Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേഫാക് ലീഗ് : ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് തുടക്കം

കേഫാക് ലീഗ് : ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് തുടക്കം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : കെഫാക് സോക്കർ ലീഗ് ടൂർണർമെന്റ് ഫൈനൽ മൽസരങ്ങളിൽ ടി.എസ്.എഫ്.സിക്കും സിൽവർ സ്റ്റാറിനും ചാംപ്യൻസ് എഫ്.സിക്കും യംഗ് ഷൂട്ടേർസിനും ജയം. ആദ്യ മൽസരത്തിൽ മടക്കില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ ടി.എസ്.എഫ്.സി പരാജായപ്പെടുത്തി. ടി.എസ്.എഫ്.സിക്ക് വേണ്ടി വൈ ദാസ് വിജയ ഗോൾ നേടി. സിൽവർ സ്റ്റാറും സി.എഫ്.സി സാൽമിയയും ഏറ്റുമുട്ടിയ രണ്ടാം മൽസരത്തിൽ സിൽവർ സ്റ്റാർ ഒന്നിനെതിരെ രണ്ട് ഗോളിന് സിൽവർ സ്റ്റാർ വിജയിച്ചു.

സിൽവർ സ്റ്റാറിന് വേണ്ടി വസീം, രാഹുൽ എന്നീവർ ഗോളുകൾ നേടി. മാൻ ഓഫ് ദി മാച്ചായി സിൽവർ സ്റ്റാറിലെ അനസിനെ തിരഞ്ഞെടുത്തു. തുടർന്ന് ചാമ്പ്യൻസ് എഫ്.സിയും ബിഗ് ബോയ്‌സുമായി നടന്ന മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബിഗ് ബോയ്‌സിനെ ചാമ്പ്യൻസ് എഫ്.സി തോൽപ്പിച്ചു. ചാമ്പ്യൻസ് എഫ്.സി താരം കിഷോർ മാൻ ഓഫ് ദി മാച്ചായി. യംഗ് ഷൂട്ടേർസും മലപ്പുറം ബ്രദേർസും തമ്മിൽ നടന്ന ആവേശകരമായ അവസാന മൽസരത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് യംഗ് ഷൂട്ടേർസ് മലപ്പുറം ബ്രദേർസിനെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയികളെ നിശ്ചയിച്ച മൽസരത്തിൽ മാൻ ഓഫ് ദി മാച്ചായി റാസിഖിനെ തിരഞ്ഞെടുത്തു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP