Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബൈയിൽ ടാക്‌സി ബുക്കിങ് പൂർണമായും 'കാറിം ആപിലേക്ക് മാറുന്നു; ഈ മാസം 15 മുതൽ ആർ.ടി.എയുടെ മുഴുവൻ ടാക്‌സി ബുക്കിങ് സംവിധാനവും പുതിയ ആപ്പിൽ; വയ ബുക്കിങ് സംവിധാനങ്ങൾ സേവനം അവസാനിപ്പിക്കും

ദുബൈയിൽ ടാക്‌സി ബുക്കിങ് പൂർണമായും 'കാറിം ആപിലേക്ക് മാറുന്നു; ഈ മാസം 15 മുതൽ ആർ.ടി.എയുടെ മുഴുവൻ ടാക്‌സി ബുക്കിങ് സംവിധാനവും പുതിയ ആപ്പിൽ; വയ ബുക്കിങ് സംവിധാനങ്ങൾ സേവനം അവസാനിപ്പിക്കും

സ്വന്തം ലേഖകൻ

ദുബൈയിൽ ടാക്‌സി ബുക്കിങ് പൂർണമായും 'കാറിം ആപിലേക്ക് മാറുന്നു.ഈമാസം 15 മുതൽ പൂർണമായും 'കാറീം' മൊബൈൽ ആപ്ലിക്കേഷൻ വഴിയാകും ടാക്‌സികൾ ബുക്കിങ് ചെയ്യേണ്ടത്. ആർ.ടി.എയുടെ ഹല ടാക്‌സികൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.

ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ളവർക്കും, ഭിന്നശേഷിക്കാർക്കും മാത്രമായി ലാൻഡ് ഫോൺ വഴിയുള്ള ടാക്‌സി ബുക്കിങ് പരിമിതപ്പെടുത്തും. ഇതോടെ പഴയ ബുക്കിങ് സംവിധാനങ്ങളെല്ലാം ഭാഗികമായി സേവനം അവസാനിപ്പിക്കും.

ആർ.ടി.എയുടെ ടാക്‌സി വിളിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം കാറീമിന്റെ മൈബൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പറും പേരും രജിസ്റ്റർ ചെയ്യണം. ആപ്പിലെ കാർ ടൈപ്പിലൂടെ ഹല ടാക്‌സി തെരഞ്ഞെടുക്കാം. യാത്രപുറപ്പെടേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും നൽകിയാൽ പത്ത് സെക്കൻഡിനുള്ളിൽ മറുപടി ലഭിക്കും.

മൂന്നരമിനിറ്റിനുള്ളിൽ ടാക്‌സി അരികിലെത്തുമെന്നും ആർ.ടി.എ അറിയിച്ചു. ഡ്രൈവറുടെ വിശദാംശങ്ങൾ എസ്.എം.സിലൂടെ യാത്രക്കാരന് ലഭിക്കും. പണം നൽകേണ്ട രീതിയും ആപ്പിലൂടെ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. കാറീം ഉപഭോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഇതിലൂടെ ആർ.ടി.എ ടാക്‌സികൾ ബുക്ക് ചെയ്യുന്നവർക്കും ലഭ്യമായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP