Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ലീഗ് പിൻവാങ്ങിയിടത്ത് അവസരം മുതലെടുക്കാൻ എസ്ഡിപിഐ; അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

യൂത്ത് ലീഗ് പിൻവാങ്ങിയിടത്ത് അവസരം മുതലെടുക്കാൻ എസ്ഡിപിഐ; അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യൂത്ത് ലീഗ് ഉപേക്ഷിച്ച അവസരം മുതലെടുക്കാൻ എസ്ഡിപിഐ ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ എത്തുമ്പോൾ പ്രതിഷേധിക്കാനാണ് എസ്ഡിപിഐയുടെ തീരുമാനം. അമിത് ഷാ കേരളത്തിൽ എത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ അറിയിച്ചു. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.

കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ്. അതുകൊണ്ടു തന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നടത്തുന്ന മുഴുവൻ സർവേകളും സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവയ്‌പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

അംഗനവാടി ജീവക്കാരെ ഉപയോഗിച്ച് സർവ്വേ നടത്തി വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നുണ്ട്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ഈ മാസം 11 മുതൽ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്ഡിപിഐ ക്യാംപെയ്‌നുകൾ ആരംഭിക്കുമെന്നും അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP