Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവയുഗം സാംസ്കാരികവേദി ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

നവയുഗം സാംസ്കാരികവേദി ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: ഒരാളുടെ ഇന്ത്യൻ പൗരത്വം തീരുമാനിക്കാനായി അയാളുടെ മതം മാനദണ്ഡം ആക്കുന്ന നടപടികൾ, മാനുഷിക, മതേതര മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും, അതിനാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നും നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.

അൽകോബാർ റഫ ഓഡിറ്റോറിയത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം ലീഡേഴ്സ് ക്യാമ്പ്, മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയൽ ഉത്ഘാടനം ചെയ്തു. പ്രവാസത്തിന്റെ വർത്തമാനകാല പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, ഭാവിയിലേക്ക് കരുതലോടെ ജീവിക്കാൻ വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ പ്രവാസികൾ ഇപ്പോഴേ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ടും, ഭാവിപരിപാടികളും അവതരിപ്പിച്ചു. നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, സാജൻ കണിയാപുരം എന്നിവരും, വിവിധ മേഖല പ്രതിനിധികളും സംസാരിച്ചു. മുന്മന്ത്രി തോമസ് ചാണ്ടി, നവയുഗം അല്ഹസ മസറോയ്യ യൂണിറ്റ് ഭാരവാഹിയായിരുന്ന അബുബക്കർ നാസർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അൻവർ ആലപ്പുഴ അനുശോചനപ്രമേയം അവതരിപ്പിച്ചു.

നവയുഗത്തിന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ മേഖല, യൂണിറ്റ്, പോഷക സംഘടന കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് ലീഡേഴ്സ് ക്യാമ്പിൽ പങ്കെടുത്തത്.സമ്മേളനത്തിന് നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറിമാരായ ശ്രീകുമാർ വെള്ളല്ലൂർ സ്വാഗതവും, ബിജു വർക്കി നന്ദിയും പറഞ്ഞു.

ക്യാമ്പിന് നവയുഗം കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ഷിബുകുമാർ, പ്രിജി കൊല്ലം, ഗോപകുമാർ, സുബിവർമ്മ പണിക്കർ, അനീഷ കലാം, ശ്രീലാൽ, മിനി ഷാജി, ശരണ്യ ഷിബു എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP