Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാലിക്കിന് വേണ്ടി കുറച്ചത് ഇരുപത് കിലോ ഭാരം; അമ്പരപ്പിക്കുന്ന മേക്കോവറിൽ ഫഹദ് ഫാസിൽ; താരം ഇതെങ്ങനെ മെലിഞ്ഞുണങ്ങിയെന്ന് ആരാധകർ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാട്ടുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിൽ നിന്ന് വ്യത്യസ്തമായിരിക്കും.ഇപ്പോഴിതാ ഞെട്ടിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെടുകയാണ് താരം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് സിനിമയ്ക്കു വേണ്ടിയാണ് ഈ അതിഗംഭീര മേക്കോവർ.

ചിത്രത്തിനു വേണ്ടി 20 കിലോ ഭാരമാണ് താരം കുറച്ചത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. സിനിമയ്ക്കു വേണ്ടി ശരീരത്തിൽ ഇങ്ങനെയൊരു പരീക്ഷണം ഫഹദ് നടത്തുന്നതും ഇതാദ്യമായാണ്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിലും വലിയ ചർച്ചയായി കഴിഞ്ഞു.

ജനപ്രീതിയും നിരൂപകശ്രദ്ധയും നേടിയ േടക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. 25 കോടി ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം വിഷുവിന് പ്രദർശനത്തിനെത്തും. ആന്റോ ജോസഫ് ആണ് നിർമ്മാണം. ഫഹദ് ഫാസിലിനൊപ്പം വിനയ് ഫോർട്ട്, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. ഒരിടവേളയ്ക്കു ശേഷം ജലജ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മാലിക്.

ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രഫർ ലീ വിറ്റാക്കർ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം ലീ വിറ്റാക്കർ ആക്ഷൻ നിർവഹിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാകും മാലിക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP