Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ജില്ലാബാങ്ക് എന്ന പദവി ഒഴിവാക്കും: ജില്ലയിലെ പ്രാഥമിക സംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും; കേരളാ ബാങ്കിൽ ലയിക്കാൻ വിസമ്മതിച്ച മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി മന്ത്രിസഭ

മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ജില്ലാബാങ്ക് എന്ന പദവി ഒഴിവാക്കും: ജില്ലയിലെ പ്രാഥമിക സംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും; കേരളാ ബാങ്കിൽ ലയിക്കാൻ വിസമ്മതിച്ച മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി മന്ത്രിസഭ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനം. ജില്ലാബാങ്ക് എന്ന പദവിയിൽ നിന്നു കൊണ്ട് അർക്ക് പ്രവർത്തിക്കാനാകാത്തവിധം സഹകരണനിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതോടെ കേരളാ ബാങ്കിൽ ലയിക്കാൻ വിസമ്മതിച്ച മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും.

മന്ത്രിസഭ പുറപ്പെടുവിക്കുന്ന ഓർഡിനൻസിന് ഗവർണർ അംഗീകരിച്ചാൽ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും. ഇതോടെ മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. എന്തെന്നാൽ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ജില്ലാ സഹകരണബാങ്കിന് പ്രാഥമിക സഹകരണസംഘങ്ങളെ അംഗങ്ങളാക്കാനാകില്ല. ഇതോടെ ജില്ലാ ബാങ്കിന് ഈ പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനോ വായ്പ നൽകാനോ കഴിയില്ല. ഈ സംഘങ്ങൾക്ക് നൽകിയിരുന്ന വായ്പയും നിക്ഷേപവുമായിരുന്നു ജില്ലാ ബാങ്കിന്റങെ പ്രധാന വരുമാനം. എന്നാൽ ഇത് നിർത്തലാകുന്നതോടെ ജില്ലാ ബാങ്കിന്റെ നില നിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.

അതേസമയം റിസർവ് ബാങ്കിന്റെ ലൈസൻസ് ഉള്ളതിനാൽ അവർക്ക് സ്വതന്ത്രബാങ്കായി പ്രവർത്തിക്കാം. എന്നാൽ ജില്ലാ ബാങ്ക് എന്ന പദവി എടുത്തു കളയുന്നതോടെ ജില്ല മുഴുവൻ പ്രവർത്തന പരിധിയുള്ള ബാങ്കായി പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ല. ഇതിനുള്ള വ്യവസ്ഥ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫലത്തിൽ സ്വതന്ത്രബാങ്കായി നിലനിൽക്കുക ബുദ്ധിമുട്ടാകും. ബാങ്കിങ് ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ അസ്ഥിരമാക്കുന്ന സർക്കാർ തീരുമാനത്തിൽ റിസർവ് ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

ഈ പ്രതിസന്ധി ഒഴിവാക്കാൻ ജില്ലാ ബാങ്കിന് കേരള ബാങ്കിന്റെ ഭാഗമാകാനുള്ള അവസരം വീണ്ടും നൽാൻ സർക്കാർ ആലോചിച്ചിട്ടുണ്ട്. മൂന്നുമാസത്തെ സമയം ഇതിന് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിനോടു ചേർത്താണ് കേരളബാങ്ക് രൂപവത്കരിക്കുന്നത്. എന്നാൽ, യു.ഡി.എഫിനു മേൽക്കൈയുള്ള മലപ്പുറം ജില്ലാസഹകരണ ബാങ്ക് പൊതുയോഗം ഈ തീരുമാനത്തെ എതിർത്തു. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. മലപ്പുറം ജില്ലാ ബാങ്കിലെ ജീവനക്കാരും അവരെ കേരളബാങ്കിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP