Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ കത്തിക്കാഞ്ഞത് ഇവിടെ ഗാന്ധിയന്മാർ ഉള്ളതിനാൽ; പൗരത്വ ഭേദഗതി നിയമം ഇസ്രയേലിന്റെ തിരിച്ചുവരവ് നിയമത്തിന് തുല്യം; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മോദിയെ കത്തിക്കാഞ്ഞത് ഇവിടെ ഗാന്ധിയന്മാർ ഉള്ളതിനാൽ; പൗരത്വ ഭേദഗതി നിയമം ഇസ്രയേലിന്റെ തിരിച്ചുവരവ് നിയമത്തിന് തുല്യം; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ കത്തിക്കാഞ്ഞത് ഇവിടെ ഗന്ധിയന്മാർ ഉള്ളതിനാലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നോട്ട് നിരോധനകാലത്തെ മോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. നോട്ട് നിരോധിച്ച് ജനങ്ങൾ വലഞ്ഞപ്പോൾ 50 ദിവസം തരൂ, പരിഹരിച്ചില്ലെങ്കിൽ തന്നെ പെട്രോളൊഴിച്ചു കത്തിച്ചോളുവെന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്മാരുള്ളതു കൊണ്ടാണെനന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനുവരി 17ന് നടത്താൻ നിശ്ചയിച്ച എംപിമാരുടെ ലോംഗ് മാർച്ച് മാറ്റിവെക്കുന്നതറിയിച്ചുകൊണ്ടുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേൽ പാസാക്കിയ തിരിച്ചുവരവ് നിയമത്തിന് തുല്യമാണ് ഇന്ത്യയുടെ പൗരത്വ നിയമഭേദഗതിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ പാസാക്കിയ നിയമത്തിന് തുല്യമാണിത്. തിരിച്ചുവരവ് നിയമത്തിൽ എല്ലാ യഹൂദന്മാരോടും ഇസ്രയേലിലേക്ക് തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ പുറത്തുള്ള ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് വരാൻപറയുന്നു. ഫലത്തിൽ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്നതാണ് മുസ്‌ലിംങ്ങൾ. മഹത്മാഗാന്ധിയും ഇന്ധിരാ ഗാന്ധിയും രാജീവ് ഗന്ധിയെയും കൊന്നത് മുസ്‌ലിംങ്ങളല്ല -രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അസമിൽ 19ലക്ഷം പേർക്കാണ് പൗരത്വമില്ലാതായത്. ഇതിൽ 13ലക്ഷം ഹിന്ദുക്കളാണ്. ആറു ലക്ഷം മുസ്‌ലിങ്ങളും. ആറുലക്ഷം പേർക്ക് പൗരത്വം നൽകില്ല. ഇവരെ എന്തുചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം. മൂവായിരം പേരെ പാർപ്പിക്കാനാണ് 45കോടിയുടെ തടങ്കൽ പാളയം പണിയുന്നത്. ഇങ്ങനെ 600 തടങ്കൽ പാളയങ്ങളാണ് പണിയുന്നത്. ഹിറ്റ്‌ലർ ചെയ്തതും ഇതാണ്. ആദ്യം തടങ്കൽ പാളയം. പിന്നിട് അത് കോൺസൻട്രേഷൻ ക്യാമ്പാക്കിമാറ്റി എന്നിട്ടും പരിഹരിക്കാതായപ്പോൾ ഗ്യാസ് ചേംബറിലിട്ട് കൊന്നു. അങ്ങനെ കൊല്ലാനാണോ പരിപാടിയെന്ന് ഇപ്പോൾ പറയണം.

പാർലമന്റെ് മണ്ഡലത്തിൽ 17ന് നടത്താൻ നിശ്ചയിച്ച ലോംഗ് മാർച്ചിന് സമാനമായി കാഞ്ഞങ്ങാട്ട് മഹല്ലുകളുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടിയുള്ളതിനാൽ മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ ഗോവിന്ദൻനായർ, വിനോദ്കുമാർ പള്ളയിൽവീട് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP