Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്ഷികയുടെ കഴുത്തിന്റെ മുൻഭാഗത്തുണ്ടായിരുന്നത് 12 സെന്റീമീറ്റർ നീളത്തിലുള്ള വലിയ മുറിവ്; മരണമുറപ്പിക്കാൻ കഴുത്തിന്റെ പിൻഭാഗവും അറുത്ത പ്രണയനൈരാശ്യം; കാമുകിയുടെ മരണം ഉറപ്പാക്കി അതിവേഗം സ്വന്തം കഴുത്തും അറുത്ത് ആത്മഹത്യ; ജീവന് വേണ്ടി പിടയുന്ന അനുവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസിന് വേണ്ടി കാത്തു നിന്ന നാട്ടുകാരും; ക്ലാസിൽ പോകാൻ ബസ് കൂലി ഇല്ലാത്തതുകൊണ്ട് വീട്ടിൽ അക്ഷിക ഇരുന്നത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്‌നേഹ തണലിൽ; കാരക്കോണത്തെ കേസ് ക്ലോസ് ചെയ്യാൻ പൊലീസ്

അക്ഷികയുടെ കഴുത്തിന്റെ മുൻഭാഗത്തുണ്ടായിരുന്നത് 12 സെന്റീമീറ്റർ നീളത്തിലുള്ള വലിയ മുറിവ്; മരണമുറപ്പിക്കാൻ കഴുത്തിന്റെ പിൻഭാഗവും അറുത്ത പ്രണയനൈരാശ്യം; കാമുകിയുടെ മരണം ഉറപ്പാക്കി അതിവേഗം സ്വന്തം കഴുത്തും അറുത്ത് ആത്മഹത്യ; ജീവന് വേണ്ടി പിടയുന്ന അനുവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസിന് വേണ്ടി കാത്തു നിന്ന നാട്ടുകാരും; ക്ലാസിൽ പോകാൻ ബസ് കൂലി ഇല്ലാത്തതുകൊണ്ട് വീട്ടിൽ അക്ഷിക ഇരുന്നത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്‌നേഹ തണലിൽ; കാരക്കോണത്തെ കേസ് ക്ലോസ് ചെയ്യാൻ പൊലീസ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത യുവാവ് കൈയിൽ കരുതിയത് സോഡാ കുപ്പിയുടെ പൊട്ടിച്ച ഭാഗമായിരുന്നില്ലെന്ന് പൊലീസ്. റോഡരികിൽ വിൽക്കുന്ന തരത്തിലെ നല്ല മൂർച്ചയുള്ള കത്തിയാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും അനു ഉപയോഗിച്ചത്. കാരക്കോണം പുല്ലന്തേരി കുന്നുവിള തുറ്റിയോട്ടുവീട്ടിൽ അജിത്തിന്റെയും സീമയുടെയും മകൾ അമ്മു എന്ന അക്ഷിക(19)യെയാണ് കൊലപ്പെടുത്തിയത്. സമീപവാസി കാരക്കോണം രാമവർമൻചിറ ചെറുപുരകാല പുത്തൻവീട്ടിൽ അനു(24) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്ക് അക്ഷികയുടെ വീട്ടിലായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാരുടെ ഫോൺവിളിയെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അപ്പോൾ കണ്ടത് കട്ടിലിൽ കിടക്കുന്ന അക്ഷികയേയും അനുവിനേയുമാണ്. അക്ഷികയ്ക്ക് ജീവൻ പോയിരുന്നു. എന്നാൽ അനുവിന്റെ ജീവൻ തുടിക്കുന്നുണ്ടായിരുന്നു. അക്ഷികയ്ക്ക് കഴുത്തിന് മുന്നിലും പിന്നിലും മുറിവുണ്ടായിരുന്നു. മുമ്പിലത്തെ മുറവ് 12 സെന്റീമീറ്റർ നീളത്തിലായിരുന്നു. ആഴവും അതിന് അനുസരിച്ച്. രക്തം വാർന്ന് അവശനിലയിലായ അനുവിനെ ഓട്ടോറിക്ഷയിൽ കാരക്കോണത്തെ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. ഒരു പക്ഷേ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവർ പൊലീസ് എത്തുന്നതു വരെ കാത്ത് നിൽക്കാതെ അനുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്.

അനുവിനോട് ഡോക്ടർ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാൻ അനു ശ്രമിക്കുകയും ചെയ്തു. കാമുകിയായ അഷിതയെ വീട്ടിൽകയറി കഴുത്തറത്തുകൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളി തുറന്നപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചത് പൊലീസാണ്. അക്ഷികയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. അപ്പേഴേക്കും അക്ഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് അനു മരിച്ചത്.

ഈ കൊലപാതകത്തിൽ മറ്റ് ദുരൂഹതയൊന്നും പൊലീസ് കാണുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് മരണങ്ങളിലും ഇനി കൂടുതൽ അന്വേഷണം ഉണ്ടാകില്ല. ബന്ധുക്കളുടെ മൊഴി എടുത്ത് കേസ് എഴുതി തള്ളും. അനു മരിച്ചതിനാൽ തൊണ്ടി മുതലായ കത്തി വാങ്ങിയ സ്ഥലവും കണ്ടെത്താനാകില്ല. അതിനാൽ കൂടുതൽ തെളിവെടുപ്പ് വിഷയത്തിൽ ഉണ്ടാകില്ല. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷൻ വിദ്യാർത്ഥിയായ അഷിതയും അനുവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അഷിതയെ ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്.

ബസിന് കൊടുക്കാൻ പണമില്ലാത്തതിനാലാണ് അഷിത തിങ്കളാഴ്ച ക്ലാസിനു പോകാത്തത് . മരണത്തിന് സാക്ഷികളാകേണ്ടി വന്ന ആഘാതത്തിലാണ് അഷിതയുടെ വൃദ്ധ ദമ്പതികളായ ചെല്ലപ്പനും ബേബിയും. സംഭവത്തിന് തൊട്ടു മുൻപ് പോലും അഷിത തന്റെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. പിന്നീട് വിശക്കുന്നുവെന്നു പറഞ്ഞ് ഭക്ഷണം ഉണ്ടാക്കിത്തരാൻ കൊച്ചുമകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ബേബി അടുക്കളയിലേക്ക് പോയ സമയത്താണ് കയ്യിലൊളിപ്പിച്ച കത്തിയുമായി അനുവെത്തിയത്. ചെല്ലപ്പനെ പിടിച്ചുതള്ളിയശേഷം അനു അഷിതയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. അഷിതയുടെ നിലവിളിയാണ് പിന്നീട് ഇരുവരും കേൾക്കുന്നത്. നിമിഷങ്ങൾ പിന്നിട്ടപ്പോൾ അനുവിന്റെ ശബ്ദം നിലച്ചു. ഒന്നും ചെയ്യാനാകാതെ ചെല്ലപ്പനും ബേബിയും വീടിനു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നതു കണ്ടാണ് അയൽക്കാരും നാട്ടുകാരും ഓടിയെത്തി കതകു പൊളിച്ച് ഉള്ളിൽ കടന്നത്.

ആറുമാസം മുമ്പ് അഷിതയുടെ ബന്ധുക്കൾ അനുവിനെതിരെ വെള്ളറട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കമിതാക്കളായ ഇരുവരും അടുത്തിടെ തെറ്റിയതാണു സംഭവത്തിനു കാരണമെന്നു റൂറൽ എസ്‌പി. അശോക് കുമാർ പറഞ്ഞു. സൗഹൃദത്തിലായിരുന്നപ്പോൾ അഷിതയും അനുവും ടിക്ടോക്കുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും ഒപ്പം നിന്നുള്ള ചിത്രങ്ങളും സെൽഫികളും ഏറെ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അക്ഷിതയുടെ വീട്ടിൽനിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പൊലീസ് കണ്ടെത്തി. മറ്റൊരു മകൾക്കൊപ്പം ഗുജറാത്തിലായിരുന്ന ചെല്ലപ്പനും ബേബിയും നാട്ടിലെത്തിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു. ഇവർക്ക് മുമ്പിലാണ് ക്രൂരതകൾ അരങ്ങേറിയത്. കുട്ടിക്കാലം മുതലേ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നു അക്ഷിക. വീട്ടിലെ ചുമരെല്ലാം അക്ഷികയുടെ കാൻവാസാണ്.

പെയിന്ററായ അച്ഛൻ അജിത്തും അമ്മ കാരക്കോണത്തെ സ്വകാര്യ സ്‌കൂളിലെ ആയയായ സീമയും മകളുടെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പഞ്ചായത്തിൽനിന്നു ലഭിച്ച ചെറിയ വീടിന്റെ ചുമരിലെല്ലാം അക്ഷികയുടെ രചനകളുണ്ട്. മുറിയിലേക്കു കയറുമ്പോൾ കാണുന്നത് അക്ഷിക വരച്ച ഉറങ്ങുന്ന പൂച്ചയുടെ ചിത്രമാണ്. പ്ലസ്ടു കഴിഞ്ഞ ശേഷം തിരുവനന്തപുരം വനിതാ കോളേജിലെ തുടർപഠനകേന്ദ്രത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സിനു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അക്ഷിക. ആഴ്ചയിൽ മൂന്നുദിവസമാണ് ക്ലാസുള്ളത്. തിങ്കളാഴ്ച ക്ലാസിനു പോകേണ്ടതായിരുന്നു.

എന്നാൽ, തിരുവനന്തപുരത്തെ സ്ഥാപനത്തിൽ പോകാൻ കാശില്ലാത്തതിനാലാണ് പോകാതിരുന്നത്. രണ്ടു ദിവസം മുൻപ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കിൽ പോകുമ്പോൾ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകർത്താക്കളോടു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP