Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചവരും യാത്രയ്ക്ക് സിവിൽ ഐഡി ഹാജരാക്കണമെന്ന പ്രചാരണം തെറ്റ്; പുതിയ നിയമം ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് അധികൃതർ

പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചവരും യാത്രയ്ക്ക് സിവിൽ ഐഡി ഹാജരാക്കണമെന്ന പ്രചാരണം തെറ്റ്; പുതിയ നിയമം ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് അധികൃതർ

സ്വന്തം ലേഖകൻ

പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചവരും യാത്രയ്ക്ക് സിവിൽ ഐഡി ഹാജരാക്കണമെന്ന പ്രചാരണം തെറ്റാണെന്ന് സിവിൽ ഇൻഫർമേഷൻ അഥോറിറ്റി അറിയിച്ചു.അത്തരത്തിൽ ഒരു നിയമവും ഏർപ്പെടുത്തിയിട്ടില്ലെന്നും പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കാത്തവർ മാത്രമാണു യാത്രാരേഖയായി സിവിൽ ഐഡി കരുതേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഏതാനും മാസം മുൻപാണു നിർത്തലാക്കിയത്.നിലവിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ളവർക്ക് ഇഖാമ കാലാവധി വരെ അത് ഉപയോഗിച്ചു യാത്ര ചെയ്യാനാകും. ഇഖാമ പുതുക്കി ഒരുമാസത്തിനകം സിവിൽ ഐഡി കാർഡിന് അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഒരുമാസം കഴിഞ്ഞാൽ പിഴ ഈടാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP