Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരമ്പരാഗതമായി പൂജ നടത്താൻ എന്തൊക്കെയാണ് വേണ്ടത്; ഭക്തന്റെ കാഞ്ഞ ബുദ്ധി-രണ്ട് കപ്പ്, അവന്റെ അത്യാഗ്രഹം-രണ്ട് കപ്പ്,ഭക്തന്റെ ഭയം-രണ്ട് കപ്പ്, അവന്റെ കയ്യിലെ പണം-ആവശ്യത്തിന്, ബാക്കി പൂവ്, ഭസ്മം, കാറൽ, പിറുപിറുക്കൽ...തരാതരംപോലെ; ഇതൊക്കെ നിർമ്മാണപൂജയിലും നശീകരണപൂജയിലും സമാസമം അല്ലേ? പിന്നെന്തിന് നശീകരണ പൂജയോട് ഈ ചിറ്റമ്മനയം; എവിടെയോ ഒരു വാൽ കിളിർക്കുന്നു; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

എവിടെയോ ഒരു വാൽ കിളിർക്കുന്നു

വാസ്തുനോക്കി സമയം കണ്ട് പൂജ നടത്തി പണിത ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പേ പൂജ നടത്തിയതിനെ കുറിച്ച് ആഴത്തിലുള്ള വിമർശനങ്ങൾ കണ്ടു. പൂജയുടെ ലക്ഷ്യം തകർക്കലാണോ തകർക്കാതിരിക്കലാണോ എന്നൊക്കെയാണ് ചോദ്യശരങ്ങൾ. പണിതാലും നശിച്ചാലും ലവന്റെ കീശ വീർക്കും എന്നാണ് മറ്റൊരാക്ഷേപം.... ഇതൊക്കെ പറയുന്നത് അവിശ്വാസികളാണെങ്കിൽ മനസ്സിലാക്കാം.

അവർ ഇത്തരം ചിട്ടികളിൽ ചേർന്നിട്ടില്ലല്ലോ. പക്ഷെ അര വിശ്വാസികളും കാൽവിശ്വാസികളും പ്രേതവിശ്വാസികളും(spiritual and non-spiritual വിഭാഗങ്ങൾ) മുഴുവിശ്വാസികളും ഉത്തരാധുനിക ബുദ്ധിജീവികളും കട്ട വിപ്ലവകാരികളുമൊക്കെ ഫ്‌ളാറ്റ് പൊളിക്കാനുള്ള പൂജയെ ഇങ്ങനെ മാന്തുന്നതെന്തെന്ന് മനസ്സിലാകുന്നില്ല. ആത്മവിമർശനമാണോ?

അതോ മദ്യപന് മദ്യപാനം മോശമാണ് എന്ന് പറയാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്ന ലൈൻ പിടിക്കുകയാണോ? ചോദ്യമിതാണ്- 'നിർമ്മാണപൂജ'യിൽ നിന്ന് എന്ത് വ്യത്യാസമാണ് 'നശീകരണ പൂജ'യിലുള്ളത്? നശീകരണപൂജയിൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്ക് പൂക്കളാണോ? വമ്പൻ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വലിയ തോതിൽ അപകട സാദ്ധ്യതകളും അനിശ്ചിതത്വങ്ങളും ഇല്ലേ? അടുത്തിടെ ഒരു റെയിവെ മേൽപ്പാലം പൊളിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല! അപ്പോൾ നിർമ്മാണ പൂജയേക്കാൾ യുക്തിസഹമല്ലേ നശീകരണപൂജ?സൃഷ്ടി-സ്ഥിതി-സംഹാരം എന്നല്ലേ പ്രമാണം.

പരമ്പരാഗതമായി പൂജ നടത്താൻ എന്തൊക്കെയാണ് വേണ്ടത്?

ഭക്തന്റെ കാഞ്ഞ ബുദ്ധി-രണ്ട് കപ്പ്
അവന്റെ അത്യാഗ്രഹം-രണ്ട് കപ്പ്
ഭക്തന്റെ ഭയം-രണ്ട് കപ്പ്
അവന്റെ കയ്യിലെ പണം-ആവശ്യത്തിന്
ബാക്കി പൂവ്, ഭസ്മം, കാറൽ, പിറുപിറുക്കൽ...തരാതരംപോലെ

ഇതൊക്കെ നിർമ്മാണപൂജയിലും നശീകരണപൂജയിലും സമാസമം അല്ലേ? പിന്നെന്തിന് ഈ ചിറ്റമ്മനയം? മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള നിലപാടാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP