Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം നടത്തുന്നത് സമരമല്ല, ദാദാഗിരിയെന്ന് മമത ബാനർജി; പണിമുടക്കിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബംഗാൾ മുഖ്യമന്ത്രി; കലക്കവെള്ളത്തിൽ മീൻപിടിക്കരുതെന്നും മുന്നറിയിപ്പ്

സിപിഎം നടത്തുന്നത് സമരമല്ല, ദാദാഗിരിയെന്ന് മമത ബാനർജി; പണിമുടക്കിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബംഗാൾ മുഖ്യമന്ത്രി; കലക്കവെള്ളത്തിൽ മീൻപിടിക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൊതുപണിമുടക്കിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളോട് അനുഭാവമുണ്ടെങ്കിലും പണിമുടക്കിനെ അംഗീകരിക്കില്ലെന്ന് മമത നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും മമതാ ബാനർജി പറഞ്ഞു. പണിമുടക്കിന്റെ മറവിൽ അക്രമം നടത്തരുതെന്ന് സിപിഎമ്മിനോട് അപേക്ഷിക്കുകയാണ്.

ദുർഗാപൂരിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായി. ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിടുകയാണ്. ബംഗാളിൽ ഹൗറ, നോർത്ത് 24 പർഗാന എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. ഇത് സിപിഎമ്മിന്റെ 'ദാദാഗിരി'യാണ്, സമരമല്ല. താനിതിനെ അപലപിക്കുകയാണെന്നും മമതാ ബാനർജി പറഞ്ഞു. പണിമുടക്കിനെ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ശക്തമായി എതിർത്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ പണിമുടക്കിനോട് യോജിക്കാനാവില്ല. അതേ സമയം, സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കി. ബംഗാളിൽ നിർബന്ധ പൂർവം പണിമുടക്ക് അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മമത പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിലും പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയിലും പ്രതിഷേധിച്ച് ഇടതുസംഘടനകൾ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. പശ്ചിമ ബംഗാളിൽ റെയിൽ, റോഡ് ഗതാഗതം പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പിന്നീട് പൊലീസ് എത്തി ഇവരെ നീക്കം ചെയ്തു. കൊൽക്കത്തിൽ സർക്കാർ ബസുകൾ ഓടിയെങ്കിലും സ്വകാര്യ ബസുകൾ വളരെ കുറച്ചുമാത്രമാണ് സർവീസ് നടത്തിയത്. മെട്രൊയെയും പണിമുടക്ക് ബാധിച്ചില്ല. സർക്കാർ ജീവനക്കാരോട് ജോലിക്ക് ഹാജരാകാൻ മമത ബാനർജി നിർദ്ദേശം നൽകിയിരുന്നു. ബംഗാളിൽ ചിലയിടങ്ങളിൽ പണിമുടക്ക് പൂർണമായെങ്കിലും ചിലയിടങ്ങളിൽ ഭാഗികമായിരുന്നു.

ഇരുപത്തിയഞ്ചു കോടി ജനങ്ങൾ പണിമുടക്കിൽ പങ്കെടുത്തതായാണ് ട്രെയ്ഡ് യൂണിയനുകളുടെ അവകാശവാദം. എന്നാൽ കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ ഒഴികെ ഒരിടത്തം പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീവണ്ടി ഗതാഗതം, വൈദ്യുതി ഉത്പാദനം, റിഫൈനറികൾ എന്നിവയയെ എവിടെയും പണിമുടക്ക് ബാധിച്ചതായി റിപ്പോർട്ടുകളില്ല. മിക്ക സംസ്ഥാനങ്ങളിലും പെട്രോൾ പമ്പുകളും പ്രവർത്തിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ബാങ്കിങ് പ്രവർത്തനങ്ങൾ പലയിടത്തും തടസപ്പെടുത്തി. കേരളത്തിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. പണിമുടക്ക് അനുകൂലികൾ പലയിടത്തും വാഹനം തടഞ്ഞു. കടകൾ അടപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP