Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്; ഇതിൽ ലിംഗ വിവേചനത്തിന്റെ പ്രശ്‌നമില്ല; ആചാരങ്ങളേയും തുല്യനീതിയേയും കൂട്ടികുഴയ്ക്കരുതെന്ന നിലപാടിലേക്ക് വാസു വക്കീൽ; ശബരിമലിയിൽ വീണ്ടും മലക്കം മറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമലയിൽ വിശ്വാസികളെ ചതിക്കില്ലെന്ന സൂചനയുമായി ബോർഡ് പ്രസിഡന്റ്; ശ്രമം എൻഎസ്എസിനെ ചേർത്ത് നിർത്താൻ; നവോത്ഥാനം വഴിമാറുമ്പോൾ

നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്; ഇതിൽ ലിംഗ വിവേചനത്തിന്റെ പ്രശ്‌നമില്ല; ആചാരങ്ങളേയും തുല്യനീതിയേയും കൂട്ടികുഴയ്ക്കരുതെന്ന നിലപാടിലേക്ക് വാസു വക്കീൽ; ശബരിമലിയിൽ വീണ്ടും മലക്കം മറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമലയിൽ വിശ്വാസികളെ ചതിക്കില്ലെന്ന സൂചനയുമായി ബോർഡ് പ്രസിഡന്റ്; ശ്രമം എൻഎസ്എസിനെ ചേർത്ത് നിർത്താൻ; നവോത്ഥാനം വഴിമാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് വീണ്ടും നിലപാട് മാറ്റുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗികപ്രശ്നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിക്കണമെന്ന് ബോർഡ് ആവശ്യപ്പെടും. ആചാരങ്ങൾ പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞത് ഇതിന്റെ സൂചനയാണ്. എൻ എസ് എസിനെ കൂടി നിർത്താനുള്ള സർക്കാർ നീക്കവും ഇതിന് പിന്നിലുണ്ട്. നേരത്തെ എൻ എസ് എസ് ആസ്ഥാനത്തെത്തിയ ബോർഡ് പ്രസിഡന്റ് വാസു വിശ്വാസികൾക്കൊപ്പമാകും നിൽക്കുകയെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അറിയിച്ചിരുന്നു.

ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. അന്ന് ദേവസ്വം കമ്മീഷണറായിരുന്നു വാസു. യുവതി പ്രവേശനത്തെ വാസു അന്ന് അനുകൂലിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. സർക്കാരിനെ കൊണ്ട് തീരുമാനം എടുപ്പിച്ചത് വാസുവാണെന്ന് പോലും വാദമെത്തി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇതിൽനിന്ന് മലക്കംമറിയുന്നതാണ് പുതിയ നിലപാട്. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നതെന്ന നിലപാട് വീണ്ടും ദേവസ്വം ബോർഡ് എടുക്കും. വിശ്വാസ വിഷയത്തിൽ സർക്കാർ പ്രത്യേക നിലപാട് എടുക്കുകയും ഇല്ല. സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന വാദമാകും കേസിൽ ആവശ്യം വേണ്ടി വ്ന്നാൽ സർക്കാർ എടുക്കുക.

സുപ്രീംേകാടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്കുശേഷമേ പറയാനാകൂ. സർക്കാരുമായും ബോർഡ് ഇക്കാര്യം ചർച്ചചെയ്യും. കോടതിയിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുനിയന്ത്രണത്തിലാണ് നിലവിൽ തിരുവിതാംകൂർ ദേവസ്വംബോർഡ്. ശബരിമലയിൽ യുവതീപ്രവേശമാകാമെന്നായിരുന്നു പിണറായിസർക്കാർ വാദിച്ചിരുന്നത്. ഇതിനെ ശക്തമായി എതിർത്തിരുന്ന ദേവസ്വംബോർഡ്, യുവതീപ്രവേശ വിഷയത്തിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് സർക്കാരിനൊപ്പം ചേർന്നത്. ഇത് വലിയ വിവാദമായി. എൻ എസ് എസ് രംഗത്തിറങ്ങിയതോടെ വിശ്വാസികളുടെ വലിയ പ്രതിഷേധമുണ്ടായി. ഇത് തണുപ്പിക്കാനാണ് ബോർഡിന്റെ പുതിയ നീക്കം.

ആചാരകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്നത് ലോക്‌സഭയിലെ തോൽവിയിലെ പശ്ചാത്തലത്തിലാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്. ഇത് ലിംഗവിവേചനമല്ലെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആദ്യ നിലപാട്. പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധി അംഗീകരിക്കുന്നു. വിധി പുനഃപരിശോധിക്കേണ്ടതില്ല. സ്ത്രീകേളാടു വിവേചനം പാടില്ല. എല്ലാവർക്കും ആരാധനാസ്വാതന്ത്ര്യമുണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും യുവതി പ്രവേശനത്തിൽ സുപ്രീംകോടതി അനുകൂല നിലപാട് എടുത്തതിന് ശേഷം വിശദീകരണം നൽകി. ഇത് ഏറെ വിവാദമായി. ലോകസഭയിലെ ഇടതുപക്ഷത്തിന്റ തോൽവിക്ക് കാരണമായും ഇതിനെ വിലയിരുത്തി.

ശബരിമല യുവതീപ്രവേശ വിഷയം പരിഗണിക്കാനുള്ള ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ നേതൃത്വം നൽകുമെന്ന് വ്.ക്തമായി കഴിഞ്ഞു. ജഡ്ജിമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എൽ.നാഗേശ്വര റാവു, മോഹൻ എം.ശാന്തന ഗൗഡർ, എസ്.അബ്ദുൽ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഈ മാസം 13നാണ് ബെഞ്ച് ചേരുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് വീണ്ടും നിലപാട് എടുക്കുന്നത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് വിധി നൽകിയ ബെഞ്ചിലുണ്ടായിരുന്നതിൽ നിലവിൽ സുപ്രീം കോടതിയിലുള്ള ജഡ്ജിമാരാരും ഒൻപതംഗ ബെഞ്ചിലില്ല.

അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശം അനുവദിച്ചും ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിച്ചും വിധിയെഴുതി. വിധി നടപ്പാക്കാൻ ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികൾ പരിഗണിച്ചതും വിശാലബെഞ്ചിന്റെ തീർപ്പുവരട്ടെയെന്നു പറഞ്ഞതുമായ ബെഞ്ചിലെ മൂന്നു പേരും ഉൾപ്പെടുന്നതാണ് പുതിയ ബെഞ്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP