Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം'; അച്ഛന്റെ ജന്മദിനത്തിൽ രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടി ഗായത്രി അരുൺ

'ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം'; അച്ഛന്റെ ജന്മദിനത്തിൽ രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടി ഗായത്രി അരുൺ

മറുനാടൻ ഡെസ്‌ക്‌

അച്ഛന്റെ ജന്മദിനത്തിന് ആശംസകൾ നേർന്ന് നടി ഗായത്രി അരുൺ. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ അനുഭവവുമാണ് ഗായത്രി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

''എന്റെ ബർത്‌ഡേ ബോയ്‌ക്കൊപ്പം..എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ. കറുത്ത മുടിയും പ്രായം കുറവ് തോന്നിക്കുന്നവരുമായ അച്ഛന്റെ കൂട്ടുകാരെ നോക്കാൻ ഞാനും എന്റെ സഹോദരനും പറയുമ്പോൾ അദ്ദേഹത്തിന് എന്നും ഒരു മറുപടി ഉണ്ടായിരുന്നു. ''ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം'' #അച്ഛൻ.

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാന പിടിച്ച താരമാണ് ഗായത്രി അരുൺ. മലയാള പ്രേക്ഷകർക്ക് ഗായത്രി എന്നും ദീപ്തി ഐപിഎസ് ആണ്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് ഗായത്രി. ശക്തമായ നിലപാടുകളിലൂടെ ഗായത്രിയുടെ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഗായത്രി മടിക്കാറില്ല.

പിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അച്ഛനൊപ്പമുള്ള പഴയൊരു ചിത്രവും ഇൻസ്റ്റാഗ്രാമിൽ ഗായത്രി പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നുള്ള നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്..

      View this post on Instagram

With my bday boy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP