Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൻ ദേവൻ കമ്പനിക്ക് കാർഷികാവശ്യത്തിന് പാട്ടത്തിന് നൽകിയ 500 ഏക്കറോളം ഭൂമി തിരു-കൊച്ചി സർക്കാർ വില കൊടുത്ത് വാങ്ങിയത്; സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി വീണ്ടും വില കൊടുത്തു വാങ്ങിയതിൽ ചട്ട ലംഘനം; ടാറ്റായുടെ ഭൂമി കൈയേറ്റത്തിനെതിരെ ഒറ്റയാൾ പോരാട്ടം തുടരാനുറച്ച് ഐ കരീം; മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ പരാതിയിൽ ഇനി നിർണ്ണായകം മുഖ്യമന്ത്രിയുടെ മനസ്സ്; മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരെ വീണ്ടും പരാതി

കണ്ണൻ ദേവൻ കമ്പനിക്ക് കാർഷികാവശ്യത്തിന് പാട്ടത്തിന് നൽകിയ 500 ഏക്കറോളം ഭൂമി തിരു-കൊച്ചി സർക്കാർ വില കൊടുത്ത് വാങ്ങിയത്; സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി വീണ്ടും വില കൊടുത്തു വാങ്ങിയതിൽ ചട്ട ലംഘനം; ടാറ്റായുടെ ഭൂമി കൈയേറ്റത്തിനെതിരെ ഒറ്റയാൾ പോരാട്ടം തുടരാനുറച്ച് ഐ കരീം; മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ പരാതിയിൽ ഇനി നിർണ്ണായകം മുഖ്യമന്ത്രിയുടെ മനസ്സ്; മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരെ വീണ്ടും പരാതി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ;വ്യവസായി ഭീമൻ ടാറ്റായുടെ മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ പള്ളിവാസൽ എസ്റ്റേറ്റ് നിവാസി ഐ കരീം നടത്തിവരുന്ന ഒറ്റയാൾ പോരാട്ടത്തിൽ ഇനി നിർണ്ണായകമാവുക മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

ഭവന നിർമ്മാണ പദ്ധതിക്കായി സർക്കാർ വിലയ്ക്കെടുത്ത 500 ഏക്കറോളം ഭൂമി കണ്ണൻ ദേവൻ ടി കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുയാണെന്നും ഇത് പിടിച്ചെടുത്ത് തോട്ടം തൊഴിലാളികളുടെ ഭവനനിർമ്മാണ പദ്ധതിക്കായി വിനയോഗിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കരീം മുഖ്യമന്ത്രിക്ക് നിവേദനം അയച്ചിരുന്നു.

നിവേദനം ലഭിച്ചെന്നും തുടർനടപടികൾക്കായി റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും മുഖ്യന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ നിന്നും കരീമിന് അറിയിപ്പും ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപിടിയിൽ താൻ സന്തുഷ്ടനാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയുന്നുമാണ് ഇക്കാര്യത്തിൽ കരീമിന്റെ പ്രതികരണം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കരീം ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ശ്രമം നടത്തിവരികയാണ്.എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനാണെന്നും അതുകൊണ്ട് തന്നെ സഹജീവികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനായെന്നും അതിനാലാണ് താൻ ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് ഗുണം ചെയ്യുന്ന ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും കരീം വ്യക്തമാക്കുന്നു.

തോട്ടം തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ നടന്ന പ്രക്ഷോഭ-സമരപരിപാടികളിൽ കരീം സജീവമായി പങ്കെടുത്തിരുന്നു.മുസ്ലിംലീഗിന്റെ മൂന്നാർ മേഖലയിലെ പ്രമുഖ നേതാക്കളിൽ ഒരാൾകൂടിയാണ് കരീം. 500 ഏക്കർ ഭൂമി വാങ്ങൽ സംബന്ധിച്ച് ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ സർക്കാർ തലത്തിൽ നടന്ന കത്തിടപാടുകളും അനുബന്ധ രേഖകളും പലവഴിക്കായി താൻ ശേഖരിച്ചിട്ടുണ്ടെന്നും ഇതുകൂടി ഉൾക്കൊള്ളിച്ചാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി സമർപ്പിച്ചിട്ടുള്ളതെന്നും കരീം വ്യക്തമാക്കി.

മൂന്നാർ കെ.ഡി.എച്ച് വില്ലേജിൽ ഉൾപ്പെട്ട 62/25,62/284,63,607,841,842 912917 വരെയുള്ള സർവ്വേ നമ്പറുകളിൽപ്പെട്ട വിസ്്തൃതമായ പ്രദേശം കണ്ണൻ ദേവൻ കമ്പനിക്ക് കാർഷിക ആവശ്യങ്ങൾക്കായി സർക്കാർ പാട്ടത്തിന് നൽകിയിട്ടുള്ളതാണെന്നും ഇതിൽ നിന്നും 500 ഏക്കറോളം ഭൂമി ഗവൺമെന്റ് ഓഫ് ട്രാവൻകൂർ -കൊച്ചിൻ വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണെന്നുമാണ് കരീം മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള നിവേദനത്തിൽ സൂചിപ്പിട്ടുള്ളത്.

സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി സർക്കാർ തന്നെ വിലകൊടുത്തുവാങ്ങിയതിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കരീം നിവേദനത്തിൽ കരീം ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP