Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളിയിക്കാവിളയിലെ ഭീകരാക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് സിസിടിവി ഇല്ലാത്ത മലയോര വഴികളിലൂടെ; തൃപ്പരപ്പിലൂടെ വെള്ളറട വഴി എത്തിയത് നെയ്യാർ ഡാമിൽ; പ്രതികൾ ഇൻഡികാ കാറിലെത്തിയത് കണ്ടെന്ന് തദ്ദേശവാസിയുടെ മൊഴി; തീവ്രാവദ ബന്ധമുള്ള പ്രതികൾ മാവോയിസ്റ്റുകളുടെ സഹായത്താൽ കാടു കയറി നാടുവിട്ടെന്ന് സംശയം; ഷമീം തൗഫീഖും എത്തിയ കാറിനെ കണ്ടെത്താൻ കേരളാ പൊലീസ്; എസ് ഐയെ കൊന്ന് കടന്നവർക്ക് വിതുരയിലും വേരുകൾ

കളിയിക്കാവിളയിലെ ഭീകരാക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് സിസിടിവി ഇല്ലാത്ത മലയോര വഴികളിലൂടെ; തൃപ്പരപ്പിലൂടെ വെള്ളറട വഴി എത്തിയത് നെയ്യാർ ഡാമിൽ; പ്രതികൾ ഇൻഡികാ കാറിലെത്തിയത് കണ്ടെന്ന് തദ്ദേശവാസിയുടെ മൊഴി; തീവ്രാവദ ബന്ധമുള്ള പ്രതികൾ മാവോയിസ്റ്റുകളുടെ സഹായത്താൽ കാടു കയറി നാടുവിട്ടെന്ന് സംശയം; ഷമീം തൗഫീഖും എത്തിയ കാറിനെ കണ്ടെത്താൻ കേരളാ പൊലീസ്; എസ് ഐയെ കൊന്ന് കടന്നവർക്ക് വിതുരയിലും വേരുകൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ യെ വെടി വെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട പ്രതികൾ നെയ്യാർ വനത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയാതായി സംശയം. വെള്ളിയാഴ്ച രാത്രി എഴു മണിക്ക് നെയ്യാർഡാമിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത്ഒരു ഇൻഡിക്ക കാറിൽ പ്രതികളെ കണ്ടതായി തദ്ദേശവാസി കൺട്രോൾ റൂമിൽ വിവരം നൽകിയിരുന്നു. ഇതനുസരിച്ചാണ് നെയ്യാർഡാം പൊലീസ് അന്വേഷണം ആരംഭിച്ചത്. തമിഴ് നാട്ടിൽ നിന്നും നെയ്യാർഡാമിലേക്കുള്ള പ്രധാന റോഡുകളിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

കളിയിക്കാവിളയിൽ തമിഴ്‌നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വിൽസനെ വധിക്കാൻ ഭീകരർ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്് തമിഴ്‌നാട്ടിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരർ കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു. തിരുവിതാംകോട് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫിക്ക് ( 27) എന്നിവരാണ് വെടിവച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഭീകരാക്രമണം നടന്ന ഉടൻ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്‌നാട് പൊലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിൽ. ഇവർക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വർഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതിന് പിന്നാലെയാണ് നെയ്യാറിൽ പ്രതികളുടെ സാന്നിധ്യത്തിന് മൊഴി കിട്ടുന്നത്.

ഭീകരർക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി കൊലക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് റാഫി. എസ്ഐ വിൽസണു നേരെ വെടിയുതിർത്തു രക്ഷപ്പെട്ട തിരുവിതാംകോട് സ്വദേശി അബ്ദുൾ സമീമും റാഫിയും തമ്മിൽ അടുത്ത ബന്ധമാണ്. 2013 ൽ തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് ആയുധപരിശീലനം നടത്തിയതിന് അബ്ദുൾ സമീമിനെ കരമന പൊലീസ് അറസറ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടു പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരിൽ രണ്ടു പേർ നിരന്തരം തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു എന്ന് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന് ആദ്യം മുതൽ തന്നെ തമിഴ്‌നാട് പൊലീസ് പറഞ്ഞു വെങ്കിലും കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരള അതിർത്തിയിൽ എത്തിയ ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് മടങ്ങിയെന്നാണ് വ്യക്തമായത്. എന്നാൽ പ്രതികളെ നെയ്യാർഡാമിൽ കണ്ടുവെന്ന് വിവരം കിട്ടിയതോടെ കേരള പൊലീസ് നിലപാട് മാറ്റിയിരിക്കയാണ്. തീവ്രവാദ ബന്ധമുള്ള പ്രതികൾക്ക് ചില മാവോയിസ്റ്റു സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അങ്ങനയെങ്കിൽ ഇവരുടെ സഹായത്താൽ വനത്തിലെ ഒളിത്താവളത്തിൽ കഴിഞ്ഞ ശേഷം ഇവിടെ നിന്നും വനത്തിലൂടെ തന്നെ കർണാടകയിലേക്കോ തമിഴാനാട്ടിലെ വനമേഖലയിലേക്കോ മടങ്ങി പോകാനാണ് സാധ്യത.

പ്രതികൾ നെയ്യാർഡാമിൽ എത്തിയെന്നു കരുതുന്ന ഇൻഡിക്ക കാർ ടാക്സി ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവരം നല്കിയ ആൾ പറയുന്ന സമയത്ത്്് ഇൻഡിക്ക കാർ കള്ളിക്കാട് കഴിഞ്ഞ്് പോയിട്ടില്ല. എന്നാൽ നെയ്യാർ റിസർവോയറിന് മുകളിലൂടെയുള്ള വഴി വഴിയും നെയ്യാർഡാമിൽ എത്താം ഇവിടെ സി സി ട വി കൾ ഒന്നും ഇല്ല. അതു കൊണ്ട് തന്നെ പൊലീസ് തെരെച്ചിൽ ശക്തമാക്കിയിരിക്കയാണ്. കൺട്രോൾ റൂമിൽ ലഭിച്ച വിവരം കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. കേരള തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ ബുധനാഴ്ച രാത്രിയാണ് എ എസ് ഐ യെ വെടിവച്ചു കൊലപ്പെടുത്തിയത്.

തമിഴ്‌നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എഎസ്ഐ വിൻസെന്റിനെയാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരള പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. എഎസ്ഐ വിൽസണെ വെടിവയ്ക്കും മുൻപ് വെട്ടിപ്പരുക്കേൽപ്പിച്ചെന്നുംപോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലുൾപ്പെടെ രണ്ട് വെട്ടേറ്റ പാടുകളുണ്ടായിരുന്നു. വെടിവച്ചത് തൊട്ടടുത്ത് നിന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.  വെടിയുണ്ടകൾ ശരീരം തുളച്ച് പുറത്ത് വന്നെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. അതേസമയം കേസിൽ മൂന്നുപേർ കസ്റ്റഡിയിലായി.

തമിഴ്‌നാട്ടുകാരായ സെയ്ദ് ഇബ്രാഹിം , അബ്ബാസ് എന്നിവരെ പാലക്കാട് സൗത്ത് പൊലീസ ആണ്് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശി റാഫിയെ തിരുവനന്തപുരത്ത് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് വിൽസണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ പറയുന്നു. കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീൻ എന്നിവരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ ലക്ഷ്യം വ്യക്തമായിട്ടില്ലെന്ന് കന്യാകുമാരി എസ്‌പി കെ.കെ.ശ്രീനാഥ് പറഞ്ഞു. അക്രമശേഷം ഇവർ കേരള അതിർത്തിയിലേക്കാണ് ഓടിയത്. പ്രതികൾ കേരളത്തിലുണ്ടാകുമെന്ന് സംശയിക്കുന്നതായും കെ.കെ.ശ്രീനാഥ് പറഞ്ഞു. അബ്ദുൾ ഷമീമും തൗഫീഖുമാണ് പ്രതികളെന്ന് തമിഴ്‌നാട് പൊലീസ് ഉറപ്പിച്ച് കഴിഞ്ഞു. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണമെന്നും കണ്ടെത്തി. വിൽസണെ വെടിവച്ച് കൊല്ലുന്നതിനായി ഓട്ടോറിക്ഷയിലാണ് ഇവർ ചെക്പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും കണ്ട് മനസിലാക്കാനായി നടന്ന് നിരീക്ഷിച്ചു. അതിന് ശേഷം തിരിച്ചെത്തിയാണ് വെടിയുതിർത്തത്. രക്ഷപെടാനുള്ള കാർ ഒന്നരക്കിലോമീറ്റർ അകലെ തയാറാക്കി നിർത്തിയിരുന്നു.

ഈ കാറിൽ അക്രമികളേക്കൂടാതെ ഇതേസംഘത്തിൽപെട്ട രണ്ട് പേരെങ്കിലുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കാറിൽ കയറി അവർ കേരളത്തിലേക്ക് വന്നോ തമിഴ്‌നാട്ടിലേക്ക് തിരികെപോയോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. അതിനായി റോഡിലെയും ചെക്പോസ്റ്റുകളിലെയും മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ് കേരള പൊലീസും തമിഴ്‌നാട് പൊലീസും. അന്വേഷണത്തിൽ സഹായിക്കാനായി തമിഴ്‌നാട് പൊലീസിന്റെ ആവശ്യപ്രകാരം കേരള പൊലീസ് രണ്ട് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പ്രതികൾ കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചാൽ കൂടുതൽ സംഘമുണ്ടാക്കും. തീവ്രവാദ ആക്രമണങ്ങളേ തുടർന്ന് നിരോധിച്ച മുസ്ലിം സംഘടനയിലുണ്ടായിരുന്നവർ പൂനർരൂപീകരിച്ച സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം.

ഈ സംഘടനയിൽപെട്ട ചിലരെ ഏതാനും ആഴ്ച മുൻപ് തമിഴ്‌നാട് പൊലീസ് പിടികൂടിയിരുന്നു. കൊലപാതകകേസിലടക്കം പ്രതികളായതോടെ അബ്ദുൾ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP