Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്ട്രേലിയയെ ഇങ്ങനെ തീപിടിപ്പിച്ചത് കാലാവസ്ഥാ വ്യതിയാനമല്ല; കുരുത്തം കെട്ട ചില പിള്ളേരുമൂലം; അസാധാരണ അഗ്‌നിക്ക് കാരണക്കാരായ 180 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; ലോകത്തെ ഞെട്ടിച്ച തീ പിടിത്തത്തിന് പിന്നിലെ കാരണങ്ങൾ അറിയാം

ഓസ്ട്രേലിയയെ ഇങ്ങനെ തീപിടിപ്പിച്ചത് കാലാവസ്ഥാ വ്യതിയാനമല്ല; കുരുത്തം കെട്ട ചില പിള്ളേരുമൂലം; അസാധാരണ അഗ്‌നിക്ക് കാരണക്കാരായ 180 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; ലോകത്തെ ഞെട്ടിച്ച തീ പിടിത്തത്തിന് പിന്നിലെ കാരണങ്ങൾ അറിയാം

സ്വന്തം ലേഖകൻ

സ്ട്രേലിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ദുരന്തം വിതച്ച് കൊണ്ടിരിക്കുന്ന കാട്ടുതീകൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്നും കുരുത്തം കെട്ട ചില പിള്ളേരുടൈ പിടിപ്പ് കേടാണെന്നും വെളിപ്പെടുത്തി ലിബറൽ എംപി ക്രെയിഗ് കെല്ലി രംഗത്തെത്തി. അസാധാരണ അഗ്‌നിക്ക് കാരണക്കാരായ 180 പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച തീ പിടിത്തത്തിന് പിന്നിലെ കാരണങ്ങൾ അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടിപ്പോകും.

എബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ പങ്കെടുക്കവെയാണ് കെല്ലി പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പുതിയ തീപിടിത്തം കാലാവസ്ഥാ വ്യതിയാനം മൂലമല്ലെന്നും ചിലരുടെ ശ്രദ്ധയില്ലാത്തതും നെറി കെട്ടതുമായ പ്രവർത്തികൾ മൂലമാണെന്നും കെല്ലി ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. രാജ്യത്തെ കെടുതിയിലാഴ്‌ത്തിയ തീപിടിത്തത്തെ ചൊല്ലി വിവിധ രാഷ്ട്രീയ നേതാക്കന്മാർ കടുത്ത വാഗ്വാദങ്ങളും ആരോപണങ്ങളും ഉന്നയിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് നിർണായകമായ വെളിപ്പെടുത്തലുമായി കെല്ലി മുന്നോട്ട് വന്നിരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നു.

തീപിടിത്തമുണ്ടായത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നും അല്ലെന്നും വാദിക്കുന്നവർ തമ്മിലുള്ള വാഗ്വാദം ഓസ്ട്രേലിയയിൽ കൊഴുക്കുന്നതിനിടെയാണ് കെല്ലി പുതിയ വാദഗതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ തീപിടിത്തത്തിന് കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്ന് യുകെ ടെലിവിഷനിലൂടെ നേരത്തെ വെളിപ്പെടുത്തി കെല്ലി വൻ വിവാദം അഴിച്ച് വിട്ടിരുന്നു. 25 പേരുടെ മരണത്തിനും 2000 വീടുകളുടെ നാശത്തിനും വഴിയൊരുക്കിയ തീപിടിത്തം ചിലർ മനഃപൂർവം തീയിട്ടതിനെ തുടർന്നാണുണ്ടായതെന്ന് വ്യക്തമായതിനെ തുടർന്ന് 180 ൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബർ 29ന് തീപിടിത്തം ആരംഭിച്ചതിന് ശേഷം ന്യൂ സൗത്ത് വെയിൽസ് തീരത്ത് കുറഞ്ഞത് ഒമ്പത് പേരാണ് മരിച്ചിരിക്കുന്നത്. കുറ്റിച്ചെടികൾക്കരികത്ത് തീയിടുകയും അവ പടർന്ന് വലിയ അഗ്‌നിബാധയായി തീരുകയും ചെയ്തുവെന്ന കടുത്ത കുറ്റം ചുമത്തി സ്റ്റേറ്റിലെ 24 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഗൗരവം കുറഞ്ഞ കുറ്റം ചുമത്തി 159 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യൂൻസ്ലാൻഡിൽ തീയിട്ട കുറ്റത്തിന് 101 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 69 കുട്ടികളും 32 മുതിർന്നവരും ഉൾപ്പെടുന്നു. ടാസ്മാനിയയിൽ മനഃപൂർവം തീയിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൗത്ത് ഓസ്ട്രേലിയയിൽ 10 പേരാണ് പിടിയിലായത്.കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഈ തീപിടിത്തങ്ങളെന്നായിരുന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നത്. ഇക്കൂട്ടത്തിൽ പെട്ട പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനാണ് സ്‌കോട്ട് മെനോർ. അവരുടെ വാദഗതി പുതിയ വെളിപ്പെടുത്തലിനെ തുടർന്നും അറസ്റ്റിനെ തുടർന്നും പൊളിഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP