Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേരിട്ട് ക്ഷണക്കത്ത് നൽകുന്നത് 5000 പേർക്ക്; മണ്ഡലത്തിലെ എല്ലാവർക്കും ക്ഷണം അറിയിച്ച് പൊതുപരിപാടികളിൽ അറിയിപ്പ്; വിവാഹ സൽക്കാരത്തിനായി തിരഞ്ഞെടുക്കുന്നത് മൂവാറ്റുപുഴ മുൻസിപ്പൽ മൈതാനം; സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും; കമ്മ്യൂണിസ്റ്റുകാരൻ ആയതിനാൽ എല്ലാം ലളിതമെന്ന് അവകാശവാദം; മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന്റെ കല്യാണ ഒരുക്കങ്ങൾ ഇങ്ങനെ

നേരിട്ട് ക്ഷണക്കത്ത് നൽകുന്നത് 5000 പേർക്ക്; മണ്ഡലത്തിലെ എല്ലാവർക്കും ക്ഷണം അറിയിച്ച് പൊതുപരിപാടികളിൽ അറിയിപ്പ്; വിവാഹ സൽക്കാരത്തിനായി തിരഞ്ഞെടുക്കുന്നത് മൂവാറ്റുപുഴ മുൻസിപ്പൽ മൈതാനം; സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും; കമ്മ്യൂണിസ്റ്റുകാരൻ ആയതിനാൽ എല്ലാം ലളിതമെന്ന് അവകാശവാദം; മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന്റെ കല്യാണ ഒരുക്കങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം ഞായറാഴ്‌ച്ച വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ലളിതമായി വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. എന്നാൽ, ഈ വിവാഹം നാടിന്റെ ആഘോഷമാമായി മാറുമെന്നാണ് എൽദോ കരുതുന്നത്. ലളിത വിവാഹം ആണെങ്കിലും അത് വേറിട്ട വഴിയിൽ ആകണം എന്നതാണ് എംഎൽഎയുടെ ആഗ്രഹം. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എൽദോ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം തപാലിൽ ക്ഷണക്കത്ത് അയച്ചും വിവാഹ സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം വിളമ്പി ലളിതമാക്കിയും വേറിട്ട മാതൃകയാണ് എൽദോ എബ്രഹാം പിന്തുടരുന്നത്.

ജനുവരി 12ന് നടക്കുന്ന വിവാഹത്തിന് 5000 പേരെയാണ് എൽദോ എബ്രഹാം ക്ഷണിച്ചിരിക്കുന്നത്. അതേസമയം മണ്ഡലത്തിലെ എല്ലാവർക്കും ക്ഷണവുമുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കുള്ള നന്ദിസൂചകമായി ഇവർക്ക് തപാലിലാണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. 1993 മുതൽ തനിക്ക് ലഭിച്ച ക്ഷണക്കത്തുകളുടെ അടിസ്ഥാനത്തിലാണ് വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്ന് എൽദോ എബ്രഹാം വ്യക്തമാക്കുന്നു. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലഘട്ടത്തിലൂടെ കടന്നുപോയ വേളയിൽ തന്നെ ഓർത്തവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായ ക്ഷണമെന്നും അദ്ദേഹം പറയുന്നു.

'1993 ഫെബ്രുവരി ഏഴിനായിരുന്നു തന്റെ മൂത്ത സഹോദരിയുടെ കല്യാണം. ഒരു ഗ്രാം സ്വർണം പോലും വാങ്ങാൻ കഴിയാത്തത്ര കഷ്ടതകൾ നിറഞ്ഞ കാലമായിരുന്നു അന്ന്. തന്റെ അമ്മായി രണ്ടു പശുക്കളെ വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ 12 ഗ്രാം സ്വർണം നൽകിയത് ഇപ്പോഴും മറക്കാൻ സാധിക്കില്ല. അവർക്ക് കൊടുക്കാൻ എന്റെ അച്ഛന്റെ കയ്യിൽ അന്ന് ഒന്നും ഉണ്ടായിരുന്നില്ല.' - ആ കാലഘട്ടത്തെ കുറിച്ച് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് എൽദോ എബ്രഹാം.

'അന്ന് എന്റെ സഹോദരി ആന്ധ്രാപ്രദേശിൽ നഴ്സിങ്ങിന് പഠിക്കുകയായിരുന്നു. സഹോദരിയുടെ കൂട്ടുകാരികൾക്കും ക്ഷണക്കത്ത് അയക്കേണ്ടതുണ്ടായിരുന്നു.ഫോൺ കണക്ഷൻ ഇല്ലാതിരുന്നത് കാരണം മൂവാറ്റുപുഴയിൽ പോയി സ്വന്തം കൈപ്പടയിലാണ് ക്ഷണക്കത്ത് എഴുതി അയച്ചത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിന്നീട് തനിക്ക് ലഭിച്ച ക്ഷണക്കത്തുകൾ സൂക്ഷിക്കാൻ തുടങ്ങിയത്.മതപരമോ, ആചാരമോ എന്തു തന്നെയായാലും ക്ഷണക്കത്തിന് കല്യാണത്തിൽ നിർണായക പങ്കുണ്ട്. '- എൽദോ പറയുന്നു.

എറണാകുളം കല്ലൂർക്കാട് സ്വദേശി ഡോക്ടർ ആഗി മേരി അഗസ്റ്റിനാണ് വധു.എറണാകുളം കുന്നുകുരുടി സെന്റ് ജോർജ് പള്ളിയിലാണ് വിവാഹം. കഴിഞ്ഞദിവസമായിരുന്നു വിവാഹനിശ്ചയം. തുടർന്ന് വൈകീട്ട് മൂന്ന് മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്താണ് വിരുന്ന് സൽക്കാരം. കമ്മ്യൂണിസ്റ്റുകാരനായതിനാൽ എല്ലാം ലളിതമെന്ന് എൽദോ പറയുന്നു. സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയുമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ ഒന്നാകെയുള്ള അഭ്യർത്ഥനയെ തുടർന്നാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് 43 വയസ്സുള്ള എൽദോ എബ്രഹാം പറയുന്നു. ഓരോ പൊതുപരിപാടിയും കല്യാണത്തിന് ക്ഷണിക്കുന്നതിനുള്ള വേദിയാക്കി മാറ്റി. തന്റെ പഞ്ചായത്തിൽ നേരിട്ട് പോയി 2000പേരെ കല്യാണത്തിന് ക്ഷണിച്ചതായും എൽദോ എബ്രഹാം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP