Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപിക പദുക്കോൺ ജെഎൻയുവിൽ പോയത് സിനിമയുടെ പ്രമോഷന വേണ്ടി; ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതി അടയ്ക്കുന്ന നടിയാണ്; അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്; കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകൻ അടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകി തുടങ്ങി: തനിക്കെതിരായ ട്രോളുകൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ

ദീപിക പദുക്കോൺ ജെഎൻയുവിൽ പോയത് സിനിമയുടെ പ്രമോഷന വേണ്ടി; ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതി അടയ്ക്കുന്ന നടിയാണ്; അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്; കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകൻ അടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകി തുടങ്ങി: തനിക്കെതിരായ ട്രോളുകൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജെ.എൻ.യു ക്യാമ്പസിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് ദീപിക പദുക്കോൺ നേരിട്ടെത്തിയതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ എത്തിയത് യുവമോർച്ച നേതാവ് സന്ദീപ് വാര്യർക്കെതിരെ ആയിരുന്നു. ഇൻകം ടാക്‌സ് ഓഫീസറായി സന്ദീപ് വാര്യർക്ക് ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന വിധത്തിലായിരുന്നു ട്രോളുകൾ വന്നത്. റിമ കല്ലിങ്കൽ അടക്കമുള്ളവർ എൻആർസി വിഷയത്തിൽ പ്രതിഷേധവുമായി എത്തിയ ഘട്ടത്തിൽ സന്ദീപ് നടത്തിയ പ്രതികരണമായിരുന്നും ഇത്തരം ട്രോളുകളിലേക്ക് നയിച്ചത്.

അതേസമയം ജെ.എൻ.യു ക്യാമ്പസിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് ദീപിക പദുക്കോൺ നേരിട്ടെത്തിയ സംഭവത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ വീണ്ടും രംഗത്തെത്തി. ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്നും ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

'സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദക്കോൺ തിരികെ പോവുകയും ചെയ്തത്. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്'- സന്ദീപ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപംദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം.

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു.

കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം . ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP