Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടു പന്നികളെ വേട്ടയാടാൻ നിക്ഷേപിച്ച ബോംബ് പൊട്ടി രണ്ട് പശുക്കൾ ചത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

കാട്ടു പന്നികളെ വേട്ടയാടാൻ നിക്ഷേപിച്ച ബോംബ് പൊട്ടി രണ്ട് പശുക്കൾ ചത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: നാടൻ ബോംബുകൾ തിന്ന് രണ്ടു പശുക്കൾ ചത്തു. കാട്ടുപന്നികളെ വേട്ടയാടി പിടിക്കാനായി വഴിയരികിൽ നിക്ഷേപിച്ചിരുന്ന ബോംബുകളാണ് പശുക്കൾ തിന്നത്. ബെംഗളൂരുവിനു സമീപം കനക്പുര റോഡിലെ കൃഷിയിടങ്ങളിലാണ് അനധികൃത വേട്ട സംഘത്തിന്റെ ക്രൂരതക്ക് പശുക്കൾ ഇരയായത്. ഉടമസ്ഥർ മേയാൻ വിട്ട കാലികളാണ് ഭക്ഷണമെന്നു കരുതി ബോംബ് തിന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു നോക്കിയപ്പോൾ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തങ്ങളുടെ കാലികളെയാണെന്ന് കൃഷിക്കാർ പറഞ്ഞു.

കാട്ടുപന്നികളുടെ തോലിനും മാംസത്തിനുമായാണ് ഇവയെ ക്രൂരമായ രീതിയിൽ കൊന്നൊടുക്കുന്നത്. ചില ഗ്രാമവാസികൾ ഇവരിൽ നിന്നും മാംസം വിലകൊടുത്തു വാങ്ങുകയും ചെയ്യുന്നുണ്ട്. ഗൺ പൗഡറിന് മുകളിൽ മാംസവും മറ്റ് ഭക്ഷ്യാവശിഷ്ടങ്ങളും പൊതിഞ്ഞ് കൃഷിയിടങ്ങളിൽ നിക്ഷേപിച്ചാണ് കാട്ടുപന്നികളെ വേട്ടക്കാർ കൊല്ലുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു. മാസങ്ങളായി ഒട്ടേറെ കാട്ടുപന്നികളെ ഇത്തരത്തിൽ കൊന്നൊടുക്കിയിട്ടുണ്ടെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചു.

ഇത്തരത്തിൽ വഴിയിരികിൽ നിക്ഷേപിക്കുന്ന ബോംബുകൾ ഗ്രാമവാസികൾക്കും ഭീഷണിയായതിനാൽ ഭൂവുടമകളോട് കൃഷിഭൂമിയിൽ പരിശോധന നടത്താൻ പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ സത്‌നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP