Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയൽവാസിയുടെ പീഡനത്തിലെ പരാതിയിൽ പോക്‌സോ കേസെടുത്തിട്ടും പ്രതിയെ മാത്രം കിട്ടിയില്ല; ഫെയ്‌സ് ബുക്കിലെ പരിചയം പെരിന്തൽമണ്ണക്കാരനുമായുള്ള ഒളിച്ചോട്ടത്തിൽ എത്തി; വീട്ടുകാരുടെ പരാതിയിൽ കാസർഗോഡ് പൊലീസ് പിടികൂടിയപ്പോൾ പറഞ്ഞത് ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയെന്ന്; യെദൂരിയപ്പയെ കണ്ട് പരാതി കൊടുത്തത് രണ്ടു യുവാക്കൾ തന്നെ പീഡിപ്പിച്ചതിന് പുറമെ മതംമാറ്റാൻ നിർബന്ധിച്ചെന്നും; ചൗക്കി സ്വദേശിനിയുടെ പീഡന പരാതി ചർച്ചയാകുമ്പോൾ

അയൽവാസിയുടെ പീഡനത്തിലെ പരാതിയിൽ പോക്‌സോ കേസെടുത്തിട്ടും പ്രതിയെ മാത്രം കിട്ടിയില്ല; ഫെയ്‌സ് ബുക്കിലെ പരിചയം പെരിന്തൽമണ്ണക്കാരനുമായുള്ള ഒളിച്ചോട്ടത്തിൽ എത്തി; വീട്ടുകാരുടെ പരാതിയിൽ കാസർഗോഡ് പൊലീസ് പിടികൂടിയപ്പോൾ പറഞ്ഞത് ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയെന്ന്; യെദൂരിയപ്പയെ കണ്ട് പരാതി കൊടുത്തത് രണ്ടു യുവാക്കൾ തന്നെ പീഡിപ്പിച്ചതിന് പുറമെ മതംമാറ്റാൻ നിർബന്ധിച്ചെന്നും; ചൗക്കി സ്വദേശിനിയുടെ പീഡന പരാതി ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

ബംഗളൂരു: വിവാഹവാഗ്ദാനം നൽകി തന്നെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ കർണ്ണാടക പൊലീസ് അന്വേഷണത്തിന്. മലയാളി യുവതിയുടെ പരാതിയാണ് നിർണ്ണായകമാകുന്നത്. എന്നാൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ആരോപണമുണ്ട്.

കാസർകോട് ചൗക്കി സ്വദേശിനിയായ 19കാരിയാണ് കഴിഞ്ഞദിവസം ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്ദ്‌ലാജെക്കൊപ്പം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ കണ്ട് പരാതി നൽകിയത്. രണ്ടു യുവാക്കൾ തന്നെ പീഡിപ്പിച്ചതിന് പുറമെ മതംമാറ്റാൻ നിർബന്ധിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം വിഭാഗം ജോയന്റ് കമീഷണർ സന്ദീപ് പാട്ടീലിനോട് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്‌കർ റാവു ഉത്തരവിട്ടു. ഇതേ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയെ പീഡിപ്പിക്കുന്നത് യുവാവ് വിഡിയോയിൽ പകർത്തിയെന്നും മതംമാറിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിജെപി എംപി ശോഭ കരന്ദ്‌ലാജെ ആരോപിച്ചു. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലായാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും അവർ കുറ്റപ്പെടുത്തി. പെൺകുട്ടി ബിജെപി എംപിക്കൊപ്പം കർണാടക മുഖ്യമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയം ഉണ്ടെന്നാണഅ ആരോപണം.

ഒരു വർഷം മുമ്പ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതിനെതിരെ കാസർകോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലെ പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല. ഇതിനിടെയാണ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെരിന്തൽമണ്ണ ആലിപ്പറമ്പിലെ ടി.കെ. റിഷാബിനൊപ്പം (24) പെൺകുട്ടി കഴിഞ്ഞമാസം ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. ബംഗളൂരുവിൽ ഒരു കടയിലെ ജീവനക്കാരനാണ് യുവാവ്. മകളെ കാണാനില്ലെന്നുകാണിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിപ്രകാരം, കാസർകോട് സിഐ സി.എ. അബ്ദുൽ റഹീമും സംഘവും ബംഗളൂരുവിലെത്തി ഇരുവരെയും കണ്ടെത്തി. ഡിസംബർ 31ന് കാസർകോട്ടെത്തിച്ച് ഇരുവരെയും കോടതിയിൽ ഹാജരാക്കി.

യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം അയക്കുകയും ചെയ്തു. ഈ സംഭവം, പെൺകുട്ടിയെ ഇതരമതസ്ഥൻ മതം മാറ്റാൻ കൊണ്ടുപോയി പീഡിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയെന്നാണ് പെൺകുട്ടി കാസർകോട് പൊലീസിന് നൽകിയ മൊഴി. മതം മാറ്റത്തിന് നിർബന്ധിച്ചതായി തങ്ങൾക്ക് നൽകിയ പരാതിയിലില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കാസർകോട് പൊലീസ് പറഞ്ഞു. ഇതാണ് വിവാദത്തിന് കാരണം. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് കർണ്ണാടകയിൽ പരാതി കൊടുത്തതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP