Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറാനെ പേടിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും നെട്ടോട്ടം; അത്യാവശ്യമില്ലാത്ത പട്ടാളക്കാരെ എല്ലാവരേയും ഹെലികോപ്ടറിൽ കയറ്റി ഇറാഖിൽ നിന്നും നാട്ടിൽ എത്തിച്ച് ബ്രിട്ടൻ; 13 പ്രതികാര ആക്രമണങ്ങൾ ഉണ്ടാകുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് മിസൈൽ ആക്രമണവും; ഒരു അമേരിക്കൻ കമാണ്ടറുടെ എങ്കിലും ജീവൻ എടുക്കുമെന്ന ഭയം അമേരിക്കൻ പട്ടാളത്തേയും ഭ്രാന്ത് പിടിപ്പിക്കുന്നു; നിരായുധരായ കേണൽ ഗദ്ദാഫിയേയും സദാം ഹുസൈനേയും കൊന്ന് തള്ളി മേനി നടിച്ച അമേരിക്ക ഒടുവിൽ പ്രാണഭയം

ഇറാനെ പേടിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും നെട്ടോട്ടം; അത്യാവശ്യമില്ലാത്ത പട്ടാളക്കാരെ എല്ലാവരേയും ഹെലികോപ്ടറിൽ കയറ്റി ഇറാഖിൽ നിന്നും നാട്ടിൽ എത്തിച്ച് ബ്രിട്ടൻ; 13 പ്രതികാര ആക്രമണങ്ങൾ ഉണ്ടാകുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് മിസൈൽ ആക്രമണവും; ഒരു അമേരിക്കൻ കമാണ്ടറുടെ എങ്കിലും ജീവൻ എടുക്കുമെന്ന ഭയം അമേരിക്കൻ പട്ടാളത്തേയും ഭ്രാന്ത് പിടിപ്പിക്കുന്നു; നിരായുധരായ കേണൽ ഗദ്ദാഫിയേയും സദാം ഹുസൈനേയും കൊന്ന് തള്ളി മേനി നടിച്ച അമേരിക്ക ഒടുവിൽ പ്രാണഭയം

മറുനാടൻ മലയാളി ബ്യൂറോ

ബാഗ്ദാദ്: കമാണ്ടർ സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രണം നടത്തി. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. ഇതോടെ രണ്ടും കൽപ്പിച്ചാണ് ഇറാനെന്ന് വ്യക്തമായി. ചൈനയും റഷ്യയും ഇറാനൊപ്പമാണ് മനസ്സെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത്. ഇതോടെ അമേരിക്കയും സഖ്യകക്ഷികളും ഭീതിയിലാണ്. സൗദിയും ബ്രിട്ടനും ഇസ്രയേലും മാത്രമാണ് അമേരിക്കൻ പക്ഷത്തുള്ളത്. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് അമേരിക്ക കടക്കും. വലിയ ഭീഷണിയാണ് അമേരിക്കയ്ക്ക് മേൽ ഇപ്പോഴുള്ളത്. നാല് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി.

യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാൻ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ സമയം തങ്ങൾക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടും കൽപ്പിച്ചുള്ള ഇറാൻ ആക്രമണം. ഇതിന് പിന്നാൽ സിറിയയിലെത്തിയ റഷ്യയുടെ നടപടിയും ചർച്ചയായി. അതുകൊണ്ട് തന്നെ ഇറാനെ പേടിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും നെട്ടോട്ടമാണ് എങ്ങും ചർച്ചയാകുന്നത്. അത്യാവിശ്യമില്ലാത്ത പട്ടാളക്കാരെ എല്ലാവരേയും ഹെലികോപ്ടറിൽ കയറ്റി ഇറാഖിൽ നിന്നും നാട്ടിൽ എത്തിച്ച് ബ്രിട്ടൻ പ്രതിരോധത്തിലേക്ക് കടന്നു കഴിഞ്ഞു. 13 പ്രതികാര ആക്രമണങ്ങൾ ഉണ്ടാകുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ചാണ് പുലർച്ചെ ആക്രമണങ്ങൾ ഉണ്ടായത്.

ഒരു അമേരിക്കൻ കമാണ്ടറുടെ എങ്കിലും ജീവൻ എടുക്കുമെന്ന ഭയം അമേരിക്കൻ പട്ടാളത്തേയും ഭ്രാന്ത് പിടിപ്പിക്കുന്നു. ഇറാൻ പറഞ്ഞതു പോലെ ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാം. നിരായുധരായ കേണൽ ഗദ്ദാഫിയേയും സദാം ഹുസൈനേയും കൊന്ന് തള്ളി മേനി നടിച്ച അമേരിക്ക ഒടുവിൽ പ്രാണഭയത്തിൽ നെട്ടോട്ടമോടുന്നുവെന്നാണ് വിലയിരുത്തൽ. ഗദ്ദാഫിയേയും സദാം ഹുസൈനും വകവരുത്തിയാണ് പശ്ചിമേഷ്യയിൽ അമേരിക്ക പിടിമുറുക്കിയത്. ഒസാമ ബിൻ ലാദനെ കൊന്നും മുസ്ലിം തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് പുതിയ തലം നൽകി. എന്നാൽ സുലൈമാനിയെ കൈവച്ചതോടെ അമേരിക്ക പ്രതിഷേധാഗ്നിയിൽ വിയർക്കുകയാണ്. ബാഗ്ദാദിൽ നിന്ന് അത്യാവശ്യമില്ലാത്ത സേനയെ ബ്രിട്ടൻ പിൻവലിക്കുന്നതും സഖ്യ സേന നേരിടുന്ന പ്രതിസന്ധിക്ക് തെളിവാണ്. പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

സുലൈമാനിയെ വധിച്ച നടപടിയിൽ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടൻ രംഗത്ത് വന്നിരുന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജരാവാൻ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശം നൽകി. സുലൈമാനി വധത്തിന് ശേഷമുള്ള സ്ഥിതിഗതികൾ പരിഗണിച്ച് ഗൾഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ തങ്ങുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ 48 മണിക്കൂറിനകം ഇറാഖിലെത്താൻ പാകത്തിൽ ഒരുങ്ങിയിരിക്കാൻ സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നിലവിൽ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖിൽ ക്യാംപ് ചെയ്യുന്നത്. എന്നാൽ യുദ്ധ സാധ്യത കനത്തപ്പോൾ ഇതിൽ കുറേ ആളുകകളെ ബാഗ്ദാദിൽ നിന്ന് മടക്കി അയയ്ക്കുകയാണ് ബ്രിട്ടൻ. ഇറാന്റെ കരുത്ത് മനസ്സിലാക്കിയാണ് ഇതെന്നാണ് സൂചന.

നിരവധി നിഷ്‌കളങ്കരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തിൽ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതിൽ പ്രകോപിതരായ ഇറാൻ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖിൽ നിന്ന് അവശ്യ സേവനരംഗത്തുള്ളവർ ഒഴികെയുള്ള പൗരന്മാരെ ബ്രിട്ടൺ മാറ്റിയിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കണമെന്നാണ് ഗൾഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകൾക്കും മിലിറ്ററി ഹെലികോപ്റ്ററുകൾക്കും പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം ലഭിച്ചത്.

സുലൈമാനിയെ വധിച്ചതിന് ഇറാന്റെ പ്രതികാരം രണ്ട് ദിവസത്തിനകമെന്നു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. യു.എസ്. കമാൻഡർമാരിലൊരാൾ ആക്രമിക്കപ്പെടാമെന്നാണു റിപ്പോർട്ട്. മുൻകരുതലിന്റെ ഭാഗമായി സൈനിക വിന്യാസത്തിൽ മാറ്റമുണ്ടാകാൻ യു.എസ്. നീക്കം. ഇറാന്റെ നാവികസേനയുടെ വിന്യാസത്തിൽ മാറ്റം വരുത്തിയതായി സൂചനയുണ്ട്. കുവൈത്തിലുള്ള യു.എസ്. പൗരന്മാരുടെ സുരക്ഷയ്ക്ക് കൂടുതൽ സൈനികരെ യു.എസ്. നിയോഗിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രമുള്ളത് ഖത്തറിലാണ്. ഇവിടം ഇറാന്റെ മിസൈലുകളുടെ പരിധിയിലാണ്. ബഹ്റൈൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും അമേരിക്കൻ സൈനിക കേന്ദ്രങ്ങളുണ്ട്. ഇവയുടെ സുരക്ഷയും യു.എസ്. വർധിപ്പിച്ചു.

ട്രംപിനെ ഇറാൻ വ്യക്തിപരമായി ലക്ഷ്യമിടുമെന്ന സൂചനയുമുണ്ട്. സുലൈമാനിയെ കൊലപ്പെടുത്തുകവഴി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധക്കുറ്റമാണു ചെയ്തതെന്നാണ് ഇറാന്റെ നിലപാട്.
ട്രംപിന്റെ സ്വത്തുവകകളുടെ പട്ടിക ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ഉപദേശകൻ ഹെസമദ്ദീൻ അഷേന പുറത്തുവിട്ടത് മറ്റൊരു സൂചനയായി കാണുന്നവരുണ്ട്. ട്രംപ് ടവർ, ഫ്ളോറിഡയിലെ മാർ എ ലഗോ റിസോർട്ട് എന്നിവ പട്ടികയിലുണ്ട്. അമേരിക്കൻ ജനതയല്ല, ഡോണൾഡ് ട്രംപാണ് ഇറാൻ ജനതയുടെ ശത്രുവെന്നു പ്രഖ്യാപിച്ചായിരുന്നു ഹെസമദ്ദീൻ അഷേനയുടെ കുറിപ്പ്. ട്രംപിനു ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലുള്ള വസ്തുവകകളും പട്ടികയിൽ ഇടംപിടിച്ചു.

2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടികൾ അരുതെന്ന് ഇറാനോട് ജർമനിയും ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. കരാറിൽനിന്നു പിന്മാറി യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ഇറാന്റെ തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നു രാജ്യങ്ങളും ഉദ്യോഗസ്ഥ തല യോഗം ചേർന്നു. അതിനിടെ, ഇറാനുമായി പുതിയ വ്യവസ്ഥകളോടെ ആണവ കരാർ സാധ്യമാകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആത്മവിശ്വാസമുണ്ടെന്നു വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പറയുകയും ചെയ്തു. എങ്ങനേയും പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ടായിരുന്നു ഇത്. തൊട്ടു പിറകെയാണ് ഇറാഖിലെ വ്യോമ താവളം ആക്രമിച്ചത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം ഇറാൻ നൽകുകയും ചെയ്തു. കരാറിൽനിന്നു 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയ ശേഷം ആണവപദ്ധതികൾ പുനരാരംഭിക്കുന്നതായ ഇറാന്റെ ഏറ്റവും വ്യക്തമായ പ്രഖ്യാപനമാണു ഞായറാഴ്ചയുണ്ടായത്. അതേസമയം, ആണവായുധം സ്വന്തമാക്കാൻ മുതിരില്ലെന്ന മുൻ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയിട്ടുമില്ല.

സുലൈമാനി വധത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകുതി മൗനത്തിലായിരുന്ന ഇറാൻ പ്രതികാരത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇന്ന് പുറത്തു വരുന്നത്. ദേശീയ സുരക്ഷാ കൗൺസിലിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസയം ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷം ആക്രമണങ്ങൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് വീണിരിക്കുകയാണ്. 13 തരത്തിലുള്ള ആക്രമണങ്ങളാണ് യുഎസ്സിനെതിരെ ഇറാൻ സജ്ജമാക്കുന്നത്. യുഎസ് സൈന്യം ഇറാന്റെ പ്രസ്താവനയിൽ അമ്പരപ്പിലാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെന്ന വാർത്തയും നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലും പ്രതികാരത്തിന് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ദുർബലമായ ആക്രമണം പോലും അമേരിക്കയെ തകർക്കുന്നതായിരിക്കുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷാംകാനി പറഞ്ഞു.

ഇറാന്റെ പടയൊരുക്കത്തിൽ ഏറ്റവും ഭയക്കുന്ന സൗദി അറേബ്യയും ഇസ്രയേലുമാണ്. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സഖ്യമായിട്ടാണ് ഇവർ അറിയപ്പെടുന്നത്. സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിൽ ഫലസ്തീൻ ഗ്രൂപ്പ് ഹമാസും ലെബനിലെ ഹിസ്ബുള്ളയും പങ്കെടുത്തതാണ് ഇത്തരമൊരു ഭയപ്പെടലിന് കാരണം. നേരത്തെ സൗദിയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ലോകത്തെ വിറപ്പിച്ചിരുന്നു. അന്ന് ഉൽപ്പാദനം പകുതിയായി കുറയ്ക്കേണ്ടി വന്നിരുന്നു സൗദിക്ക്. ഇവർക്കെതിരെയുള്ള ആക്രമണമാണോ ഇറാൻ പദ്ധതിയിടുന്നതെന്ന ആശങ്കയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP