Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെവല്യൂഷണറി ഗാർഡിന്റെ തലവനെ ഇറാക്കിൽ വച്ച് തീർത്ത് കളഞ്ഞ അതേ ദിവസം യെമനിലെ ഇറാൻ കമാൻഡറേയും തീർക്കാൻ അമേരിക്ക ശ്രമിച്ചു; അബ്ദുൾ റസാ ഷാലൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപ്രതീക്ഷിത നീക്കത്തിലൂടെ സൊലെയ്മാനിയെ കൊന്ന് തള്ളി കൈയടി നേടിയ അമേരിക്കയ്ക്ക് കൈപിഴച്ചതിന്റെ വിവരങ്ങൾ പുറത്ത്

റെവല്യൂഷണറി ഗാർഡിന്റെ തലവനെ ഇറാക്കിൽ വച്ച് തീർത്ത് കളഞ്ഞ അതേ ദിവസം യെമനിലെ ഇറാൻ കമാൻഡറേയും തീർക്കാൻ അമേരിക്ക ശ്രമിച്ചു; അബ്ദുൾ റസാ ഷാലൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപ്രതീക്ഷിത നീക്കത്തിലൂടെ സൊലെയ്മാനിയെ കൊന്ന് തള്ളി കൈയടി നേടിയ അമേരിക്കയ്ക്ക് കൈപിഴച്ചതിന്റെ വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ തലവനായ കാസിം സൊലെയ്മാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അനുദിനം വർധിച്ച് വരുകയാണല്ലോ. ഇദ്ദേഹത്തെ തീർത്ത് കളഞ്ഞ അതേ ദിവസം യെമനിലെ ഇറാൻ കമാൻഡറായ അബ്ദുൾ റസാ ഷാലെയെയും അമേരിക്ക വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഷാലെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.അപ്രതീക്ഷിത നീക്കത്തിലൂടെ സൊലെയ്മാനിയെ കൊന്ന് തള്ളി കൈയടി നേടിയ അമേരിക്കയ്ക്ക് കൈപിഴച്ചതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

യെമനിൽ ക്വാഡ് ഫോഴ്സിന്റെ പ്രധാന ഫിനാൻസിയറായും ഷാലൈ വർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തീവ്രവാദ സംഘടനകൾക്ക് പണം ലഭ്യമാക്കുന്ന ഇയാളെ കൊന്ന് തള്ളാനായിരുന്നു യുഎസ് അന്ന് ശ്രമിച്ച് പരാജയപ്പെട്ടതെന്ന് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. ഇദ്ദേഹത്തെ വധിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും അന്ന് തന്നെ സൊലെയ്മാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വക വരുത്താൻ യുഎസിന് സാധിക്കുകയായിരുന്നു. ക്വാഡ്സിന്റെ നേതൃസ്ഥാനത്തുള്ള പ്രമുഖരെ വക വരുത്താൻ ട്രംപ് ആസൂത്രണം ചെയ്ത വിശാലമായ പദ്ധതികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നാല് യുഎസ് ഒഫീഷ്യലുകളാണ് ഞെട്ടിപ്പിക്കുന്ന വിവരം വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി മൂന്നിന് സൊലെയ്മാനിയെ വധിച്ചതിലുള്ള പ്രതികാരം വീട്ടാൻ ഇറാൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ കടുത്ത മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാക്കിലെ രണ്ട് പ്രധാനപ്പെട്ട യുഎസ് ബേസുകൾക്ക് നേരെ ഇറാൻ കടുത്ത ബാലിസ്റ്റിക് മിസൈൽ ആക്രണങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയിരുന്നത്. നിരവധി യുഎസ് സൈനികർ ഈ ആക്രമണത്തിൽ മരിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത് സത്യമല്ലെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

രണ്ടു പേരും കൊല്ലപ്പെട്ടിരുന്നുവെങ്കിൽ ഈ രണ്ട് ആക്രമണങ്ങളും ഔദ്യോഗികമായി പെന്റഗൺ പ്രഖ്യാപിക്കുമായിരുന്നുവെന്നാണ് യുഎസ് ഒഫീഷ്യലുകൾ പറയുന്നത്. എന്നാൽ ഷാലൈയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ ഇതിനെക്കുറിച്ച് പെന്റഗൺ വെളിപ്പെടുത്താതിരിക്കുകയായിരുന്നു. ഇയാളെ വധിക്കാനുള്ള പദ്ധതി എങ്ങനെയാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ യുഎസ് ഒഫീഷ്യലുകൾ തയ്യാറായിട്ടില്ല.

ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫെൻസ് തയ്യാറായിട്ടില്ല. ഇതിനായി ജനുവരി രണ്ട് മുതൽ യെമനിൽ ആക്രമണം ആരംഭിച്ചിരുന്നുവന്നും ഇവിടെ തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്ക് താങ്ങും തണലുമേകുന്ന ഷാലൈയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതെന്നും യുഎസ് കമാൻഡറായ റെബേക്ക റെബാരിച്ച് എന്ന പെന്റഗൺ വക്താവ് വിശദീകരിക്കുന്നു.

ഈ റീജിയണിൽ നടന്ന ഓപ്പറേഷനെ കുറിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫെൻസ് വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.1957ലാണ് ഷാലൈ ജനിച്ചത്. ഇറാഖിലെ യുഎസ് സേനകളെ ആക്രമിച്ചതിന് പിന്നിൽ ശക്തിയായി വർത്തിച്ചിരുന്നത് ഷാലൈ ആയിരുന്നു. 2007ൽ ഇറാൻ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖിലെ യുഎസ് ബേസിൽ നടത്തിയ ആക്രമണത്തിൽ കർബാലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതടക്കമുള്ള ആക്രമണങ്ങൾക്ക് നട്ടെല്ലായി ഷാലൈ വർത്തിച്ചിരുന്നു. ഷാലൈയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 15 മില്യൺ ഡോളർ ഇനാമായി കഴിഞ്ഞ മാസം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP