Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും കൃത്യമായതോടെ സ്ഫോടനവും എല്ലാം ഓക്കെയായി; പൊടിപടലങ്ങളും ശമിച്ചു; ഇനി ശ്രമകരമായ ദൗത്യം അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ; ആൽഫയുടെ ഒരു ഭാഗം വീണത് കായലിൽ; ശേഷിപ്പായി രണ്ട് നിലയോളം ഉയരത്തിലുള്ള കോൺക്രീറ്റ് കൂന; ഒരു മാസം കൊണ്ടു നീക്കം ചെയ്യുമെന്ന് അധികൃതർ; സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഇല്ല; എല്ലാം വിജയകരമായി പൂർത്തീകരിച്ചെന്ന് ജില്ലാ കലക്ടർ; കായലിൽ വീണ കെട്ടിടാവിശിഷ്ടങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും കൃത്യമായതോടെ സ്ഫോടനവും എല്ലാം ഓക്കെയായി; പൊടിപടലങ്ങളും ശമിച്ചു; ഇനി ശ്രമകരമായ ദൗത്യം അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ; ആൽഫയുടെ ഒരു ഭാഗം വീണത് കായലിൽ; ശേഷിപ്പായി രണ്ട് നിലയോളം ഉയരത്തിലുള്ള കോൺക്രീറ്റ് കൂന; ഒരു മാസം കൊണ്ടു നീക്കം ചെയ്യുമെന്ന് അധികൃതർ; സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഇല്ല; എല്ലാം വിജയകരമായി പൂർത്തീകരിച്ചെന്ന് ജില്ലാ കലക്ടർ; കായലിൽ വീണ കെട്ടിടാവിശിഷ്ടങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

പിഎസ് സുവർണ

മരട്: സുപ്രീംകോടതി ഉത്തരവ് പ്രകാരം കേരളത്തിൽ രണ്ട് ഫ്്‌ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് സ്‌ഫോടനത്തിലൂടെ തകർത്ത് പൊളിച്ചു നീക്കിയത്. രണ്ട് ഫ്‌ളാറ്റുകൾ ഇനി പൊളിക്കാനായി അവശേഷിക്കുകയും ചെയ്യുന്നു. വമ്പൻ കെട്ടിടം സ്‌ഫോടനത്തിലൂടെ പൊളിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാൽ, സ്‌ഫോടനത്തിലൂടെ അംബരചുംബിയായ കെട്ടിടം തകർക്കപ്പെടുമ്പോൾ അധികം ആശങ്ക വേണ്ടെന്ന പാഠമാണ് ഇന്ന് മലയാളികൾ പഠിച്ചത്. കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളിൽ രണ്ടെണ്ണം വിജയകരമായി പൂർത്തീകരിച്ചത് കൃത്യമായ ആസൂത്രണത്തോടെയും ഏറെനാൾ നീണ്ട പരിശോധനകൾക്കും ശേഷമാണ്.

ഏറെനാൾ നീണ്ട പരിശോധനകൾക്കും ശേഷം സർക്കാർ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയായിരുന്നു ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. നിമിഷങ്ങൾ കൊണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ നിലംപതിച്ചു. കെട്ടിടങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് ശേഷം രണ്ട് നിലയോളം ഉയരത്തിൽ കോൺക്രീറ്റ് കൂനയാണ് അവശേഷിച്ചത്. 11.15നാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഇംപ്ലോഷനിലൂടെ നിലംപതിച്ചത്. 11.43ന് ആർഫ സെറീനിലെ ആദ്യ കെട്ടിടവും അൽപ സമയത്തിനകം രണ്ടാമത്തെ ടവറും നിലംപൊത്തി. ആൽഫയുടെ രണ്ട് ടവറുകളും ചെരിച്ചാണ് വീഴ്‌ത്തിയത്. സ്ഫോടനത്തെ തുടർന്ന് ഉണ്ടായ പൊടിപടലങ്ങൾ മിനിറ്റുകൾക്കുള്ളിൽ ശമിച്ചു.

ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തേക്ക് നീങ്ങി പരിശധനകളും നടത്തി. ആൽഫ സെറിൻ പൊളിച്ചപ്പോൾചില ഭാഗങ്ങൾ കായലിലേക്കും വീണിട്ടുണ്ട്. കായലിലേക്ക് കാര്യമായ തോതിൽ അവശിഷ്ടങ്ങൾ വീണിട്ടില്ലെന്നാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. ആൽഫയുടെ രണ്ട് ടവറുകൾ ചെരിച്ചാണ് വീഴ്‌ത്തിയത്. പൊടിപടലം അഞ്ച് മിനുട്ടിനുള്ളിൽ തന്നെ നിയന്ത്രണവിധേയമായിട്ടുണ്ട്. കുണ്ടന്നൂർ തേവര പാലത്തിന് യാതൊരു കേടുപാടും പറ്റിയിട്ടില്ലെന്നതും ആശ്വാസകരമാണ്. വീടുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല. ആശങ്കകൾ മാറിയതിന്റെ സന്തോഷത്തിലാണ് സമീപവാസികൾ. കമ്പനി അവകാശപ്പെട്ടതുപോലെ തന്നെ വലിയ പ്രകമ്പനമുണ്ടായില്ല. പൊടിപടലങ്ങൾ നന്നായുണ്ടായിരുന്നെങ്കിലും അഞ്ചുമിനിറ്റിനുള്ളിൽ തെന്നെ പൊടിയടങ്ങിയതും ആശ്വാസത്തിന് വക നൽകുന്നതായി.

അഗ്‌നിശമന സേന ഉദ്യോഗസ്ഥരടക്കം കുണ്ടന്നൂർ തേവര പാലത്തിൽ നിന്ന് എച്ച് ടുഒ കെട്ടിടം തകർന്നു വീണ സ്ഥലത്ത് വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. ആൽഫാ സെറീൻ തകർന്ന സ്ഥലത്തേക്ക് എട്ട ഫയർ യൂണിറ്റുകൾ സജ്ജമായി എത്തിയിട്ടുണ്ട്. വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു കൊണ്ടിരിക്കയാണ്. മരടിൽ തകർത്ത ഫളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു മാസമെടുക്കുമെന്ന് കരാർ എടുത്ത കമ്പനിയും വ്യക്തമാക്കി. കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെ പൂർണമായി നീക്കം ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചുറ്റുമുള്ള കെട്ടിടങ്ങൾക്കോ വീടുകൾക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. നിസാര കേടുപാടുകൾ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്‌ളാറ്റായ എച്ച്ടുഒ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്.ആൽഫ സെറീന്റെ രണ്ട് അപ്പാർട്ട്മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ പതിക്കുന്ന തരത്തിലാണ് സ്ഫോടനം തീരുമാനിച്ചിരുന്നത്. ചുറ്റുപാടുമുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ വീഴുന്ന രീതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്. കായലിൽ വീണ കെട്ടിടാവിശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.\

ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആറു സൈറണുകളാണ് നിശ്ചയിച്ചിരുന്നത്.അതിൽ ചിലത് വൈകി. ആ സമയത്തെ ചില സാഹചര്യങ്ങൾ കാരണമാണ് വൈകിയത്. വാഹനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുമാണ് ചില സൈറണുകൾ വൈകിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു. എഡിഫെസ് കമ്പനിയായിരുന്നു സ്‌ഫോടനം നടത്തിയത്. വെറുംഎട്ടു സെക്കൻഡിനുള്ളിലായിരുന്നു ഈ ഫ്‌ളാറ്റ് പൊടിഞ്ഞമർന്നത്. ഫ്‌ളാറ്റിലെ 1471 ദ്വാരങ്ങളിൽ 212 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു നിറച്ചായിരുന്നു സ്ഫോടനം. ''വി'' ആകൃതിയിലുള്ള ഫ്‌ളാറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിഞ്ഞാണ് വീണത്. 2019 മെയ്‌ 8 നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്‌ളാറ്റുകൾ പൊളിക്കാൻ അന്തിമമായി ഉത്തരവിട്ടത്.

സി.ആർ.സെഡ്. മൂന്നിലാണു ഫ്‌ളാറ്റുകളെന്ന റിപ്പോർട്ട് പരിശോധിച്ചായിരുന്നു വിധി. ഫ്‌ളാറ്റ് കേസിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം മരിക്കുക ഫ്‌ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയിൽ വിലയിരുത്തി. കേരളത്തിൽ സമീപവർഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയിൽ മാറ്റമില്ലെന്നും കോടതിയുടെ സമയം ദുർവ്യയം ചെയ്യരുതെന്നും ഒക്ടോബർ 25-നു താക്കീതും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP