Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛപക് സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്ത് എൻഎസ്‌യു; തൻഹാജിയുടെ ടിക്കറ്റുകളുമായി ബിജെപിയും; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാൻ ബിജെപി ആഹ്വാനം ചെയ്തതോടെ കോളടിച്ചത് സിനിമാപ്രേമികൾക്കും

ഛപക് സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്ത് എൻഎസ്‌യു; തൻഹാജിയുടെ ടിക്കറ്റുകളുമായി ബിജെപിയും; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാൻ ബിജെപി ആഹ്വാനം ചെയ്തതോടെ കോളടിച്ചത് സിനിമാപ്രേമികൾക്കും

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ബഹിഷ്‌കരിക്കാനുള്ള ബിജെപി ആഹ്വാനത്തിന് മറുപടിയുമായി എൻഎസ്‌യുഐ. ഛപക് സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്താണ് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന ബിജെപിയുടെ ഭീഷണിക്ക് മറുപടി നൽകിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് എൻഎസ്യുഐ ടിക്കറ്റുകൾ വിതരണം ചെയ്തത്.

അക്രമത്തിൽ പരിക്കേറ്റ ജെഎൻയു വിദ്യാർത്ഥികളെ സന്ദർശിച്ച ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കണം എന്ന് അഹ്വാനം ചെയ്ത് ബിജെപി രംഗത്ത് വന്നിരുന്നു. ചിത്രത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രാചരണവും ശക്തമാണ്. ഇതിനിടെ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ചിത്രത്തിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി. ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത് വന്നിരുന്നു. ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിന് ബദലായി യുപിയിൽ സമാജ്വാദ് പാർട്ടിയുടെ നേതൃത്വത്തിൽ ഛപാകിന്റെ പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.

ഇതിനു മറുപടിയായി മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്ത് ബിജെപിയും രംഗത്തെത്തി. അജയ് ദേവ്ഗൺ ചിത്രം തൻഹാജിയുടെ ടിക്കറ്റുകളാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്തത്. മറാത്ത സാമ്രാജ്യത്തിന്റെ സൈനിക മേധാവിയായിരുന്ന തനാജിയുടെ കഥ പറയുന്ന ചിത്രമാണ് അജയ് ദേവ്ഗണിന്റെ തൻഹാജി. ആസിഡ് ആക്രമണത്തിന് വിധേയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP