Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അസം ജനത കാത്തിരുന്നത് വെള്ളിയാഴ്‌ച്ച എത്തുന്ന പ്രധാനമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിക്കാൻ; വിമാനത്താവളം മുതൽ പ്രതിഷേധം അറിയിക്കാൻ പ്രക്ഷോഭകർ കാത്തു നിൽക്കുന്ന സന്ദർഭത്തിൽ സന്ദർശനം റദ്ദാക്കി നരേന്ദ്ര മോദി; തീരുമാനം ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നത് ഉചിതമാകില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്

അസം ജനത കാത്തിരുന്നത് വെള്ളിയാഴ്‌ച്ച എത്തുന്ന പ്രധാനമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിക്കാൻ; വിമാനത്താവളം മുതൽ പ്രതിഷേധം അറിയിക്കാൻ പ്രക്ഷോഭകർ കാത്തു നിൽക്കുന്ന സന്ദർഭത്തിൽ സന്ദർശനം റദ്ദാക്കി നരേന്ദ്ര മോദി; തീരുമാനം ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നത് ഉചിതമാകില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൂട്ടി നിശ്ചയിച്ച തന്റെ അസം സന്ദർശനം ഒഴിവാക്കുന്നു. അസമിലെ ഗുവാഹട്ടിയിൽ വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദേഘാടനം ചെയ്യേണ്ടിയിരുന്നത് പ്രധാനമന്ത്രിയാണ്. എന്നാൽ, ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അസാം സന്ദർശിക്കുന്നത് ഉചിതമല്ലെന്ന് ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദർശനം മാറ്റിവെച്ചതെന്ന് 'നോർത്ത് ഈസ്റ്റ് നൗ' റിപ്പോർട്ട് ചെയ്യുന്നു.

അസമിലെ ഗുവാഹാട്ടിയിൽ വെള്ളിയാഴ്ചയാണ് ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചടങ്ങ് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഗെയിംസ് ഉദ്ഘാടനത്തിനായി അസമിൽ വന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഡിസംബർ 29 ന് ആൾ അസം വിദ്യാർത്ഥി യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. അസാമിലെ പ്രശസ്ത ഗായിക സുബീൻ ഗാർഗും പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

'ഖെലോ ഇന്ത്യ ഗെയിംസിനായി പ്രധാനമന്ത്രി അസം സന്ദർശിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് തന്നെ ഞങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തും'. ഗാർഗ് പറഞ്ഞു. പ്രതിഷേധങ്ങളിലൂടെ എത്രത്തോളം തങ്ങൾ ഈ നിയമത്തിനെതിരാണെന്നും പിൻവലിക്കാൻ മോദിക്ക് മേൽ സമ്മർദ്ദമേറുമെന്നും ഗാർഗ് പറഞ്ഞു.

രണ്ടാം തവണയാണ് അസമിൽ നടത്താനിരുന്ന പരിപാടി പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കുന്നത്. നേരത്തെ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൗരത്വഭേദഗതിക്കെതിരായി അസമിലും ഗുവാഹാട്ടിയിലും ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.

സർക്കാർ ഭാഷ്യങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങൾ ഞായറാഴ്‌ച്ച നടന്ന ഇന്ത്യശ്രീലങ്ക ടി20മൽസരത്തിനിടെയും സ്റ്റേഡിയത്തിൽ ഉയർന്നു. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ, ധനമന്ത്രി ഹിമാന്ത ബിസ്വ ശർമ എന്നിവർക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ സ്റ്റേഡിയത്തിലുയർന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ ആസാമിൽ ഡിസംബർ 16ന് നടത്താനുദ്ദേശിച്ചിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയും മാറ്റിവെച്ചിരുന്നു. അതെസമയം ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് ആരംഭിക്കുന്നതോടെ പ്രതിഷേധങ്ങൾ തണുക്കുമെന്നാണ് അസം സർക്കാർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP