Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടത്തെ കിഡ്നി മറ്റൊരാളുടെ ശരീരത്തിലായിട്ട് ഒരു വർഷം തികയുമ്പോളും നാംമംഗലം പരമേശ്വരന് വിശ്രമമില്ല; മറ്റൊരു പണിമുടക്ക് ദിനത്തിൽ സുമനസ്സുകളോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുന്നു; കഴിഞ്ഞ ദിവസം മാത്രം പരിചയപ്പെട്ട ഒരാളുടെ 23കാരിയായ മകൾക്ക് വൃക്കമാറ്റിവെക്കാൻ സഹായമെത്തിക്കാൻ; പണമില്ലാത്തതിനാൽ മുടങ്ങിയ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിച്ച നിസ്വാർഥനയായ സാമുഹിക പ്രവർത്തകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇടത്തെ കിഡ്നി മറ്റൊരാളുടെ ശരീരത്തിലായിട്ട് ഒരു വർഷം തികയുമ്പോളും നാംമംഗലം പരമേശ്വരന് വിശ്രമമില്ല; മറ്റൊരു പണിമുടക്ക് ദിനത്തിൽ സുമനസ്സുകളോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുന്നു; കഴിഞ്ഞ ദിവസം മാത്രം പരിചയപ്പെട്ട ഒരാളുടെ 23കാരിയായ മകൾക്ക് വൃക്കമാറ്റിവെക്കാൻ സഹായമെത്തിക്കാൻ; പണമില്ലാത്തതിനാൽ മുടങ്ങിയ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിച്ച നിസ്വാർഥനയായ സാമുഹിക പ്രവർത്തകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നന്മമരങ്ങൾ എന്നപേരിൽ അറിയപ്പെടുന്ന, ചാരിറ്റി പ്രവർത്തകർ കേരളത്തിൽ ഏറെയുണ്ട്. ഇവരിൽ പലരും പബ്ലിസിറ്റിക്ക് വേണ്ടിയും, മറ്റ് നേട്ടങ്ങൾ ലക്ഷ്യമിട്ടുമാണ് ഈ രംഗത്തേക്ക് വരുന്നത് എന്ന വിമർശനവും ശക്തമാണ്. എന്നാൽ നിസ്വാർഥമായി പ്രവർത്തിക്കുന്ന ഒരു പാട് പേർ ഈ ലോകത്തുണ്ട്. അങ്ങനെ ഒരാളാണ് നാമംഗലം പരമേശ്വരൻ. സ്വതന്ത്രചിന്തകനും സാമൂഹിക പ്രവർത്തകനുമായ ഇദ്ദേഹം, കൃത്യം ഒരു വർഷം മുമ്പാണ് സ്വന്തം കിഡ്നി മറ്റൊരാൾക്ക് ദാനം ചെയ്ത്. എന്നാൽ കൃത്യം ഒരു വർഷം കഴിയുമ്പോൾ നാംമംഗലം പരമേശ്വരൻ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കയാണ്.

താൻ ഈയിടെ മാത്രം പരിചയപ്പെട്ട ഒരാളുടെ മകൾക്ക് വേണ്ടിയാണ് പരമേശ്വരൻ ്പോസ്റ്റ് ഇട്ടിരിക്കുന്നത്. 'രമേശൻ എന്ന വ്യക്തിയുടെ മകൾ അഞ്ജു വൃക്കരോഗം മൂലം രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് ജീവിക്കുന്നു. 23 വയസ്സാണ് അഞ്ജുവിന്. കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് അവൾക്ക് ഈ രോഗം പിടിപെടുന്നത്. ഓട്ടോറിക്ഷക്കാരനാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ.ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ മകൾക്ക് വൃക്ക കൊടുക്കാൻ തയ്യാറായൊരാളെ കണ്ടെത്താൻ രമേശന് കഴിഞ്ഞു. എന്നാൽ വേണ്ടത്ര പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനായിട്ടില്ല.

ജനുവരി 17 ആണ് സർജറിക്കായി എത്താൻ ആശുപത്രി അധികൃതർ അടുത്തതായി കൊടുത്തിരിക്കുന്ന ദിവസം.ആരോഗ്യ വകുപ്പിന്റെ 'വി കെയർ ' പദ്ധതി പ്രകാരം അനുവദിച്ച മൂന്നു ലക്ഷം രൂപയും അഞ്ജുവിന്റെ സഹപാഠികളും രമേശന്റെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൂടി സമാഹരിച്ച നാലര ലക്ഷം രൂപയും കൂടി ഏകദേശം ഏഴര ലക്ഷം രമേശന്റെ കയ്യിലുണ്ടു. മ്പതര ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ശസ്ത്രക്രിയാനന്തര ചെലവ് വേറെയും.

പണമുണ്ടാക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ എന്നെ കാണാനെത്തിയത്. കഴിയുന്ന പോലെ എന്തെങ്കിലും സഹായിച്ച് രമേശനെ ഒഴിവാക്കാമായിരുന്നു, പക്ഷെ രമേശന്റെ നിസ്സഹായാവസ്ഥയും ദൈന്യതയും ഇക്കാര്യം നിങ്ങളെക്കൂടി അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് തോന്നിപ്പിച്ചു.'- പരമേശ്വരൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.

അവയവദാനത്തിന് അനുകൂലമായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ച നാമംഗലം പരമേശ്വരനെ ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ തങ്ങളുടെ വാർഷിക പരിപാടിയായ ലിറ്റ്മസ് 2019 ൽ esSENSE Custodian Of Humanity Award നൽകി ആദരിച്ചിരുന്നു.

പരമേശ്വരൻ നാംമംഗലത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്

പ്രിയപ്പെട്ടവരെ,

എന്റെ ഇടത്തെ കിഡ്നി മറ്റൊരാളുടെ ശരീരത്തിലായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം അമൃത ആശുപത്രിയിൽ വച്ചായിരുന്നു ആ ശസ്ത്രക്രിയ. (അന്നും ഒരു പൊതുപണിമുടക്ക ദിവസമായിരുന്നു. എന്റെ ഒരു സുഹൃത്ത് 'പണിമുടക്കത്തെ തോൽപിച്ചവൻ ' എന്ന തലക്കെട്ടോടെ FB യിൽ എഴുതിയത് ഓർക്കുന്നു. കിഡ്നിയുടെ പണിമുടക്കത്തെ!) ഞാൻ പൂർണ ആരോഗ്യത്തോടെ, സർജറിക്ക് മുൻപുള്ള അതേ സ്ഥിതിയിൽ തന്നെ ജീവിക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ സ്നേഹിതനും ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്. ഞങ്ങൾ രണ്ടു പേരും സന്തുഷ്ടരാണെന്ന് നിസ്സംശയം പറയാം. ആ ഉദ്യമത്തിൽ പൂർണമനസ്സോടെ എന്നെ പിന്തുണച്ച കുടുംബാംഗങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും നന്ദിയോടെ ഓർക്കുന്നു.

ശസ്ത്രക്രിയക്കു ശേഷമുള്ള വിശ്രമ കാലത്ത് നേരിട്ട് ആശുപത്രിയിലും വീട്ടിലും എന്നെ വന്നു കണ്ടും, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സന്ദേശങ്ങളാൽ സ്നേഹം ചൊരിഞ്ഞും വേദനയെ ലഹരിയാക്കി മാറ്റിയ സുഹൃത്തുക്കളെ എനിക്ക് മറക്കാനാകില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസവും ഒരു സാധാരണ ദിവസം പോലെ, ഒന്നുമോർക്കാതെ, കടന്നു പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഞാൻ പരിചയപ്പെട്ട രമേശൻ ആ സ്ഥിതിക്ക് അപ്രതീക്ഷിത മാറ്റമുണ്ടാക്കി. ഈ സ്മരണകൾക്കും ( വല്ലപ്പോഴും മാത്രം എഫ്ബിയിൽ വരാറുള്ള എന്റെ ) പോസ്റ്റിനും നിദാനവുമതാണ്.

രമേശന്റെ മകൾ അഞ്ജു വൃക്കരോഗം മൂലം രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് ജീവിക്കുന്നു. 23 വയസ്സാണ് അഞ്ജുവിന് . കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് അവൾക്ക് ഈ രോഗം പിടിപെടുന്നത്.  ഓട്ടോറിക്ഷക്കാരനാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ.

ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ മകൾക്ക് വൃക്ക കൊടുക്കാൻ തയ്യാറായൊരാളെ കണ്ടെത്താൻ രമേശന് കഴിഞ്ഞു. എന്നാൽ വേണ്ടത്ര പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനായിട്ടില്ല. ജനുവരി 17 ആണ് സർജറിക്കായി എത്താൻ ആശുപത്രി അധികൃതർ അടുത്തതായി കൊടുത്തിരിക്കുന്ന ദിവസം.

ആരോഗ്യ വകുപ്പിന്റെ 'വി കെയർ ' പദ്ധതി പ്രകാരം അനുവദിച്ച മൂന്നു ലക്ഷം രൂപയും അഞ്ജുവിന്റെ സഹപാഠികളും രമേശന്റെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൂടി സമാഹരിച്ച നാലര ലക്ഷം രൂപയും കൂടി ഏകദേശം ഏഴര ലക്ഷം രമേശന്റെ കയ്യിലുണ്ടു്. ഒമ്പതര ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ശസ്ത്രക്രിയാനന്തര ചെലവ് വേറെയും.

പണമുണ്ടാക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ എന്നെ കാണാനെത്തിയത്. കഴിയുന്ന പോലെ എന്തെങ്കിലും സഹായിച്ച് രമേശനെ ഒഴിവാക്കാമായിരുന്നു, പക്ഷെ രമേശന്റെ നിസ്സഹായാവസ്ഥയും ദൈന്യതയും ഇക്കാര്യം നിങ്ങളെക്കൂടി അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് തോന്നിപ്പിച്ചു.

അതുകൊണ്ട്,
ആ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി, ആശുപത്രിയിൽ കെട്ടിവെക്കാൻ ഒൻപതര ലക്ഷം തികക്കാനുള്ള രണ്ടു ലക്ഷമെങ്കിലും സമാഹരിക്കാൻ നിങ്ങൾ ഓരോരുത്തരോടും സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു.

രമേശന്റെ ഫോൺ: 9074076369

അഞ്ജുവിന്റെ അക്കൗണ്ട് നമ്പർ

Anju E R
A/C No: 2789101006740
Canara Bank
Poonkunnam
Thrissur
IFSC : CNRB0002789

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP