Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് ജെഎൻയുവിനെ തകർക്കാൻ ശ്രമിക്കുന്നു; പ്രത്യയശാസ്ത്രപരമായി ജെഎൻയുവിനെ പിടിച്ചെടുക്കുന്നതിൽ വിജയിക്കാത്തതിനാലാണ് ഈ ശ്രമം: വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി

ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് ജെഎൻയുവിനെ തകർക്കാൻ ശ്രമിക്കുന്നു; പ്രത്യയശാസ്ത്രപരമായി ജെഎൻയുവിനെ പിടിച്ചെടുക്കുന്നതിൽ വിജയിക്കാത്തതിനാലാണ് ഈ ശ്രമം: വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി

സ്വന്തം ലേഖകൻ

മുംബൈ: ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നടന്ന ആക്രമണത്തിൽ ബിജെപിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ജവഹർലാൽ നെഹ്റു സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുകയാണെന്ന് നവാബ് മാലിക് ആരോപിച്ചു.

പ്രത്യയശാസ്ത്രപരമായി ജെ.എൻ.യുവിനെ പിടിച്ചെടുക്കുന്നതിൽ വിജയിക്കാത്തതിനാൽ ബിജെപി അതിനെ അപകീർത്തിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞായറാഴ്ചയാണ് മുഖം മറച്ചെത്തിയ എ.ബി.വി.പി-ബിജെപി അക്രമികൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിൽ വിദ്യാർത്ഥി യുണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതിലധികം പേർക്ക് പരുക്കേറ്റിരുന്നു. വിദ്യാർത്ഥികളെ പുറത്ത് നിന്ന് എത്തിയവർ ആക്രമിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് വി സി ജഗദീഷ് കുമാർ പൊലീസിനെ വിളിക്കാൻ തയ്യാറായത്. വി സിയുടെ നിലപാടിൽ വൻ പ്രതിഷേധാണ് ഉയർന്നിരിക്കുന്നത്. വൈസ് ചാൻസ്ലർ രാജിവയ്ക്കാതെ ജെ.എൻ.യുവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP