Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിക്ക് ദുഷ്‌പേരുണ്ടാക്കുന്ന വീഡിയോ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രി ഉടമയിൽ നിന്നം പണം തട്ടാൻ ശ്രമിച്ച ബിനു മാത്യു സ്ത്രീകളെയും വലയിലാക്കി; പിതാവ് മരണപ്പെട്ട പെൺകുട്ടിയെ വലയിലാക്കി ഇയാൾ തട്ടിയെടുക്കാൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപ; വ്യാജ മാധ്യമപ്രവർത്തകനായ ബിനു വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും 5000 രൂപ കൈപ്പറ്റിയെന്നും പൊലീസ്

ആശുപത്രിക്ക് ദുഷ്‌പേരുണ്ടാക്കുന്ന വീഡിയോ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രി ഉടമയിൽ നിന്നം പണം തട്ടാൻ ശ്രമിച്ച ബിനു മാത്യു സ്ത്രീകളെയും വലയിലാക്കി; പിതാവ് മരണപ്പെട്ട പെൺകുട്ടിയെ വലയിലാക്കി ഇയാൾ തട്ടിയെടുക്കാൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപ; വ്യാജ മാധ്യമപ്രവർത്തകനായ ബിനു വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും 5000 രൂപ കൈപ്പറ്റിയെന്നും പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മാധ്യമപ്രവർത്തകൻ ചമഞ്ഞ് സ്വകാര്യ ആശുപത്രി ഉടമയിൽ നിന്നും പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് തിരയുന്ന ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനുമാത്യു പണം തട്ടിപ്പിലും സ്തീകളെ വലയിലാക്കുന്നതിനും വിരുതനെന്ന് പൊലീസ്. ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ കൈവശമുണ്ടെന്നും ഇത് പുറത്തുവിട്ടാൽ ദുഷ്പേരുണ്ടാവുമെന്നും 5 ലക്ഷം രൂപ നൽകിയാൽ ഇതിൽ നിന്നും പിന്മാറാമെന്നും അറിയിച്ചാണ് മൂവാറ്റുപുഴ സബൈൻ ആശുപത്രി ഉടമ ഡോ.സബൈനെ ബിനു മാത്യു സമീപിക്കുന്നത്.

ഒരു ഓൺലൈൻ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. തട്ടിപ്പ് മനസ്സിലാക്കിയ ഡോക്ടർ ബിനുവിനെ തെളിവുകൾ സഹിതം കുടുക്കാൻ തീരുമാനിക്കുകയായിരുന്നു. അഡ്വാൻസായി 10000 -യിരം നൽകാമെന്നും ബാക്കി പിന്നീട് നൽകാമെന്നുമായിരുന്നു ഡോക്ടറുടെ വാഗ്ദാനം. താൻ പറയുന്ന പെൺകുട്ടിക്ക് ജോലി നൽകണമെന്നുള്ള ആവശ്യം നടപ്പിലാക്കിയും ഡോക്ടർ ബിനുവിൽ വിശ്വാസം വർദ്ധിപ്പിച്ചിരുന്നു. പിന്നീട് ബിനുവിനെ കുടുക്കാൻ ഡോക്ടർ വിശദമായ ഒരുക്കങ്ങൾ തന്നെ നടത്തി. നിയമ വിദഗ്ധരിൽ നിന്നും ഇയാളെ കുടുക്കുന്നതിന് എന്തൊക്കെ തെളിവുകൾ സംഘടിപ്പിക്കണമെന്ന് മനസ്സിലാക്കിയിരുന്നു.

ഇതിന് ശേഷമാണ് പണം കൈമാറുന്നതിനും ഇത് രഹസ്യമായി ചിത്രീകരിക്കുന്നതിനും ഡോക്ടർ കർമ്മപദ്ധതി തയ്യാറാക്കിയത്. പണം നൽകുന്നതിന്റെ ദൃശ്യം രഹസ്യമായി ചിത്രീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഡോക്ടർ ബിനുവിനെ മുറിയിലേയ്ക്ക് ക്ഷണിച്ചത്. ബിനുമുറിയിലെത്തുന്നതും ഡോക്ടറുമായി സംസാരിക്കുന്നതും പണം കൈപ്പറ്റുന്നതടക്കമുള്ള മുഴുവൻ ദൃശ്യങ്ങളും മുറിയിൽ ഒളിപ്പിച്ച ക്യാമറയിൽ ഡോക്ടർ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും സഹിതമാണ് കഴിഞ്ഞ ദിവസം ഡോ.സബൈൻ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

പുത്തൻകുരിൽ യുവതിയുടെ വീട്ടിൽ അത്താഴംകഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്സ്‌ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോതമംഗലത്തിന് സമീപം താമസിച്ചുവരുന്ന പിതാവ് മരണപ്പെട്ട പെൺകുട്ടിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു.

ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി നാട്ടിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫെയിസ് ബുക്ക് അക്കൗണ്ടുകൾ ബിനു അൺഇൻസ്റാൾ ചെയ്തതിട്ടുണ്ടെന്നും ടെലഗ്രാഫ് ആപ്പാണ് ഇയാൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നും അതിനാൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്തുക പ്രയാസമാണെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP