Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ വീണ്ടും പാക് പ്രകോപനം; പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു; രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്; കന്നുകാലികളെ മെയ്‌ക്കാനെത്തിയ ഇവർ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങൾ; രാവിലെ പൂഞ്ചിലെ ഗുൽപുർ മേഖലയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ആർമി പോർട്ടർമാർ; ഇന്ത്യയും ശക്തായി തിരിച്ചടിച്ചതായി റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പൽവാമ ഭീകരാക്രമണത്തിനും ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനും ശേഷമുള്ള ഒരു ചെറിയ ഇടവേളക്കുശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച് രാവിലെ 11 മണിയോടെ പൂഞ്ചിലെ ഗുൽപുർ മേഖലയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടിരുന്നൂ. ഇതിന് അബദ്ധത്തിൽ പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ അഞ്ചുപേർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തതിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപത്തുണ്ടായ പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായാണ് അറിയുന്നത്. പക്ഷേ സൈന്യം ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു. രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹമ്മദ് അസ്ലം, അൽത്താഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന അഞ്ച് പേർക്ക് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്. കന്നുകാലികളെ മെയ്‌ക്കാനെത്തിയ ഇവർ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സാധാരണ ഇത്തരം കേസുകളിൽ സൈന്യം വെടിയുതിർക്കാറില്ല. കർഷകരും മറ്റും അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നുപോയാൽ പടികൂടി തിരിച്ചുവിടുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇത് വർഷങ്ങളായി ഇരു രാജ്യങ്ങളും ചെയ്യുന്ന കീഴ്‌വഴക്കമാണ്. എന്നാൽ കൊല്ലണമെന്ന ദുരുദ്ദേശത്തോടെ പാക്കിസ്ഥാൻ ഈ പാവങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP