Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിഗംഭീരം ഈ ആസനവിദ്യ! നഗ്നയായി യോഗ ചെയ്ത് ഞെട്ടിച്ച് 26കാരിയായ മോഡൽ; യോഗവിദ്യ കണ്ട് അമ്പരന്ന് കണ്ണുതള്ളി സോഷ്യൽ മീഡിയയും; വൈറൽ ചിത്രങ്ങൾ ഇതാ

മറുനാടൻ ഡെസ്‌ക്‌

നഗ്നയായി യോഗ ചെയ്ത് ലോകത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് മോഡൽ. അനായാസ മെയ് വഴക്കത്തോടെയുള്ള ആസനങ്ങൾ മറ്റുള്ളവരേയും യോഗ ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. നഗ്നയായി അനായാസേനായാണ് ആസമമുറകൾ മോഡൽ കാഴ്ചവക്കുന്നത്. 

അറുപത്തിയാറുകാരിയായ മോഡലിന്റെ ഇൻസ്റ്റഗ്രാം ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

മനസ്സും ശരീരവും തമ്മിലുള്ള ബന്ധമാണ് യോഗയെന്ന തിരിച്ചറിഞ്ഞതുമുതലാണ് ഇത് ദിനചര്യയുടെ ഭാഗമാക്കി തുടങ്ങിയതെന്ന് യുവതി പറയുന്നു. എന്നാൽ തന്റെ പേര് വെളിപ്പെടുത്താതെ അജ്ഞാതയയി ഇരിക്കാനാണ് ഇവർക്ക് താത്പര്യം.

നഗ്‌നയായി യോഗ അഭ്യസിക്കുമ്പോൾ സ്വാതന്ത്യം അനുഭവിക്കാനാകുമെന്നും ശരീരവുമായി കൂടുതൽ ശക്തമായ ബന്ധം അനുഭവപ്പെടുമെന്നും യുവതി പറയുന്നു.

 ഒരുപാട് ശക്തവും വ്യത്യസ്തവുമായ അനുഭൂതിയാണ് തോന്നുന്നത്. ഒരു പോസിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ ശരീരത്തിൽ തട്ടുന്ന വായുവിന് പോലും നല്ല ഫീൽ നൽകാനാകുമെന്നാണ് അവർ പറയുന്നത്.

ലൈംഗിക തലത്തിലല്ലാതെ മനുഷ്യ ശരീരത്തെ കലാപരമായി അവതരിപ്പിക്കാൻ ഇതുവഴി സാധിക്കും എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.

''മുമ്പ് എന്റെ ശരീരത്തെക്കുറിച്ചോർത്ത് എനിക്ക് പല ഇൻസെക്യൂരിറ്റിയും ഉണ്ടായിരുന്നു. പലപ്പോഴും എനിക്ക് എന്റെ ശരീരഭാഗങ്ങൾ പലതും മാറ്റാൻ തോന്നിയിട്ടുണ്ട്. യോഗയാണ് എന്നെ സ്വയം അംഗീകരിക്കാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനുമൊക്കെ പഠിപ്പിച്ചത്'-യുവതി പറഞ്ഞു.

നിങ്ങൾ കാഴ്ചയിൽ എങ്ങനെയാണെന്നതിന് വലിയ പ്രസക്തയൊന്നുമില്ല. എല്ലാവർക്കും അവരുടെ ശരീരത്തിൽ എന്തെങ്കിലുമൊക്കെ പോരായ്മ കണ്ടെത്താൻ കഴിയും. നിങ്ങൾ ആയിരിക്കുന്ന രൂപത്തിൽ വളരെയധികം സൗന്ദര്യമുള്ളവരാണ് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്, യുവതി കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP