Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിസാമുദ്ദീനിൽ നിന്നും മംഗള എക്സ്‌പ്രസിൽ എത്തിയത് 607 കിലോ പഴകിയ കോഴിമാംസം; വ്യക്തമായ അഡ്രസോ ഫോൺ നമ്പരോ ഇല്ലാതെ വന്ന പാഴ്‌സൽ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത് ദുർഗന്ധം വമിച്ചതോടെ; റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ കോഴി മാംസം പിടിച്ചെടുത്തതോടെ കോഴിക്കോട് കോർപ്പറേഷനിൽ പരിശോധന കർശനമാക്കി

നിസാമുദ്ദീനിൽ നിന്നും മംഗള എക്സ്‌പ്രസിൽ എത്തിയത് 607 കിലോ പഴകിയ കോഴിമാംസം; വ്യക്തമായ അഡ്രസോ ഫോൺ നമ്പരോ ഇല്ലാതെ വന്ന പാഴ്‌സൽ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത് ദുർഗന്ധം വമിച്ചതോടെ; റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ കോഴി മാംസം പിടിച്ചെടുത്തതോടെ കോഴിക്കോട് കോർപ്പറേഷനിൽ പരിശോധന കർശനമാക്കി

കെ വി നിരഞ്ജൻ

കോഴിക്കോട:് റെയിൽവേ സ്റ്റേഷനിൽ നിന്നും 607 കിലോ പഴകിയ കോഴി മാംസം കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിസാമുദ്ദീനിൽ നിന്നും മൂന്നു ദിവസം മുമ്പ് യാതൊരുവിധ ശീതീകരണ സംവിധാനവും ഇല്ലാതെ സാധാരണ പാഴ്‌സൽ വാനിൽ മംഗള എക്സ്‌പ്രസിലാണ് മാംസം കയറ്റി കൊണ്ടു വന്നത്. ദുർഗന്ധം വമിക്കുന്ന വസ്തു എന്താണെന്ന് അറിയാതെ ഒരു ഫോൺ സന്ദേശം ഹെൽത്ത് ഓഫീസർക്ക് വന്നതിനെ തുടർന്നായിരുന്നു. പരിശോധന പരിശോധനയിൽ മാംസം പ്ലാസ്റ്റിക് കവറിൽ കെട്ടി തെർമോകോൾ ബോക്‌സിൽ ചണച്ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു.

യാതൊരുവിധ ലേബലോകളും തീയതിയും രേഖപ്പെടുത്താതെയും ശീതീകരണ സംവിധാനമില്ലാതെയും അശാസ്ത്രീയമായ രീതിയിൽ എത്തുന്ന മാംസം മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലി ഫ്രോ ഫുഡ്‌സ് എന്ന സ്ഥാപനത്തിലേക്ക് ആണെന്ന് അന്വേഷണത്തിൽ ബോധ്യമായി. പ്രസ്തുത മാസം റെയിൽവേ പാർസൽ സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ ഫുഡ്‌സേഫ്റ്റി ഓഫീസർ സാമ്പിളെടുത്ത് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ തന്നെ മാംസം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

പഴ്‌സലിൽ വ്യക്തമായ അഡ്രസോ, ഫോൺ നമ്പറോ ഇല്ലാതെയാണ് എത്തിയിരുന്നത്. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ നശിപ്പിക്കുന്നതിനായി കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ KL 10 -B C 9474 എന്ന വാഹനം മാംസം കൊണ്ടുപോകുന്നതിനായി എത്തുകയും അപകടം മനസ്സിലാക്കി പെട്ടെന്ന് വാഹനം കടന്നുകളയുകയും ചെയ്തു.പ്രസ്തുത വാഹന ഉടമയെ പ്പറ്റിയുള്ള അന്വേഷണത്തിലാണ്. പ്രൊപ്രൈറ്റർ ലിയാക്കത്തലി, അലി ഫ്രോസൺ ഫുഡ്‌സ്,മഞ്ചേരി എന്ന അഡ്രസ്സിൽ ഉള്ളതാണെന്ന് പൊലീസ് അന്വേഷത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. കഴിഞ്ഞ മാർച്ച് മാസം ഇതേ അലി ഫ്രോസൺ എന്ന കമ്പനിയുടെ ഭക്ഷ്യയോഗ്യമല്ലാത്ത 200 കിലോഗ്രാം പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത കോഴി മാംസം കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്നും പിടിച്ചെടുത്തിരുന്നു. തുടർന്ന് നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും മാംസം ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നതാണ് .

തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഫാസ്റ്റ്ഫുഡ്, ബേക്കറി, തട്ടുകട സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യത ഉള്ളതിനാൽ കോർപറേഷൻ ആരോഗ്യവിഭാഗം കർശന നിരീക്ഷണം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ ശിവദാസ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ .ശിവൻ,കെ ബൈജു ,കെ ഷമീർ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നീലിമ വി എസ് എന്നിവരുടെ നേതൃത്വത്തിലാണ് മാംസം പിടിച്ചിട്ടുള്ളത്. ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ മാംസം അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ എസ് ഗോപകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP