Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻഫാം ദേശീയ സമ്മേളനം; കർഷക മഹാറാലി 17ന് കട്ടപ്പനയിൽ

ഇൻഫാം ദേശീയ സമ്മേളനം; കർഷക മഹാറാലി 17ന് കട്ടപ്പനയിൽ

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ഇൻഫാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള കർഷകമഹാറാലി ജനുവരി 17ന് കട്ടപ്പനയിൽ നടക്കും. ഇൻഫാം കാഞ്ഞിരപ്പള്ളികാർഷികജില്ലയുടെയും കേരള സംസ്ഥാന സമിതിയുടെയും നേതൃത്വത്തിൽ ജനുവരി 15 മുതൽ 18 വരെ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഇടുക്കിജില്ലയിലെ കട്ടപ്പന ആഥിധേയത്വമരുളുന്നത് ആദ്യമായിട്ടാണ്. തീരദേശത്തും ഇടനാട്ടിലുമുള്ള കാർഷിക ജനകീയ വിഷയങ്ങളോടൊപ്പംമലയോര കർഷകജനതയുടെ വിവിധങ്ങളായ വിഷയങ്ങൾ പൊതുസമൂഹത്തിലും കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിലും പ്രശ്‌നപരിഹാരത്തിനായിഉയർത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ സമ്മേളനവേദിയായി കട്ടപ്പന തെരഞ്ഞെടുത്തതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു, കാഞ്ഞിരപ്പള്ളി കാർഷികജില്ലജോയിന്റ് ഡയറക്ടർഫാ.ജിൻസ് കിഴക്കേൽ, ജില്ലാ സെക്രട്ടറി ഷാബോച്ചൻ മുളങ്ങാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനുവരി 15ന് ഇൻഫാം കർഷക ദിനാചരണ ഭാഗമായി എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തൽ, കർഷകരെ ആദരിക്കൽ, ചർച്ചക്ലാസുകൾ, സെമിനാറുകൾ, കർഷക സംഗമങ്ങൾ എന്നിവ നടക്കും. ദേശീയ സമ്മേളനത്തിന് മുന്നൊരുക്കമായി ഇൻഫാം താലൂക്ക്തല കർഷക സംഗമങ്ങൾഇതിനോടകം പൂർത്തിയായി. കാർഷിക ജില്ലാതല വിളംബര സമ്മേളനങ്ങൾ ജനുവരി 12ന് പൂർത്തിയാകും. ഇൻഫാം സംസ്ഥാന ജോയിന്റ്ഡയറക്ടറും കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടറുമായ ഫാ.തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിപുലമായസംഘാടകസമിതി ദേശീയ സമ്മേളനം ചരിത്രസംഭവമാക്കുവാൻ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ജനുവരി 17ന് ഇൻഫാം സ്ഥാപക ചെയർമാൻ
ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തിൽ നിന്നുള്ള ദീപശിഖാപ്രയാണവും മൂവാറ്റുപുഴയിൽ നിന്ന് ഇൻഫാം ദേശീയട്രസ്റ്റിയായിരുന്നു ഡോ. എം.സി. ജോർജിന്റെ കബറിടത്തിൽ നിന്നുള്ള ഛായചിത്ര പ്രയാണവും നൂറുകണക്കിന് ബൈക്കുകളുടെയുംവാഹനങ്ങളുടെയും അകമ്പടിയോടെ വിവിധ താലൂക്ക് സമിതിഭാരവാഹികളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒന്നിന് കട്ടപ്പനയിൽ എത്തിച്ചേരും.
രണ്ടിന് എം.സി. ജോർജ് നഗറിൽ നിന്ന് ഫാ. മാത്യു വടക്കേമുറി നഗറിലേക്ക് കർഷക മഹാറാലി നടക്കും. ഇടുക്കി കാർഷികജില്ലാരക്ഷാധികാരി മാർ ജോൺ നെല്ലിക്കുന്നേൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

തുടർന്ന് പൊതുസമ്മേളനം ബിഷപ് മാർ മാത്യു അറയ്ക്കൽഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ധ്വാനവർഗ്ഗ അവകാശപ്രഖ്യാപനം നടക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്ന കർഷക പ്രക്ഷോഭങ്ങൾഇൻഫാം ദേശീയ സമ്മേളനത്തോടെ ദേശീയതലത്തിൽ സംഘടിതരൂപം കൈവരിക്കും. അസംഘടിത കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങുമ്പോൾവൻ ശക്തിയായി മാറുമെന്നും വരും നാളുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നതിന്റെതുടക്കമാണ് ഇൻഫാം കർഷക മഹാറാലിയെന്നും ഭാരവാഹികൾ പറഞ്ഞു.ജീവിതപ്രതിസന്ധിയും കാർഷിക തകർച്ചയുംമൂലം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇക്കാലമത്രയും അസംഘടിതരായിരുന്ന കർഷകർ സംഘടിച്ചുനീങ്ങുവാൻ ശക്തമായി മുന്നോട്ടിറങ്ങിയിരിക്കുന്നത് കർഷകർക്ക് പ്രതീക്ഷയേകുന്നു. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയും, അപ്രായോഗിക കാർഷിക സാമ്പത്തികനയങ്ങ ളും, അനിയന്ത്രിതവും നികുതിരഹിതവുമായകാർഷികോല്പന്ന ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന രാജ്യാന്തര കരാറുകളും നീതിനിഷേധിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവുംധാർഷ്ഠ്യവും കർഷകർക്ക് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. കർഷകരെ അവഹേളിച്ചും കാർഷികമേഖലയെ അവഗണിച്ചും കേന്ദ്രസംസ്ഥാന സർക്കാരുകൾ മുഖംതിരിഞ്ഞുനിൽക്കുന്നു. ദേശീയ സംസ്ഥാന കാർഷികനയങ്ങളും പ്രഖ്യാപനങ്ങളും നടപ്പിൽ വരുത്തുന്നതിൽഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.

കാർഷികോല്പന്നങ്ങൾക്ക് ന്യായവില കർഷകന്റെ അവകാശമാണ്. സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം, പ്ലാന്റേഷൻനിയമങ്ങളിൽ ഭേദഗതി, ഭൂമിയിടപാടുകളിൽ സുതാര്യത, ഇറക്കുമതിച്ചുങ്കം കർഷകന് ലഭ്യമാക്കുക, തോട്ടം പുരടിയം വിഷയംസമയബന്ധിതമായി പരിഹരിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തുക, കർഷകർക്ക് സൗജന്യ
വൈദ്യുതി, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, കാലഹരണപ്പെട്ട ഭുപരിഷ്‌കരണനിയമങ്ങൾ പൊളിച്ചെഴുതുക, വനവൽക്കരണത്തിന്റെ പേരിൽ കർഷകഭൂമികയ്യേറുന്ന നടപടിയിൽ നിന്ന് വനംവകുപ്പ് പിന്മാറുക, പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഇൻഫാം ദേശീയസമ്മേളനം മുന്നോട്ടുവെയ്ക്കുന്നു.

വന്യമൃഗ അക്രമ മരണങ്ങൾക്ക് വനം വകുപ്പിനെതിരെകൊലക്കുറ്റം ചുമത്തണം: ഇൻഫാം
കൊച്ചി: വന്യമൃഗ അക്രമത്തിലൂടെ കർഷകർ മരണപ്പെടുന്നതിനെ നിസാരവൽക്കരിക്കുന്ന സർക്കാർ നിലപാട്ദ്രോഹപരമാണെന്നും വനം വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുംഅക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്കുകളേറ്റവരുടെയും കുടുംബങ്ങളെ സർക്കാർഏറ്റെടുക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വനങ്ങളിൽ നിന്ന് കൃഷിയിടങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കൃഷിനാശവുംഉപദ്രവവും ഓരോ ദിവസം കഴിയുന്തോറും വർദ്ധിക്കുകയാണ്. വേനൽക്കാലമാകുമ്പോൾ വന്യമൃഗങ്ങളുടെ
കടന്നുവരവ് കൂടും. മലയോരങ്ങളിൽ കർഷകരുൾപ്പെടെ ജനവിഭാഗങ്ങൾ ഏറെ ഭീതിയോടെയാണ് ഇപ്പോൾകഴിയുന്നത്. ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിർത്തിയിൽ സംരക്ഷണകവചമൊരുക്കി വന്യമൃഗങ്ങളെ സംരക്ഷിക്കുവാൻവനം വകുപ്പ് ശ്രമിക്കാതെ വനവൽക്കരണത്തിനുവേണ്ടിയും കർഷകരെ കുടിയിറക്കിയും കൃഷിഭൂമി കയ്യേറുവാനുള്ള
എളുപ്പവഴിയായി വന്യമൃഗ ആക്രമങ്ങളെ സർക്കാർ കാണുന്നത് കിരാതമാണ്.
ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെ ആർക്കും വെടിവെയ്ക്കുവാൻ അനുവാദമുണ്ട്. 1972ലെ വന്യജീവിസംരക്ഷണനിയമമനുസരിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും വെല്ലുവിളിയുയർത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായിപ്രഖ്യാപിച്ച് വെടിവെക്കുവാൻ അനുവാദം കൊടുക്കാം. എന്നാൽ സംസ്ഥാന സർക്കാർ വനവൽക്കരണത്തിനുവേണ്ടി ഈ
നിയമം അട്ടിമറിച്ച് നടപ്പിലാക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ വോട്ടുനേടാനായി കർഷകസ്‌നേഹം പ്രസംഗിക്കുന്നജനപ്രതിനിധികളും കർഷകരെ സംരക്ഷിക്കാൻ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.തെരുവുനായ്ക്കളെയും കാട്ടുപന്നികളെയും പാമ്പ്, ആന, കടുവ തുടങ്ങി വന്യമൃഗങ്ങളെയും സംരക്ഷിക്കാൻ നിയമമുള്ള
സംസ്ഥാനത്ത് ഇവയുടെ അക്രമങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കുവാൻ നിയമമില്ലാത്തതും ഉള്ള നിയമങ്ങൾഅട്ടിമറിക്കുന്നതും ജനപ്രതിനിധികളുടെയും സർക്കാർ ഭരണസംവിധാനങ്ങളുടെയും പിടിപ്പുകേടാണ്.കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ കർഷകരുൾപ്പെടെ 996 പേർ കാട്ടുപന്നി അക്രമിച്ചും 107 പേർ ആന ചവിട്ടിയുംകൊല്ലപ്പെട്ടിട്ടും ഒന്നുമറിയാത്ത നിലാപാടാണ് മാറിമാറി ഭരിച്ച സർക്കാരുകൾ സ്വീകരിച്ചത്.

വന്യജീവികളുടെ നിരന്തര അക്രമങ്ങൾക്കെതിരെ ജനസംരക്ഷണത്തിനുവേണ്ടി ഒരു നടപടികളുമെടുക്കാത്ത കേന്ദ്ര സംസ്ഥാനസർക്കാരുകൾ, ദേശീയ രാജ്യാന്തര വിഷയങ്ങളുയർത്തി ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ശ്രമിക്കുന്നത്
വിരോധാഭാസമാണ്. സംസ്ഥാനത്തെ ജനങ്ങളെ മൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തിട്ടുള്ള സർക്കാരിന്റെ കർഷകസംരക്ഷണംമുഖവിലയ്‌ക്കെടുക്കാനാവില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുമ്പാകെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായിപ്രഖ്യാപിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തരമായി സമീപിക്കണം. കാട്ടുപന്നികളെ വെടിവെയ്ക്കാൻ
അനുവദിച്ചുകൊണ്ട് 2019 മാർച്ചിൽ വനംവകുപ്പ് ഇറക്കിയ ഉത്തരവിലെ വിചിത്രമായ നിബന്ധനകൾ കേരളസമൂഹത്തിന്അപമാനകരവും സാക്ഷരസമൂഹത്തെ അപഹാസ്യപ്പെടുത്തുന്നതുമാണ്. വന്യജീവി അക്രമങ്ങളെ നേരിടുവാൻ അടിയന്തരനിയമഭേദഗതികൾ നടത്താതെയും ഉത്തരവുകളിറക്കാതെയും ഈ നില തുടർന്നാൽ സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടികർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.ഫാ. ആന്റണി കൊഴുവനാൽ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP