Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഎസ്എസ് ഓറിയന്റെഷൻ ക്ലാസ് നടക്കുമ്പോൾ സഹായിക്കാനെത്തിയത് സീനിയർ വിദ്യാർത്ഥികൾ; പ്രിൻസിപ്പാൾ എത്തിയപ്പോൾ കണ്ടത് ക്ലാസിലെ ഡോറിന്മേൽ എസ്എഫ്‌ഐ എന്ന് എഴുതിവെച്ചത്; ആരെഴുതി എന്ന ചോദ്യത്തിനു തങ്ങളല്ലെന്ന മറുപടി പ്രകോപനമായി; നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ ഈ പരിപാടി കാണിക്കുകയുള്ളൂ എന്ന് പറഞ്ഞു ദളിത് വിദ്യാർത്ഥിക്ക് നേരെ ജാതീയ അധിക്ഷേപം; മേലുകാവ് ഹെൻട്രി ബേക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാതെ എംജി യൂണിവേഴ്‌സിറ്റി കള്ളക്കളി

എൻഎസ്എസ് ഓറിയന്റെഷൻ ക്ലാസ് നടക്കുമ്പോൾ സഹായിക്കാനെത്തിയത് സീനിയർ വിദ്യാർത്ഥികൾ; പ്രിൻസിപ്പാൾ എത്തിയപ്പോൾ കണ്ടത് ക്ലാസിലെ ഡോറിന്മേൽ എസ്എഫ്‌ഐ എന്ന് എഴുതിവെച്ചത്; ആരെഴുതി എന്ന ചോദ്യത്തിനു തങ്ങളല്ലെന്ന മറുപടി പ്രകോപനമായി; നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ ഈ പരിപാടി കാണിക്കുകയുള്ളൂ എന്ന് പറഞ്ഞു ദളിത് വിദ്യാർത്ഥിക്ക് നേരെ ജാതീയ അധിക്ഷേപം; മേലുകാവ് ഹെൻട്രി ബേക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാതെ എംജി യൂണിവേഴ്‌സിറ്റി കള്ളക്കളി

എം മനോജ് കുമാർ

മേലുകാവ്: പിന്നോക്കവിഭാഗക്കാരനായ വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ടിട്ടും നടപടി എടുക്കാതെ എംജി യൂണിവേഴ്‌സിറ്റിയുടെ കള്ളക്കളി. രണ്ടു വർഷം മുൻപ് നേരിട്ട ജാതീയ അധിക്ഷേപത്തിനാണ് ഇതുവരെ നടപടി വരാത്തത്. എംജി യൂണിവേഴ്‌സിറ്റി വിസിക്ക് പരാതി നൽകിയിട്ടും, പരാതി അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി തന്നെ രൂപീകരിച്ചിട്ടും പരാതിയിൽ ഇതേവരെ നടപടി വന്നില്ല. വിവിധ കേന്ദ്രങ്ങളിൽ നിന്നും വന്ന ഭീഷണിയുടെയും സമ്മർദ്ദത്തിന്റെയും ഫലമായാണ് നടപടി വൈകുന്നത് എന്നാണ് അറിയുന്നത്. മേലുകാവിലെ ഹെൻട്രി ബേക്കൽ കോളേജിലെ വിദ്യാർത്ഥിയായ രാഹുൽ കെ.സി.യ്ക്കാണ് അതേ കോളേജിലെ പ്രിൻസിപ്പാളിൽ നിന്നും ജാതീയ അധിക്ഷേപമേറ്റത്. പ്രിൻസിപ്പാൾ ഡോക്ടർ.ജി.എസ്.ഗിരീഷ് കുമാറാണ് ജാതീയ അധിക്ഷേപ പ്രശ്‌നത്തിൽ വില്ലൻ റോളിൽ നിൽക്കുന്നത്.

എൻഎസ്എസ് ഓറിയന്റെഷൻ ക്ലാസ് നടക്കുമ്പോൾ സഹായിക്കാൻ എത്തിയ വിദ്യാർത്ഥി സംഘത്തിലെ പിന്നൊക്ക വിഭാഗ വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പാൾ തിരഞ്ഞു പിടിച്ച് ജാതി പറഞ്ഞു അധിക്ഷേപിച്ചത്. രാഹുൽ പഠിക്കുന്ന ക്ലാസിന്റെ ഡോറിൽ എസ്എഫ്‌ഐ എന്ന് ചോക്ക് കൊണ്ട് എഴുതി വെച്ചതാണ് ആ സമയം അവിടെ എത്തിയ പ്രിൻസിപ്പാൾ ഗിരീഷിനെ പ്രകോപിപ്പിച്ചത്. ഇത് എഴുതിയത് തങ്ങൾ ഉൾപ്പെടുന്നവർ എല്ലാ എന്ന് നൽകിയ മറുപടിയും പ്രകോപിപ്പിച്ചു. തന്നോടു ചോദിച്ചതിന് താൻ മറുപടി നൽകിയാൽ മതി എന്ന് പറഞ്ഞ ശേഷം നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ പരിപാടി കാണിക്കുകയുള്ളൂ എന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്.

ജാതീയമായി താഴ്ന്ന അവസ്ഥയിലും അതേ സമയം തനിക്കുള്ള എസ്എഫ്‌ഐ പാരമ്പര്യവുമാണ് അധിക്ഷേപത്തിനു പിന്നിൽ എന്നാണ് രാഹുൽ പറയുന്നത്. പ്രിൻസിപ്പാളിനെ പിന്നീട് കണ്ട് രാഹുൽ പരാതി പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ഒപ്പമുള്ള സുഹൃത്തുക്കളെ വിളിക്കാമെന്നു പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞതാണ് എന്നും രാഹുലിന് മറുപടി നൽകി. ഇതിനു ശേഷമാണ് വിസിക്ക് പരാതി നൽകുന്നത്. പരാതി ആദ്യം അന്വേഷിച്ച രജിസ്ട്രാർ കോളേജിൽ വന്നു അന്വേഷണം നടത്തി. രാഹുലിനെ വിളിപ്പിച്ച് തെളിവെടുപ്പും നടത്തി. അന്വേഷണ റിപ്പോർട്ട് വിസിക്ക് കൈമാറും എന്നാണ് രജിസ്ട്രാർ പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ട് വെളിച്ചം കണ്ടില്ല. തുടർന്ന് സിൻഡിക്കെറ്റ് മെമ്പർക്ക് പരാതി നൽകിയപ്പോഴാണ് അന്വേഷണം വീണ്ടും സജീവമായത്. ഇതോടെയാണ് വീണ്ടും സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ച് അന്വേഷണത്തിനു തീരുമാനമായത്. സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചു വിസി ഉത്തരവും ഇറക്കിയിരുന്നു. ഡോക്ടർ പി.കെ.പത്മകുമാർ, ഡോക്ടർ അജി.സി.പണിക്കർ എന്നിവരെ അന്വേഷണ കമ്മിഷനായാണ് എംജി വിസി ഉത്തരവിറക്കിയത്. ഈ കമ്മിഷൻ പരാതിയിൽ സിറ്റിംഗും നടത്തി. ഈ സിറ്റിംഗിലും നടപടി വരാതായപ്പോഴാണ് രാഹുൽ മേലുകാവ് പൊലീസിൽ പരാതി നൽകിയത്.

മേലുകാവ് ഹെൻട്രി ബേക്കൽ കോളേജിലെ വിദ്യാർത്ഥിയാണ് ഞാൻ. 2018-ലാണ് ജാതീയമായ അധിക്ഷേപം എനിക്ക് നേരെ നടക്കുന്നത്. എൻഎസ്എസിന്റെ ഓറിയന്റെഷൻ ക്ലാസ് ഉണ്ടായിരുന്നുഅന്ന്. ഞങ്ങൾ അന്ന് അവരെ സഹായിക്കാൻ വേണ്ടി പോയതായിരുന്നു. അപ്പോൾ ആ ക്ലാസിലേക്ക് പ്രിൻസിപ്പാൾ വന്നു. ഞാൻ അന്ന് സെക്കന്റ് ഇയർ ബിഎ ഇംഗ്ലീഷിനു പഠിക്കുകയായിരുന്നു. ഞങ്ങളുടെ ക്ലാസിന്റെ ഡോറിൽ ചോക്കുകൊണ്ട് എസ്എഫ്‌ഐ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നോടു ചോദിച്ചു ഇതാരാണ് എഴുതിയത് എന്ന്. ഞങ്ങൾക്ക് അറിയില്ലെന്ന് ഞാൻ മറുപടി നൽകി. പ്രിൻസിപ്പാൾ ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്ന മാതിരി ഞങ്ങളോട് ദേഷ്യപ്പെട്ടു. നീ അല്ലെങ്കിൽ നീ അല്ലാ എന്ന് പറഞ്ഞാൽ മതി. ഞങ്ങൾ അല്ലാ എന്ന് മറുപടി പറയേണ്ടതില്ല. നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ പരിപാടി കാണിക്കുകയുള്ളൂ എന്നാണ് പിന്നീട് പറഞ്ഞത്. എസ് സി എസ്ടിക്കാരനായ എന്നെ താഴ്‌ത്തിക്കെട്ടാനാണ് ഈ രീതിയിൽ പ്രിൻസിപ്പാൾ മറുപടി പറഞ്ഞത്.

ഞാൻ അല്ല എഴുതിയത് സാറേ...ഞാൻ പോകട്ടെ എന്ന് പറഞ്ഞു ഞങ്ങൾ പോന്നു. 2018 ഓഗസ്റ്റ് മാസം നാലാം തീയതിയാണ് ഈ സംഭവം നടക്കുന്നത്. എന്റെ എസ്എഫ്‌ഐ രാഷ്ട്രീയത്തിൽ കുപിതനായാണ് പ്രിൻസിപ്പാൾ ഇങ്ങിനെ പ്രതികരിച്ചത്. പൊതുവേ എസ്എഫ്‌ഐക്കാരോട് താത്പര്യമില്ലാത്ത സമീപനമാണ് അദ്ദേഹത്തിന്റെത്. പ്രിൻസിപ്പാളിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഇതിന്റെ ഒരു കലി കൂടിയാണ് എന്നോടു തീർത്തത്. ഈ സംഭവം നടന്നത് ശനിയാഴ്ചയാണ്. ഞാൻ തിങ്കളാഴ്ച വന്നു ഞങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റിനോട് കാര്യം പറഞ്ഞു. നീ പോയി പറഞ്ഞോ എന്തായാലും എനിക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ് എച്ച്ഒഡി പറഞ്ഞത്. ഞാൻ പ്രിൻസിപ്പാളിന്റെ അടുക്കൽ പോയി ഈ കാര്യം പരാതിയായി പറഞ്ഞു. ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു പ്രിൻസിപ്പാൾ ആദ്യം അത് നിഷേധിച്ചു. അപ്പോൾ ഞാൻ സുഹൃത്തുക്കളെ വിളിക്കാം എന്ന് പറഞ്ഞു. അപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു. ഞാൻ അറിയാതെ പറഞ്ഞതാണ് എന്ന്. എന്തായാലും ഈ കാര്യം ഞാൻ മറക്കില്ല എന്ന് പറഞ്ഞു ഇറങ്ങിപ്പോന്നു. ഞാൻ പിന്നീട് എംജി യൂണിവേഴ്‌സിറ്റി വിസിയോടു പരാതി പറഞ്ഞു. പരാതി നേരിട്ട് കൊടുക്കുകയും ചെയ്തു. വിസി ഈ പരാതി അന്വേഷിക്കാം എന്ന് പറഞ്ഞു. വിസിക്ക് നൽകിയ പരാതി പ്രകാരം യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അന്വേഷിക്കാൻ വന്നു. ഒരു മണിക്കൂർ പ്രിൻസിപ്പാളുമായി രജിസ്ട്രാർ സംസാരിച്ചു. അത് കഴിഞ്ഞു എന്നോടും സംസാരിച്ചു. ഒരാളോടും കൂടി അദ്ദേഹം ഈ കാര്യം അന്വേഷിച്ചു. എന്നിട്ട് എന്നോടു റിപ്പോർട്ട് വിസിക്ക് നൽകാം എന്നാണ് പറഞ്ഞത്. നടപടി വിസിയാണ് എടുക്കേണ്ടത് എന്നാണ് പറഞ്ഞത്. പക്ഷെ പരാതിയിൽ നടപടി ഒന്നും വന്നില്ല.

പിന്നീട് ഞാൻ സിൻഡിക്കേറ്റ് അംഗത്തെ കണ്ടു പരാതി പറഞ്ഞു. രജിസ്ട്രാറുടെ റിപ്പോർട്ട് അവിടെ ചെന്നിട്ടില്ലാ എന്നാണ് സിൻഡിക്കേറ്റ് മെമ്പർ എന്നോടു പറഞ്ഞത്. നമുക്ക് ഇത് ഒന്നുകൂടി അന്വേഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സിൻഡിക്കേറ്റ് മൊഴി എടുപ്പിക്കാൻ വേണ്ടി വിളിപ്പിച്ചു. എന്തായാലും വേണ്ട രീതിയിൽ ചെയ്യാം എന്നാണ് പറഞ്ഞത്. എന്നെയും പ്രിൻസിപ്പാളിനെയും വിളിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് ഈ പരാതിയിലും മൊഴിയെടുപ്പിലും നടപടി വന്നില്ല. ഇതോടെ യൂണിവേഴ്‌സിറ്റിയുടെ നടപടികളിൽ എനിക്ക് സംശയം തോന്നി. ഇതോടെയാണ് സംഭവത്തിൽ മേലുകാവ് പൊലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച ശേഷം അതിനുള്ള രസീതി പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് തന്നു-രാഹുൽ പറയുന്നു.

രാഹുൽ മേലുകാവ് പൊലീസിൽ നൽകിയ പരാതിയിൽ തത്ക്കാലം നടപടി വരില്ലെന്ന് പൊലീസ് മറുനാടനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് എതിരെയുള്ള പരാതിയാണ് നൽകിയിരിക്കുന്നത്. അതിൽ തത്ക്കാലം നടപടി വരില്ല. പ്രിൻസിപ്പാളിനു എതിരെയാണ് രാഹുൽ പരാതി നൽകേണ്ടിയിരുന്നത്. എന്നാൽ യൂണിവേഴ്‌സിറ്റിക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതിനാൽ തത്ക്കാലം അന്വേഷണം നടത്തില്ല. ഒരു വിവരാവകാശം യൂണിവേഴ്‌സിറ്റിയിൽ നൽകിയിട്ട് അതിനുശേഷം ഈ പരാതിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താം എന്നും രാഹുൽ പറഞ്ഞതായി പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP