Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാവ് സിദ്ധീക്കുൽ അക്‌ബർ തോട്ടത്തിക്കുളം അന്തരിച്ചു; വിടവാങ്ങുന്നത് കോതമംഗലം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന നേതാവ്

സിപിഎം നേതാവ് സിദ്ധീക്കുൽ അക്‌ബർ തോട്ടത്തിക്കുളം അന്തരിച്ചു; വിടവാങ്ങുന്നത് കോതമംഗലം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന നേതാവ്

സ്വന്തം ലേഖകൻ

കോതമംഗലം : :സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ സിദ്ധീക്കുൽ അക്‌ബർ തോട്ടത്തിക്കുളം (58) ഹൃദയാഘാതത്തെ തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി.നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് മക്കാരുപിള്ളയുടെ മകനാണ്.

മൂന്ന് വട്ടം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുകയും പൊതുജനങ്ങളിൽ ഏറെ സ്വീകാര്യനായിരുന്ന പൊതുപ്രവർത്തകനായിരുന്നു. കർഷക സംഘം കോതമംഗലം ഏരിയ ജോയിൻ സെക്രട്ടറിയുടെ ചുമതല കൂടിയുണ്ടായിരുന്ന സിദ്ധീക്കുൽ അക്‌ബർ കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് .

ഭാര്യ ഖദീജ തോട്ടത്തിക്കുളം( മുളക്കകുടി)കുടുംബ അംഗം. മക്കൾ ഷഹബാസ്, മുഹമ്മദ് സഹീൽ, ഷബന, മരുമക്കൾ; ഹമീദ, ഷിബിൻ ഖബറടക്കം മേതല മുഹിയൂദ്ദീൻ ജുമാമസ്ജിദ് ഖബര്സ്ഥാനിൽ രാവിലെ 11- ന് നടക്കും .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP