Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് കിടപ്പിലായ യുവതിയെ അയൽക്കാരനായ യുവാവ് നിരന്തരം ശല്യപ്പെടുത്തി; മൊബൈൽ ഫോൺ നൽകാനെന്ന് പറഞ്ഞ് രാത്രി വീട്ടിലുമെത്തി; ശല്യം സഹിക്കാനാവാതെ യുവതി മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിവരം അറിഞ്ഞെത്തിയ യുവതിയുടെ പിതാവ് സിയാദിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി; ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് തിരിച്ചിൽ; വെങ്ങല്ലൂരിനെ ഞെട്ടിച്ച് യുവാവിന്റെ കൊലപാതകം

ഭർത്താവ് കിടപ്പിലായ യുവതിയെ അയൽക്കാരനായ യുവാവ് നിരന്തരം ശല്യപ്പെടുത്തി; മൊബൈൽ ഫോൺ നൽകാനെന്ന് പറഞ്ഞ് രാത്രി വീട്ടിലുമെത്തി; ശല്യം സഹിക്കാനാവാതെ യുവതി മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിവരം അറിഞ്ഞെത്തിയ യുവതിയുടെ പിതാവ് സിയാദിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി; ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് തിരിച്ചിൽ; വെങ്ങല്ലൂരിനെ ഞെട്ടിച്ച് യുവാവിന്റെ കൊലപാതകം

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മകളുടെ വീട്ടിൽ ശല്യം ചെയ്യാനെത്തിയ യുവാവിനെ പിതാവ് കല്ലിനിടിച്ചും കത്തിക്ക് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ഇന്നലെ രാത്രി 11.30-തോടെ തൊടുപുഴ വെങ്ങല്ലൂർ മൂസ്ലീം പള്ളിക്കടുത്ത് പാതയോരത്താണ് നാട്ടുകാരെ ഞെട്ടിച്ച സംഘടനവും കൊലപാതകവും നടന്നത്. വെങ്ങല്ലൂർ ഇടക്കാട്ട് കയറ്റത്തിൽ പുളിക്കൽ സിയാദാ(34)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വെങ്ങല്ലൂർ വടക്കേചെറുകോട്ടിൽ സിദ്ദിഖിനെതിരെ തൊടുപുഴ പൊലീസ് കേസ്സെടുത്തു. ഇയാൾ ഒളിവിലാണ്.

സിദ്ദിഖിന്റെ വീടിന് സമീപമാണ് വിവാഹം കഴിപ്പിച്ചയച്ച മകൾ താമസിക്കുന്നത്. സിയാദ് നേരത്തെ ഈ പെൺകുട്ടിയുമായി അടുപ്പത്തിലാവാൻ ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ എതിർപ്പുമായി എത്തിയതിനാൽ ഇത് ഫലവത്തായില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം. പെൺകുട്ടിയുടെ ഭർത്താവ് അടുത്തിടെ രോഗബാധിതനായി കിടപ്പിലായിരുന്നെന്നും ഇതു മനസ്സാലാക്കി സിയാദ് വീണ്ടും ഇവരെ ശല്യം ചെയ്യാൻ തുടങ്ങി. ഈ ശല്യം രൂക്ഷമായതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്.

ഇന്നലെ രാത്രി 10 മണിയോടെ മൊബൈൽ ഫോൺ നൽകാമെന്നറിയിച്ച് സിയാദ് വീട്ടിലെത്തിയിരുന്നു. ഈ അവസരത്തിൽ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിവരമറിഞ്ഞ് സിദ്ദിഖ് സ്ഥലത്തെത്തുകയും സമീപപ്രദേശത്തുണ്ടായിരുന്ന സിയാദിനെ കണ്ടെത്തി മർദ്ദിക്കുകയും താക്കീതുചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് രാത്രി 11 .30 തോടെ സിയാദ് സിദ്ദിഖിന്റെ വീട്ടിലേയ്ക്കെത്തുകയും ഇയാളെ മർദ്ദിക്കുകയുമായിരുന്നെന്നും ഉന്തും തള്ളും പിന്നീട് സമീപത്തെ റോഡിലേയ്ക്കെത്തുകയും ഇവിടെ വച്ചുണ്ടായ ആക്രമണത്തിൽ സിയാദ് കൊല്ലപ്പെടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ആക്രമണത്തിന് പിന്നാലെ അവശനിലയിലായ സിയാദിനെ സംഭവമറിഞ്ഞെത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിയാദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സിദ്ദിഖിനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇയാളെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന്റെ നിജ സ്ഥിതി വ്യക്തമാവു എന്നും തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ്സ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP