Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രഹ്മചര്യം സ്വീകരിച്ചെന്ന് പറഞ്ഞ് സെക്‌സിൽ നിന്ന് ഒഴിഞ്ഞുമാറ്റം; ഭാര്യ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുമ്പോഴെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിപോക്കും; ലൈംഗിക ബന്ധത്തിന് താൽപര്യം പ്രകടിപ്പിച്ച ഭാര്യയെ മർദിച്ച് അവശയാക്കി 25കാരനായ ഭർത്താവ്; താൻ ബ്രഹ്മചര്യം സ്വീകരിച്ചെന്നും സാത്വികവഴിയാണ് തന്റെ മാർഗമെന്നും യുവാവിന്റെ മറുപടി; സഹികെട്ട ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി; മകനെ ശല്യം ചെയ്യുന്നെന്ന് കാട്ടി ഭർത്താവിന്റെ വീട്ടുകാരും പരാതിയുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ലൈംഗിക ബന്ധത്തിന് താൽപര്യം പ്രകടിപ്പിച്ച ഭാര്യയെ മർദിച്ച് അവശയാക്കി 25 കാരനായ ഭർത്താവ്, താൻ ബ്രഹ്മാചര്യം സ്വീകരിച്ചെന്നും സ്വാതിക വഴിയാണ് തന്റെ മാർഗമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ മർദനം. ഭർത്താവ് നിരന്തരം മർദിക്കുന്നതായി കാണിച്ച് 22കാരി വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർത്താവിനെ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ് ഭർത്താവിന്റെ കുടുംബക്കാരും തന്നെ മർദിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഗാർഹിക പീഡന നിരോധന നിയമമനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുജറാത്തിലാണ് സംഭവം. 2016ലാണ് 22 കാരി 25കാരനെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യദിവസങ്ങളിൽ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ഭർത്താവിൽ നിന്ന് തനിക്ക് ലഭിച്ചത് എന്ന് പരാതിയിൽ പറയുന്നു. 2018ൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ഭർത്താവിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം ദൃശ്യമായത്.കഴിഞ്ഞ കുറെ മാസങ്ങളായി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഭർത്താവ് സ്വീകരിക്കുന്നത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ദേഷ്യപ്പെടുകയും മർദിക്കുന്നതും പതിവാണെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.

ബ്രഹ്മചര്യം സ്വീകരിച്ചു എന്ന കാരണം പറഞ്ഞാണ് സെക്സിൽ നിന്ന് ഭർത്താവ് ഒഴിഞ്ഞുമാറുന്നത്. ഇതിനായി നിർബന്ധിച്ചപ്പോഴെല്ലാം ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും പതിവാണ്.ഭർത്താവിനെ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ് കുടുംബക്കാരും തന്നെ മർദിച്ചതായും 22കാരിയുടെ പരാതിയിൽ പറയുന്നു. താൻ കാരണമാണ് ഭർത്താവ് വീട്ടിൽ നിന്ന ഇറങ്ങിപ്പോകുന്നത് എന്ന് പറഞ്ഞായിരുന്നു ഭർത്താവിന്റെ കുടുംബക്കാർ പീഡിപ്പിച്ചിരുന്നത്.

വിവിധയിടങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ പിരിമുറുക്കത്തിലാണ് ഭർത്താവ്.കുട്ടികളെയും തന്നെയും നോക്കുന്ന കാര്യത്തിൽ പോലും വൈമനസ്യം തുടരുകയാണ്. മാസങ്ങൾക്ക് മുൻപ് വയറുവേദന അനുഭവപ്പെട്ട മകന് മരുന്ന് വാങ്ങാൻ പണം പോലും ഭർത്താവ് നൽകിയില്ലെന്നും പരാതിയിൽ പറയുന്നതായി പൊലീസ് പറയുന്നു. ഭർത്താവിനും നാലു കുടുംബക്കാർക്കും എതിരെ ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP