Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

24 മണിക്കൂർ ദേശിയ പണിമുടക്ക് ആരംഭിച്ചു; കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തില്ല. വിവിധ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബുധനാഴ്ച അർദ്ധരാത്രി വരെ നീളും

24 മണിക്കൂർ ദേശിയ പണിമുടക്ക് ആരംഭിച്ചു; കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തില്ല. വിവിധ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബുധനാഴ്ച അർദ്ധരാത്രി വരെ നീളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങൾക്കെതിരെ നടുത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു.തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. കെ.എസ്.ആർ.ടി.സി സർവീസ് നടത്തില്ല. പണിമുടക്കിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചു.

അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. പണിമുടക്കിൽ പങ്കെടുക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കടകൾക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. തൊഴിലാളികളും കർഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെ 30 കോടിയോളം പേർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തെ 175 കർഷക, കർഷകത്തൊഴിലാളി യൂണിയനുകൾ പണിമുടക്കിലുണ്ട്. 60 ഓളം വിദ്യാർത്ഥി സംഘടനകളും വിവിധ സർവകലാശാലകളിലെ യൂണിയൻ ഭാരവാഹികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നു. പണിമുടക്കിന് മുന്നോടിയായി നഗര-ഗ്രാമ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാത്രി തൊഴിലാളികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമം മുതലാളികൾക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, കർഷക കടങ്ങൾ എഴുതിത്ത്തള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വർഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാന പ്രകാരം ചൊവ്വാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്കിൽ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേർന്നു. പണിമുടക്ക് ബുധനാഴ്ച അർധരാത്രിവരെ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP