Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

''ഉത്സവമേളം എന്ന ചിത്രത്തിനായി മഞ്ഞയിൽ വരയുള്ള ഷർട്ടാണ് ഇന്ദ്രൻ്‌സ് നൽകിയത്; എനിക്ക് ഇഷ്ടപ്പെട്ടപ്പോൾ പോകാംനേരം എനിക്ക് ഈ ഷർട്ട നൽകുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു; എന്റെ മകൾ ലക്ഷ്മിയെ നെഞ്ചോട് ചേർത്ത നിമിഷങ്ങൾ ആ ഷർട്ടിലാണ്; ഇന്ദ്രൻസ് തുന്നിയ ഷർട്ടാണ് ലക്ഷ്മിയുടെ അന്ത്യവേളയിൽ ഞാൻ മുഖത്തായി ചൂടിയത്; ഇന്നും ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യവിശ്രമം കൊള്ളുന്നത്; കോടീശ്വരൻ വേദിയിൽ മകളെ കുറിച്ചുള്ള ഓർമകളിൽ കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

മറുനാടൻ ഡെസ്‌ക്‌

സുരേഷ് ഗോപി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന അ്‌ദ്ദേഹം ഏഷ്യാനെറ്റിന്റെ പരമ്പരയിലൂടെ തിരിച്ചെത്തിയപ്പോൾ ആരാധകർ ഏറ്റെടുത്തിരുന്നു. നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഏറ്റവും പുതിയ എപ്പിസോഡ് വേദിയായത് വൈകാരിക മുഹൂർത്തങ്ങൾക്കാണ്. മൽസരവേദിയിൽ അവതാരകൻ സുരേഷ് ഗോപി ജീവിതം പറഞ്ഞപ്പോൾ കേട്ടുനിന്നവരുടെയും നെഞ്ചുരുകി. ശ്രീധരൻ എന്ന മൽസരാർഥിയെ മുന്നിലിരുത്തിയാണ് സുരേഷ് ഗോപി തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങൾ പങ്കുവച്ചത്.

ശ്രീധരനെ കാണാൻ ഇന്ദ്രൻസിനെ പോലെയുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ജീവിതത്തിൽ ഇന്ദ്രൻസിനോട് താൻ എന്നെന്നും പുലർത്തുന്ന വൈകാരിക ബന്ധം അദ്ദേഹം വെളിപ്പെടുത്തിയത്.

ത്ത ഇന്ദ്രൻസ് ഓർമ താരം വിശദമായി തന്നെ പറഞ്ഞു. നർമസരസത്തോടെ പറഞ്ഞുതുടങ്ങിയ കഥ ചെന്നെത്തിയത് മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമകളിലേക്കാണ്. പിന്നീട് പറഞ്ഞതത്രയും തന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ലക്ഷ്മിയുടെ അന്ത്യദിനത്തെക്കുറിച്ചും ആ സംഭവത്തോടും തങ്ങളുടെ ജീവിതത്തോടും ഇന്ദ്രൻസ് എന്ന നടനുള്ള ബന്ധത്തെക്കുറിച്ചും...

''സുരേഷ് ഗോപിയുടെ വാക്കുകൾ:

''ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയിൽ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ 'മഞ്ഞൻ' എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷർട്ട് എനിക്ക് തരണമെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.

1992 ജൂൺ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏൽപിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല.. അന്നവൾ അപകടത്തിൽപ്പെടുമ്പോൾ ഞാൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ ആ മഞ്ഞ ഷർട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലിൽ എന്റെ മകളുടെ അടുത്തു നിൽക്കുമ്പോഴൊക്കെ വിയർപ്പ് നിറഞ്ഞ ആ ഷർട്ട് ആയിരുന്നു എന്റെ വേഷം.

എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹം''.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP