Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാരണാസി സംസ്‌കൃത സർവകലാശാലയിൽ എബിവിപിയെ തറപറ്റിച്ച് എൻ.എസ്.യു; നാല് ജനറൽ സീറ്റുകളിലും എൻഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു; എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 224 വോട്ടുകൾ മാത്രം

വാരണാസി സംസ്‌കൃത സർവകലാശാലയിൽ എബിവിപിയെ തറപറ്റിച്ച് എൻ.എസ്.യു; നാല് ജനറൽ സീറ്റുകളിലും എൻഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു; എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 224 വോട്ടുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: വാരണാസി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ തറപറ്റിച്ച് എൻ.എസ്.യു.ഐ. നാല് ജനറൽ സീറ്റുകളിലും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. യൂണിയൻ പ്രസിഡന്റായി എൻഎസ്‌യുഐയുടെ ശിവം ശുക്ല തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ അർഷിത് പാണ്ഡേയെ ആണ് ശിവം തോൽപ്പിച്ചത്. സ്ഥാനാർത്ഥി ശിവം ശുക്ലയ്ക്ക് 709 വോട്ടുകൾ ലഭിച്ചപ്പോൾ എബിവിപി സ്ഥാനാർത്ഥിക്ക് 224 വോട്ടുകളാണ് നേടാൻ സാധിച്ചത്.

എൻ.എസ്.യു.ഐ നേതാക്കളായ ചന്ദൻ കുമാർ മിശ്ര വൈസ് പ്രസിഡന്റും, അവ്‌നിഷ് പാണ്ഡേ ജനറൽ സെക്രട്ടറിയും രജനികാന്ത് ദുബെ ലൈബ്രറിയൻ പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ചന്ദൻ കുമാറിന് 553 വോട്ടുകൾ ലഭിച്ചു.

ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിക്ക് 63 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളതെങ്കിൽ ലൈബ്രറിയൻ രജനി കാന്തിന് 85 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ ക്യാംപസിൽ സംഘർഷമൊഴിവാക്കാൻ വിജയ ഘോഷയാത്രകൾ നടത്തരുതെന്ന് നിർദേശിച്ച വൈസ് ചാൻസലർ വിജയികളെ പൊലീസ് സുരക്ഷയിലാണ് വീടുകളിലേക്ക് പറഞ്ഞയച്ചത്.

കഴിഞ്ഞ ദിവസം ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് മുന്നിൽ ബിജെപി മുട്ടുമടക്കിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് ടേമുകളിലും ധാപെവാഡയിൽ ബിജെപിയായിരുന്നു ജയിച്ചത്. നാഗ്പൂർ ജില്ലാ പരിഷദിലെ 58 സീറ്റിൽ 31 എണ്ണം നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP