Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മകളെ ഇത്രയേറെ വേദനിപ്പിച്ച് ഇല്ലാതാക്കിയ ഗോവിന്ദച്ചാമി ഇന്ന് സുഖമായി ജീവിക്കുന്നു. ഗോവിന്ദച്ചാമിക്ക് കൂടി തൂക്കു കയർ ലഭിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്; ഈ മാസം 22 എന്ന തീയതി ഉണ്ടെങ്കിൽ അന്നുതന്നെ നിർഭയയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ തൂക്കിലേറ്റണം; സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ വിധിയെ എതിർത്ത് സംസാരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; നിർഭയകേസിൽ പ്രതികരണവുമായി ഷൊർണ്ണൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർഭയകേസിൽ പ്രതികരണവുമായി, ഗോവിന്ദചാമി ട്രയിനിൽനിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ഷൊർണ്ണൂരിലെ യുവതിയുടെ അമ്മ സുമതി. നിർഭയകേസിലെ വിധിയെ തുടർന്ന് മാധ്യമങ്ങളുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 22 എന്ന തീയതി ഉണ്ടെങ്കിൽ അന്നുതന്നെ നിർഭയയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ തൂക്കിലേറ്റണം. അപ്പോൾ മാത്രമാകും ആ കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കുകയെന്നും സുമതി പ്രതികരിച്ചു.

സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ വിധിയെ എതിർത്ത് സംസാരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അവരുടെ മക്കൾക്ക് ഇത് സംഭവിച്ചിരുന്നതെങ്കിൽ അവർ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. എന്റെ വേദനയാണ് ആ കുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്നത്. - സുമതി പറഞ്ഞു. എന്റെ മകളെ ഇത്രയേറെ വേദനിപ്പിച്ച് ഇല്ലാതാക്കിയ ഗോവിന്ദച്ചാമി ഇന്ന് സുഖമായി ജീവിക്കുന്നു. ഗോവിന്ദച്ചാമിക്ക് കൂടി തൂക്കു കയർ ലഭിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത് - സുമതി പറഞ്ഞു.

2011 ഫെബ്രുവരിയിലാണ് തീവണ്ടിയിലെ ആളൊഴിഞ്ഞ ബോഗിയിൽ യാത്രചെയ്തിരുന്ന 23-കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതും. ഗോവിന്ദച്ചാമി എന്ന യാചകൻ അവളെ തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP