Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ നട തുറന്നു

സ്വന്തം ലേഖകൻ

തിരുവൈരാണിക്കുളം: പതിനായിരക്കണക്കിനു ഭക്തരാണ് ആദ്യ ദിനം തന്നെ ദർശനത്തിനെത്തിയത്. ഇന്നലെ വൈകിട്ട് നാലിന് ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിൽ നിന്ന് ദേവിക്കു ചാർത്തുവാനുള്ള തിരുവാഭരണം എതിരേറ്റുകൊണ്ടുള്ള തിരുവാഭരണഘോഷയാത്ര ആരംഭിച്ചു. മനയിലെ മുതിർന്ന അംഗങ്ങൾ ദേവിക്കു ചാർത്താനുള്ള തിരുവാഭരണങ്ങൾ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

തുടർന്നു പൂത്താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് രഥഘോഷയാത്രയായി തിരുവാഭരണങ്ങൾ എതിരേറ്റു. ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച ഉടനെ പ്രത്യക ആചാരാനുഷ്ഠാനത്തോടെ നട ശ്രീപാർവ്വതീദേവിയുടെ നടതുറന്നു, വർഷത്തിൽ 12 ദിവസം മാത്രമാണ് ശ്രീപാർവ്വതീദേവിയുടെ നട തുറന്ന് പൂജകളും വഴിപാടുകളും നടക്കുക.

ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷ്രത്രത്തിലേക്കെത്തുന്നത്. നടതുറപ്പ് വേളയിൽ ദർശനം നടത്തിയാൽ മഗല്ല്യഭാഗ്യവും ദീർഘമംഗല്ല്യ ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. വിപുലമായ സജികരണങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. റുറൽ എസ്‌പി കെ കാർത്തിക് ഐ.പി.എസ് സുരക്ഷകാര്യങ്ങൾ വിലയിരുത്തി രാവിലെ 3 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകിട്ട് 3 മുതൽ രാത്രി 9 വരെയുമാണ് ദർർശന സമയം. 20 ന് നടതുറപ്പ് മഹോത്സവം സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP