Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖാസിം സുലൈമാനിയെ തീർത്ത അമേരിക്കൻ ഡ്രോണിൽ നോട്ടമിട്ട് ഇന്ത്യൻ സേനയും; പാക്കിസ്ഥാൻ ഓപ്പറേഷനുകൾക്ക് എംക്യു9 റീപ്പർ ഡ്രോൺ മികച്ചതെന്ന് വിലയിരുത്തൽ; ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള റീപ്പർ ഡ്രോണുകൾക്കുള്ള വമ്പൻ വില പിറകോട്ടടിക്കുന്നു; ഒരു ഡ്രോണിന് ഏകദേശവില ഏകദേശം 460.70 കോടി രൂപയെങ്കിലും ആകാശപ്പോരാട്ടത്തിൽ പാക്കിസ്ഥാന് മേൽ മേൽക്കൈ നേടാൻ ഉപകരിക്കുമെന്ന് നിഗമനം; ഒബാമയുടെ കാലത്തു തുടങ്ങിയ എംക്യു9 റീപ്പർ ഡ്രോൺ ഇടപാട് ചർച്ചകൾ ഊർജ്ജിതമാക്കാൻ മോദി

ഖാസിം സുലൈമാനിയെ തീർത്ത അമേരിക്കൻ ഡ്രോണിൽ നോട്ടമിട്ട് ഇന്ത്യൻ സേനയും; പാക്കിസ്ഥാൻ ഓപ്പറേഷനുകൾക്ക് എംക്യു9 റീപ്പർ ഡ്രോൺ മികച്ചതെന്ന് വിലയിരുത്തൽ; ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള റീപ്പർ ഡ്രോണുകൾക്കുള്ള വമ്പൻ വില പിറകോട്ടടിക്കുന്നു; ഒരു ഡ്രോണിന് ഏകദേശവില ഏകദേശം 460.70 കോടി രൂപയെങ്കിലും ആകാശപ്പോരാട്ടത്തിൽ പാക്കിസ്ഥാന് മേൽ മേൽക്കൈ നേടാൻ ഉപകരിക്കുമെന്ന് നിഗമനം; ഒബാമയുടെ കാലത്തു തുടങ്ങിയ എംക്യു9 റീപ്പർ ഡ്രോൺ ഇടപാട് ചർച്ചകൾ ഊർജ്ജിതമാക്കാൻ മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഇരുന്നു കൊണ്ട് പാക്കിസ്ഥാൻ നഗരമായി ലഹോറിലെ സൈനിക കേന്ദ്രമെന്ന ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ കഴിയുന്ന ഡ്രോൺ സംവിധാനം ഇന്ത്യൻ സേനയുടെ ഭാഗമായാൽ ആയുധക്കരുത്തിൽ രാജ്യത്തിന് വലിയ നേട്ടമായി ഇതു മാറുമെന്നത് ഉറപ്പാണ്. മുൻപ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാലത്തു തുടങ്ങിവെച്ച ആയുഝധ ഇടപാട് ചർച്ചകൾ വീണ്ടും ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിക്കാൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച എംക്യു9 റീപ്പർ ഡ്രോൺ വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായി. സുലൈമാനിയെ തീർത്ത ഡ്രോൺ സംവിധാനം അധികം താമസിയാതെ ഇന്ത്യയിലേക്ക് എത്തുമെന്നും ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്നും ദി വീക്ക് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

പാക്കിസ്ഥാനിൽ നിന്നും തുടർച്ചയായി പ്രകോപനം തുടരുന്ന ഘട്ടത്തിലാണ് ഇന്ത്യൻ അതിശക്തമായ ഡ്രോൺ സംവിധാനത്തെ കുറിച്ചു ആലോചിച്ചു തുടങ്ങിയത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത് അത്യാധുനിക ഇസ്രയേൽ നിർമ്മിത ഡ്രോണുകളാണ്. ഇത് ഏറെ ഗുണകരമാണെങ്കിലും ആയുധക്കരുത്തു വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാാണ് റീപ്പർ ഡ്രോണുകളെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. ടാർഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്. ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്തിയതിലൂടെ അന്തർദേശീയ തലത്തിൽ ഈ ഡ്രോണിനെ കുറിച്ചുള്ള വിവരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റീപ്പറും ഹെൽഫയറും ചേർന്നതാണ് ജനുവരി 3ന് ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിച്ചത്. അർദ്ധരാത്രിക്ക് ശേഷം നടന്ന ഓപ്പറേഷനിൽ ആളില്ലാ വിമാനമായ എംക്യു -9 അദ്ദേഹത്തിന്റെ കാറിലേക്കും കോൺവോയിയിലും രണ്ട് ഹെൽഫയർ മിസൈലുകളാണ് വിക്ഷേപിച്ചത്. 2015 നവംബറിൽ ഇസ്ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന 'ജിഹാദി ജോൺ' കൊല്ലപ്പെട്ടത് എംക്യു9 റീപ്പർ ആക്രമണത്തിലായിരുന്നു. ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് എംക്യു9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് ശത്രു രാജ്യങ്ങളിലെ നഗരങ്ങൾ നിഷ്പ്രയാസം തകർക്കാൻ കഴിയും.

താലിബാനെതിരെയും , പാക് അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്‌സുകൾ എംക്യു9 റീപ്പർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറെ യുഎസ് എയർഫോഴ്‌സും നാസയും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നു. നിലവിൽ ഇസ്രയേൽ ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. യുദ്ധരംഗത്തെ കഴിവുകൾ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വർഷങ്ങളായി യുഎസുമായി ചർച്ച നടത്തുന്നുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് എംക്യു9 റീപ്പർ ഇന്ത്യയ്ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. കര,നാവിക,വ്യോമ സേനാവിഭാഗങ്ങൾക്ക് എംക്യു9 റീപ്പർ ഡ്രോൺ ഉപയോഗിക്കാൻ കഴിയണമെന്നതാണ് മോദി സർക്കാരിന്റെ നയം. ജനറൽ അറ്റോമിക്‌സാണ് എംക്യു9 റീപ്പർ ഡ്രോണുകൾ നിർമ്മിക്കുന്നത്. ഹെൽഫയർ മിസൈലുകളാണ് എംക്യു9 റീപ്പറിന്റെ പ്രാഥമിക ആയുധം. അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങിയ ശേഷം ഈ ഹെൽഫയർ മിസൈലുകൾ ഇന്ത്യയിലേയ്ക്ക് വന്നിരുന്നു.

ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു9 റീപ്പർ ഡ്രോണുകളാണുള്ളത്. ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകുന്നതാണ് എംക്യു9 റീപ്പർ ഡ്രോണുകൾ . 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന എംക്യു9 റീപ്പർ ഡ്രോണുകൾക്ക് 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വഹിക്കാനാകും. എന്നാൽ ജിഹാദി ഡ്രോണുകളെ കടത്തിവെട്ടുന്ന മാരകമായ റീപ്പർ ഡ്രോണാണ് അമേരിക്കയുടെ കൈയിലുണ്ട്. ശരിക്കും പുരാണങ്ങളിലെ സുദർശനചക്രംപോലെ, ശത്രുവിനെ കൊന്ന് അതിന്റെ ഫോട്ടോയും എടുത്ത് ലക്ഷ്യത്തിൽ തിരിച്ചെത്തുന്നവയും ഉണ്ട്. പിന്നീട് ലക്ഷ്യത്തിലേക്ക് തിരിച്ച് പറക്കുന്ന രീതി ഒഴിവാക്കി അവിടെ തന്നെ ഇല്ലാതാവുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചത്.

ടാർഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്. 2015 നവംബറിൽ സിറിയയിലെ റാക്കയിൽ ഒരു വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന 'ജിഹാദി ജോൺ' കൊല്ലപ്പെട്ടത് എംക്യു9 റീപ്പർ ആക്രമണത്തിലായിരുന്നു. യുദ്ധരംഗത്തെ കഴിവുകൾ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വർഷങ്ങളായി യുഎസുമായി ചർച്ച നടത്തുന്നുണ്ട്. ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും എംക്യു9 റീപ്പർ ഡ്രോൺ ഉപയോഗപ്പെടുത്താൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ഓഗസ്റ്റിൽ റിപ്പോർട്ട് വന്നിരുന്നു. അതേസമയം, എഎച്ച് -64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വന്നതിനു ശേഷം എംക്യു9 റീപ്പറിൽ ഉപയോഗിക്കുന്ന ഹെൽഫയർ മിസൈലുകൾ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ മിസൈലാണ് എംക്യു9 റീപ്പറിന്റെ പ്രാഥമിക ആയുധം.ഏകദേശം 52,000 കോടി രൂപയുടെ എംക്യു9 റീപ്പർ ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകുന്ന കാര്യം ഇന്ത്യയും അമേരിക്കയും ൈവകാതെ തന്നെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കരുതുന്നത്.

ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് എംക്യു9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാൻ സാധിക്കും. ന്യൂഡൽഹിയിൽ ഇരുന്ന് പാക്കിസ്ഥാൻ നഗരങ്ങളിൽ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ് എംക്യു9 റീപ്പർ ഡ്രോണുകൾ. താലിബാനെതിരെയും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. എംക്യു9 റീപ്പർ ഡ്രോണുകൾക്ക് ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും.

50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന എംക്യു9 റീപ്പർ ഡ്രോണുകളിൽ 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും. അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്‌സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഇത് നിർമ്മിച്ചത്. ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്‌സുകൾ എംക്യു9 റീപ്പർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറെ യുഎസ് എയർഫോഴ്‌സും നാസയും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നു. 2019 ജൂൺ ആറിന് യെമനിലെ ഹൂതി പോരാളികൾ അമേരിക്കയുടെ എംക്യു9 റീപ്പർ ഡ്രോൺ തകർത്തത് വാർത്തയായിരുന്നു. കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എസ്എ6 ഇറാനിയൻ മിസൈലാണ് അന്ന് ഡ്രോണിനെ തകർത്തതെന്ന് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എംക്യു 9 എന്നതിലെ 'എം' വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും 'ക്യു' എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു9 റീപ്പർ ഡ്രോണുകളാണുള്ളത്. ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. കൃത്യതയ്യാർന്ന ആക്രമണങ്ങൾക്ക് ഇത് പര്യാപ്തമാണ്. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക. നാലു ഡ്രോണുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു എംക്യു9 യൂണിറ്റിന്റെ വില 64.2 ദശലക്ഷം ഡോളറാണ് (ഏകദേശം 460.70 കോടി രൂപ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP