Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ് പുതിയ നേതൃത്വം: ജയ്മോൻ ജേക്കബ് പ്രസിഡന്റ്. രാജീവ് ജോസഫ് സെക്രട്ടറി

മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ് പുതിയ നേതൃത്വം: ജയ്മോൻ ജേക്കബ് പ്രസിഡന്റ്. രാജീവ് ജോസഫ് സെക്രട്ടറി

ജോയിച്ചൻ പുതുക്കുളം

മിഷിഗണിലെ മലയാളികളായ ഫിസിക്കൽ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ ആറ് വര്ഷം മുമ്പ് രൂപം കൊണ്ട മലയാളീ ഫിസിക്കൽ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വർഷകാലം സംഘടനയുടെ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച ജയ്മോൻ ജേക്കബിനെ പ്രെസിഡന്റായും, ട്രെഷറർ ആയി പ്രവർത്തിച്ച രാജീവ് ജോസഫിനെ സെക്രെട്ടറിയായും ഐക്യകണ്ഠനെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി ട്രെഷറർ എലിസബത്ത് തോമസ് (ഷീബ), വൈസ് പ്രസിഡന്റ് റെജി വർക്കി, ജോയിന്റ് സെക്രട്ടറി ദീപ്തി ചോരത്, ജോയിന്റ് ട്രെഷറർ ഹണി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഈപ്പൻ ചെറിയാന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷകാലം നടന്ന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കഴിഞ്ഞ വർഷം അമേരിക്കൻ റെഡ് ക്രോസ്സിനോടൊപ്പം ചേർന്ന് വിജയകരമായി നടപ്പിലാക്കിയ രക്ത ദാന ക്യാംപ്, കുട്ടികൾക്ക് പ്രസംഗ പരിശീലനം നൽകുന്നതിനും അവരിലെ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമായി ആരംഭിച്ച് ഇപ്പോൾ വിജയകരമായി തുടർന്ന് കൊണ്ടിരിക്കുന്ന ഗാവൽ ക്ലബ്ബ്, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും നിർദ്ധനരായ രോഗികൾക്ക് നൽകിയ ചികിത്സാ ധന സഹായം, പ്രളയ കെടുതിയിൽ സർവ്വതും നഷ്ടപെട്ടവർക്കായി പണം സമാഹരിച്ച് നേരിട്ട് എത്തിച്ചു കൊടുത്തതുമെല്ലാം സംഘടനയുടെ ഇരുപത്തഞ്ച് എക്സിക്യു്ട്ടിവ് അംഗങ്ങളും ഒന്നിച്ച് നിന്ന് ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് ഈപ്പൻ ചെറിയാൻ അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ജയ്മോൻ ജേക്കബ് സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ രൂപ രേഖ അവതരിപ്പിച്ചു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഗാവൽ ക്ലബ്ബ്, ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് ലൈസൻസ് പുതുക്കാൻ ആവശ്യമായ 'സി ഇ യൂ' ക്ലാസ്സുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിർദ്ധനരായവർക്കുള്ള പഠന, ചികത്സാ ധന സഹായങ്ങൾ, ബ്ലഡ് ഡൊണേഷൻ ക്യാംപ് എന്നീ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരും. മിഷിഗണിലെ മലയാളി സമൂഹത്തിന് പ്രയോജനകരമാകും വിധത്തിൽ കമ്മ്യുണിറ്റിയിൽ നിന്നുള്ള ഡോക്ടർസിനേയും നഴ്സസിനെയും ഉള്പെടുത്തികൊണ്ട് ഹെൽത് ക്യാമ്പുകൾ തുടർന്നും നടത്തുവാനും അത് പോലെ ഇതര കമ്മ്യൂണിറ്റി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകുവാനും തീരുമാനിച്ചു.ജെയിംസ് കുരീക്കാട്ടിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP