Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെച്ച് ഷോക്കേറ്റു മരിച്ച കാട്ടാനയുടെ മോഷണം പോയ കൊമ്പുകൾ കണ്ടെത്തി; വനപാലകർ നടത്തിയ തിരച്ചിലിന് ഒടുവിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിൽ ആനക്കൊമ്പ് കണ്ടെടുത്തത് പാട്ടയിടുമ്പ് ആദിവാസി കോളനിയിലെ സന്തോഷിന്റെ വീട്ടിൽ നിന്നും; കൊമ്പുകൾ കണ്ടെടുത്തത് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ; ചോദ്യം ചെയ്യാൻ സന്തോഷ് വനപാലക സംഘത്തിന്റെ കസ്റ്റഡിയിൽ

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെച്ച് ഷോക്കേറ്റു മരിച്ച കാട്ടാനയുടെ മോഷണം പോയ കൊമ്പുകൾ കണ്ടെത്തി; വനപാലകർ നടത്തിയ തിരച്ചിലിന് ഒടുവിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിൽ ആനക്കൊമ്പ് കണ്ടെടുത്തത് പാട്ടയിടുമ്പ് ആദിവാസി കോളനിയിലെ സന്തോഷിന്റെ വീട്ടിൽ നിന്നും; കൊമ്പുകൾ കണ്ടെടുത്തത് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ; ചോദ്യം ചെയ്യാൻ സന്തോഷ് വനപാലക സംഘത്തിന്റെ കസ്റ്റഡിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തീറ്റതേടി നേര്യമംഗലം വനത്തിൽ നിന്നും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ എത്തുകയും ഇവിടെ വച്ച് ഷോക്കേറ്റ് ചെരിയുകയും ചെയ്ത കാട്ടാനയുടെ മോഷണം പോയ കൊമ്പുകൾ കണ്ടെത്തി. ഒരാൾ പിടിയിലായി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ വരുന്ന വനമേഖലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കഴിഞ്ഞ ദിവസം ആനയുടെ ജീർണ്ണിച്ച ആവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

അസി. ഫോറസ്റ്റ് വെറ്റിനറി സർജൻ നിഷ റേച്ചൽ നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമീക പരിശോധന നടത്തി ചെരിഞ്ഞതുകൊമ്പനാണെന്ന് സ്ഥീരീകരിച്ചിരുന്നു. അസ്ഥികൂടത്തിന് 6 മാസം പഴക്കംമുള്ളതായും ചെരിഞ്ഞ ആനക്ക് 25 വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്നും പരിശോധനകളിൽ നിന്നും വ്യക്തമായിരുന്നു. തീറ്റയ്ക്കായി പുരയിടത്തിൽ നിന്നിരുന്ന കവുങ്ങ് മറിക്കാൻ ആന ശ്രമിച്ചിരിക്കാമെന്നും ഈയവസരത്തിൽ കവുങ്ങ് സമീപത്തുകൂടി പോകുന്ന വൈദ്യുത ലൈനിൽ സ്പർശിച്ചിരിക്കാമെന്നും ഇതേത്തുടർന്ന് ഷോക്കേറ്റ് ആന ചരിഞ്ഞതാവാമെന്നുമാണ് വനംവകുപ്പധികൃതരുടെ നിഗമനം.

മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ അവശിഷ്ടങ്ങളിൽ നിന്നും വെടിയുണ്ടയോ മറ്റ് ലോഹക്കഷണങ്ങളോ ലഭിച്ചിരുന്നില്ല. വനമേഖലയോട് ചേർന്നുള്ള ഈ ഭാഗത്ത് കാട്ടനകൂട്ടങ്ങൾ എത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.വൈദ്യുത ലൈനിനൊപ്പം ഉയരത്തിൽ നിന്നിരുന്ന കമുക് പിഴുതുമാറ്റിയ നിലയിലും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ തെളിവെടുപ്പിലാണ് ചെരിഞ്ഞ ആനയുടെ കൊമ്പുകൾ നഷ്ടപ്പെട്ട വിവരം വനംവകുപ്പധികതർക്ക് ബോദ്ധ്യപ്പെട്ടത്.

തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ പാട്ടയിടുമ്പ്് ആദിവാസി കോളനിയിലെ താമസക്കാരൻ സന്തോഷിന്റെ(45) വീട്ടിൽ നിന്നും ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിൽ ആനക്കൊമ്പ് കണ്ടെടുത്തു. കണ്ടെടുത്ത കൊമ്പുകളിലൊന്നിന് 38 സെ.മീറ്റർ നീളവും 32 സെ.മീറ്റർ വണ്ണവുമുണ്ട്.30 സെ.മീറ്റർ വണ്ണവും 20 സെ.മീറ്ററോളം നീളവുമുള്ള രണ്ടാമത്തെ കൊമ്പ് 8 കഷണങ്ങളായി മുറിച്ച നിലയയിലാണ് കണ്ടെടുത്തിട്ടുള്ളത്. കൊമ്പ് സൂക്ഷിച്ചതിന് പിടിയിലായ സന്തോഷിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണന്ന് നേര്യമംഗലം റേഞ്ച് ഓഫീസർ അരുൺ കെ നായർ അറിയിച്ചു.

ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായി വിവരം ലഭിച്ച സന്തോഷ് നാട്ടിൽ നിന്നും വനമേഖലയിലേയ്ക്ക് മുങ്ങിയിരുന്നു.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഏണിപ്പാറ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

വനമേഖലയിലെ തിരച്ചിലിൽ ഡെപ്യൂട്ടി റെയിഞ്ചോഫീസർ അജയ്, എസ് എഫ് ഒ മാരായ എ വി വിനോദ്, പി എ സുനി, ബി എഫ് ഒ മാരായ അരുൺ രാജ്, ഷെമിൽ കെ കെ, ജിതിൻ സി, അലി കുഞ്ഞു, മുഹമ്മദ് ഷാ, നൗഷാദ്, വിജയമ്മ, ശ്രീജ മോൾ, ഫോറസ്റ്റ് ഡ്രൈവർ ഷാജി പി എച്ച് ന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP