Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 ഉം രാജ്കോട്ട് സിവിൽ ആശുപത്രിയിൽ 111 ഉം കുഞ്ഞുങ്ങൾ മരിച്ചു; ഒരു മാസത്തിനിടെ ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചതെങ്ങനെ എന്ന ചോദ്യത്തോടു രാജ്കോട്ട് എംഎൽഎ കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; രാജസ്ഥാനിലെ ശിശുമരണങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസ് തന്ത്രമെന്ന് ബി.ജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ ശിശുമരണങ്ങൾ ബിജെപി പ്രചാരണ ആയുധം ആക്കുമ്പോൾ, ഗുജറാത്തിലെ ശിശുമരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചടിച്ച് കോൺഗ്രസും. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 ഉം രാജ്കോട്ട് സിവിൽ ആശുപത്രിയിൽ 111 ഉം കുഞ്ഞുങ്ങൾ ഒരു മാ്സത്തനിടെ മരിച്ചുവെന്നാണു റിപ്പോർട്ട്. ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചതെങ്ങനെ എന്ന ചോദ്യത്തോടു രാജ്കോട്ട് എംഎൽഎ കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിക്കാത്തതും വിവാദമായിട്ടുണ്ട്.

രാജസ്ഥാൻ സർക്കാരിന്റെ മുഖം രക്ഷിക്കാനാണു ഗുജറാത്തിലെ ശിശുമരണങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതെന്നു ഗുജറാത്ത് സർക്കാർ ആരോപിക്കുന്നു. ഈ സർക്കാരിന്റെ നടപടികളെത്തുടർന്നു സംസ്ഥാനത്തു ശിശുമരണനിരക്ക് കുറഞ്ഞതായും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെയാണ് ഗുജറാത്തിലെ ബിജെപി സർക്കാരിലെ ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

രാജസ്ഥാനിലെ കോട്ട ജെകെ ലോൺ ആശുപത്രിയിൽ 107 കുഞ്ഞുങ്ങൾ മരിച്ചിരുന്നു. കോട്ടയിലെ ഈ ആശുപത്രിയേക്കാൾ മികച്ച സൗകര്യങ്ങളാണു ഗുജറാത്തിലെ സർക്കാർ ആശുപത്രികളിലുള്ളത്. ശിശുമരണങ്ങൾ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. 2017ൽ 1000 കുട്ടികൾ ജനിച്ചപ്പോൾ 30 ശതമാനം പേരാണു മരിച്ചത്. ഈ ശിശുമരണനിരക്ക് 2019 ൽ 25 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. രാജസ്ഥാനിലെ പ്രശ്നത്തിന്റെ കേട് മറച്ച് മുഖം രക്ഷിക്കാനാണു ഗുജറാത്തിലെ വിഷയം ചർച്ചയാക്കുന്നതെന്നും പട്ടേൽ പറഞ്ഞു.

ഒരു മാസത്തിനിടെ ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചതെങ്ങനെ എന്ന ചോദ്യത്തോടു രാജ്കോട്ട് എംഎൽഎ കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിക്കാതിരുന്നതു വിവാദമായിരുന്നു. ചോദ്യം കേൾക്കാത്തമട്ടിൽ മുഖ്യമന്ത്രി നടന്നുപോകുന്നതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. മരണം കുറവാണെന്നും 2018 നെ അപേക്ഷിച്ച് മരണ നിരക്ക് 18% കുറഞ്ഞെന്നുമാണ് ആശുപത്രി സൂപ്രണ്ട് ജി.എച്ച്.റാത്തോഡ് അവകാശപ്പെട്ടത്. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, അണുബാധ എന്നിവയാണു മരണകാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP