Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലമെന്റ് ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാർ; ആ മേഖല ഇന്ത്യയുടെ ഭാഗമെന്ന് പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയതുമാണ്; ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ പൂർണസജ്ജമെന്നും കരസേനാ മേധാവി ജനറൽ എം.എം.നരവാനെ

പാർലമെന്റ് ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാർ; ആ മേഖല ഇന്ത്യയുടെ ഭാഗമെന്ന് പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയതുമാണ്; ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ പൂർണസജ്ജമെന്നും കരസേനാ മേധാവി ജനറൽ എം.എം.നരവാനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റ് ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്-അധീന കശ്മീർ പൂർണമായി ഇന്ത്യയുടെ ഭാഗമാണെന്ന് വർഷങ്ങൾക്ക് മുമ്പേ പാർലമെന്റ് പ്രമേയം പാസാക്കിയിട്ടുണ്ട്. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാർലമെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നരവാനെ പറഞ്ഞു.

ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ പൂർണസജ്ജമെന്ന് കരസേന
മേധാവി വ്യക്തമാക്കി. ചൈന സൈനിക ബലം കൂട്ടുന്നതായ വാർത്തകൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. വടക്കൻ അതിർത്തിയിൽ അത്യാധുനിക ആയുധ സംവിധാനങ്ങൾ വിന്യസിച്ച് കരുത്ത് കൂട്ടാൻ ശ്രമങ്ങൾ നടത്തി വരികയാണ്.

സി.ഡി.എസ് പദവി സൃഷ്ടിച്ചത് മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള വളരെ വലിയ നടപടിയാണ്. കരസേന ഇതിന്റെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയോടുള്ള കൂറ് എല്ലായ്‌പ്പോഴും ഞങ്ങളെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ''ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മളെ നയിക്കണം,'' അദ്ദേഹം പറഞ്ഞു. മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് രാജ്യത്തിന്റെ ആദ്യ സിഡിഎസായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിലാണ് കരസേനാ മേധാവിയുടെ അഭിപ്രായം. ഇന്ത്യൻ സേന ഒരുപ്രൊഫഷണൽ സേനയാണെന്നും ജനറൽ എം.എം.നരവാനെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP