Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുപ്പത്തിമൂന്നുകാരൻ പ്രധാനമന്ത്രി.. ! ആസ്ട്രിയയുടെ ചാൻസലർ സെബാസ്റ്റ്യൻ കുർസിന് റെക്കോഡുകൾ പുതുമയല്ല; തിരിച്ച് പിടിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന വിശേഷണം; മുഹമ്മദ് അഷ്റഫ് എഴുതുന്നു..

മുപ്പത്തിമൂന്നുകാരൻ പ്രധാനമന്ത്രി.. ! ആസ്ട്രിയയുടെ ചാൻസലർ സെബാസ്റ്റ്യൻ കുർസിന് റെക്കോഡുകൾ പുതുമയല്ല; തിരിച്ച് പിടിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന വിശേഷണം; മുഹമ്മദ് അഷ്റഫ് എഴുതുന്നു..

മറുനാടൻ ഡെസ്‌ക്‌

വിയന്ന: ആസ്ട്രിയയുടെ ചാൻസലറായി പുതുവർഷത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കുർസിനു പ്രായം 33 വയസ്. അതോടെ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തെരെഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി. കഴിഞ്ഞ മാസം അധികാരമേറ്റ 34 കാരിയായ ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മറീൻ ആയിരുന്നു അതുവരെ ആ സ്ഥാനത്ത്.

ഒരർഥത്തിൽ പ്രായം കുറഞ്ഞ ഭരണാധികാരി സ്ഥാനം അദ്ദേഹം തിരിച്ചു പിടിക്കുകയായിരുന്നു. 2017 ൽ ആസ്ട്രിയൻ പീപ്പിൾസ് പാർട്ടിയുടെ അധ്യക്ഷനും ചാൻസലറും ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു എങ്കിലും കേവല ഭൂരിപക്ഷം തികയാഞ്ഞിട്ടു ചാൻസലറുടെ ചുമതല ഒഴിയേണ്ടി വരികയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പു നടന്നപ്പോൾ അദ്ദേഹത്തിന്റ യാഥാസ്ഥിക പീപ്പിൾസ് പാർട്ടി ആസ്ട്രിയൻ ഗ്രീൻ പാർട്ടിയും ആയി ചേർന്ന് മന്ത്രി സഭ രൂപീകരിക്കുകയായിരുന്നു

ആസ്ട്രിയൻ ചാൻസലർക്ക് റിക്കാർഡുകൾ ഒരു പുതുമയുമല്ല. ഇരുപത്തിയാറാം വയസിൽ 2013 ൽ അദ്ദേഹം തന്റെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായപ്പോഴും പ്രായം കുറഞ്ഞ വിദേശ കാര്യ മന്ത്രി എന്ന റിക്കാർഡു സ്ഥാനം അദ്ദേഹത്തിനുള്ളതായി. നമ്മുടെ പ്രധാന മന്ത്രി മാരുടെ സ്ഥാനമാണ് ആസ്ട്രിയയിലെയും ജർമനിയിലെയും ചാൻസലർമാർക്കു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP