Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാദൃശ്ചികമായാണ് വിഷ്ണുമായി അടുത്തത്; ആദ്യത്തെ കണ്ടുമുട്ടൽ പിന്നീട് കൂടുതൽ അടുപ്പത്തിലേക്ക് എത്തി; എന്റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു പൂർണ പിന്തുണ നൽകുന്നുണ്ട്; ഒടുവിൽ വിഷ്ണു വിശാലുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് ജ്വാല ഗുട്ട

മറുനാടൻ ഡെസ്‌ക്‌

നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് ചില ദേശീയമാധ്യമങ്ങളൂടെ പുറത്ത് വന്നത്. വാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇവരുടെ പ്രണയചിത്രങ്ങൾ പുറത്ത്വന്നതോടെ ആരാധകർ ഇപ്പോൾ ഈ ബന്ധത്തിന്റെ സത്യാവസ്ഥ തിരയുകയായിരുന്നു. ഇപ്പോഴിതാ വിഷ്ണുവുമായുള്ള അടുപ്പത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് ജ്വാല ഗുട്ട.

യാദൃശ്ചികമായാണ് വിഷ്ണുമായി അടുത്തതെന്നും വളരെ സ്വാഭാവികമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ പിന്നീട് കൂടുതൽ അടുപ്പത്തിലേക്ക് എത്തുകയായിരുന്നെന്നും ജ്വാല പറയുന്നു. 'ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു പൂർണ പിന്തുണ നൽകുന്നുണ്ട്', ജ്വാല പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP