Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുടർച്ചയായി തഴയുന്നതിൽ നിരാശാനായ സഞ്ജു സാംസണ് ഒടുവിൽ ഫൈനൽ ഇലവനിൽ അവസരം; ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ സഞ്ജു ഇന്ത്യൻ ടീമിൽ; ടീമിൽ എത്തിയത് ഋഷഭ് പന്തിന് പകരക്കാരനായി; അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ രണ്ടാം മത്സരം; പൂണെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

തുടർച്ചയായി തഴയുന്നതിൽ നിരാശാനായ സഞ്ജു സാംസണ് ഒടുവിൽ ഫൈനൽ ഇലവനിൽ അവസരം; ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ സഞ്ജു ഇന്ത്യൻ ടീമിൽ; ടീമിൽ എത്തിയത് ഋഷഭ് പന്തിന് പകരക്കാരനായി; അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ രണ്ടാം മത്സരം; പൂണെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

മറുനാടൻ ഡെസ്‌ക്‌

പുണെ: തുടർച്ചയായി എട്ടു ക്രിക്കറ്റ് മത്സരത്തിലും റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒടുവിൽ ഇന്ന് കളിക്കാനിറങ്ങും. മലയാളി ക്രിക്കറ്റ് താരത്തെ പുനെയിൽ നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ 20 ട്വന്റി ക്രിക്കറ്റിലെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത്. ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെയാണ് മൂന്നാം മത്സരത്തിൽ സഞ്ജുവിന് ഉൾപ്പെടുത്താൻ ടീം തീരുമാനിക്കുകയായിരുന്നു. സഞ്ജുവിന്റെ രണ്ടാം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ ഇത്. ഇതിന് മുമ്പ് സിംബാവക്കെതിരായാണ് സഞ്ജു അരങ്ങേറിയത്.

പൂണെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇതോടെ സഞ്ജുവിന് ബാറ്റിംഗിന് ഇറങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്. ബാറ്റിംഗിൽ എത്രമത്തെ പൊസിഷനിൽ ആണ് സഞ്ജു കളിക്കുക എന്ന കാര്യത്തൽ വ്യക്തത കൈവന്നിട്ടില്ല. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋഷബ് പന്തിന് പകരം സഞ്ജു ടീമിലെത്തി. കുൽദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുെബയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

ലങ്കൻ പേസർ ഇസുരു ഉഡാന പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. എന്നാൽ എയ്ഞ്ചലോ മാത്യൂസ്, ലക്ഷൻ സന്ധാകൻ എന്നിവർ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒരു മത്സരം ജയിച്ച് മുന്നിലാണ്. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോൾ ഇൻഡോറിൽ നടന്ന രണ്ടാം മത്സത്തിൽ ഇന്ത്യ ജയിക്കുകയായിരുന്നു. പുനെയിൽ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടീം ഇന്ത്യ: ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോലി (ക്യാപ്്റ്റൻ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാകൂർ, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി.

തുടർച്ചയായി എട്ട് മത്സരങ്ങളിൽ സഞ്ജുവിനെ പുറത്തിരുക്കിയത് മലയാളി ആരാധകരുടെ കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരത്ത് മത്സരം ഉണ്ടായിട്ടു കൂടി സഞ്ജുവിനെ കളത്തിൽ ഇറക്കാൻ വിരാട് കോലിയും രവി ശാസ്ത്രിയും തയ്യാറായിരുന്നില്ല. ഇങ്ങനെ സഞ്ജുവിനെ തുടർച്ചയായി അവഹേളിക്കുന്നതിൽ കട്ടക്കലിപ്പിലായിരുന്നു മലയാളികളായ ആരാധകർ. അവർ അനിഷ്ടം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനും എന്ന നിലയിൽ ഋഷബ് പന്ത് പരാജയം ആയിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ സഞ്ജു സാംസണ് ഇന്ത്യൻ കുപ്പായത്തിൽ ടീമിൽ കളിക്കാൻ അവസരം ഒരുങ്ങുകയായിരുന്നു.

ദീർഘനാളായി ടീമിനൊപ്പമുള്ള ഇരുവർക്കും ഇനിയെങ്കിലും അവസരം നൽകിയില്ലെങ്കിൽ അതു കടുത്ത നീതികേടാകുമെന്ന് ഒരു വിഭാഗം ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ ഫോമിൽ ഇന്ത്യയേപ്പോലൊരു ടീമിന് ഒത്ത എതിരാളികളല്ല ശ്രീലങ്കയെന്ന യാഥാർഥ്യം ഇൻഡോറിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തോടെ തന്നെ ഒരിക്കൽക്കൂടി വ്യക്തമായതാണ്. രോഹിത് ശർമയെ കൂടാതെ ഇറങ്ങിയിട്ടും സമീപകാലത്തെ ഏറ്റവും അനായാസ ജയമാണ് ഇൻഡോറിൽ ഇന്ത്യ നേടിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം നൽകിയത്.

കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലായി ഇരുവരും ദേശീയ ടീമിനൊപ്പമുണ്ട്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ മൂന്നു പരമ്പരകളിലായി ടീമിനൊപ്പമുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ബംഗ്ലാദേശിനെതിരെ നവംബറിൽ നടന്ന ട്വന്റി20 പരമ്പര മുതൽ സഞ്ജു ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP