Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്യാമ്പസ്സുകൾ അക്രമത്തിന്റെ വേദികൾ ആകരുത്; ആരോഗ്യ രാഷ്ട്രീയത്തിന്റെ വിളനിലങ്ങൾ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്; യച്ചൂരി കലലായ മഹത്വം പറഞ്ഞ് പഠിപ്പിക്കേണ്ടത് കേരളത്തിലെ പാർട്ടി സെക്രട്ടറിയെ ആണ്; അക്രമ രാഷ്ട്രിയത്തിന്റെ ഈറ്റില്ലമാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ്; മുഖംമറയ്ക്കാതെ സഹപാഠിയെ കുത്തിക്കൊല്ലുന്ന കഠാര രാഷ്ട്രീയം: ജെഎൻയുവിനെ തണുപ്പിക്കാൻ യൂണിവേഴ്‌സിറ്റി കോളേജ് ആയുധമാക്കി യുവമോർച്ച

ക്യാമ്പസ്സുകൾ അക്രമത്തിന്റെ വേദികൾ ആകരുത്; ആരോഗ്യ രാഷ്ട്രീയത്തിന്റെ വിളനിലങ്ങൾ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്; യച്ചൂരി കലലായ മഹത്വം പറഞ്ഞ് പഠിപ്പിക്കേണ്ടത് കേരളത്തിലെ പാർട്ടി സെക്രട്ടറിയെ ആണ്; അക്രമ രാഷ്ട്രിയത്തിന്റെ ഈറ്റില്ലമാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ്; മുഖംമറയ്ക്കാതെ സഹപാഠിയെ കുത്തിക്കൊല്ലുന്ന കഠാര രാഷ്ട്രീയം: ജെഎൻയുവിനെ തണുപ്പിക്കാൻ യൂണിവേഴ്‌സിറ്റി കോളേജ് ആയുധമാക്കി യുവമോർച്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജെ എൻ യുവിലെ ആക്രമങ്ങളെ അപലപിക്കുന്ന സീതാറാം യെച്ചൂരിയെ കളിയാക്കി യുവമോർച്ചാ നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. യച്ചൂരി കലലായ മഹത്വം പറഞ്ഞ് പഠിപ്പിക്കേണ്ടത് കേരളത്തിലെ പാർട്ടി സെക്രട്ടറിയെ ആണ്. കേരളത്തിലെ കലാലയങ്ങളെ അക്രമങ്ങളുടെയും അസഹിഷ്ണുതയുടെയും കേന്ദ്രങ്ങളാക്കി മാറ്റിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ്. അക്രമ രാഷ്ട്രിയത്തിന്റെ ഈറ്റില്ലമാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ്.മാസത്തിൽ മൂന്നും നാലും അക്രമങ്ങളാണ് ഇവിടെ നടക്കുന്നത്.മുഖംമറയ്ക്കാതെ സഹപാഠിയെ കുത്തിക്കൊല്ലുന്ന കഠാര രാഷ്ട്രീയം-ഫെയ്‌സ് ബുക്ക് പോസ്റ്റിൽ യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് വിമർശനവുമായി എത്തുന്നത്.

ആർ എസ് രാജീവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കാമ്പസ്സുകളിലെ അക്രമങ്ങളിൽ മുതലക്കണ്ണീർ ഒഴുക്കുന്ന യെച്ചൂരി അറിയണം കേരളത്തെയും ......

ക്യാമ്പസ്സുകൾ അക്രമത്തിന്റെ വേദികൾ ആകരുത് ആരോഗ്യരാഷ്ട്രീയത്തിന്റെ വിളനിലങ്ങൾ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. യച്ചൂരി കലലായ മഹത്വം പറഞ്ഞ് പഠിപ്പിക്കേണ്ടത് കേരളത്തിലെ പാർട്ടി സെക്രട്ടറിയെ ആണ്. കേരളത്തിലെ കലാലയങ്ങളെ അക്രമങ്ങളുടെയും അസഹിഷ്ണുതയുടെയും കേന്ദ്രങ്ങളാക്കി മാറ്റിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ്. അക്രമ രാഷ്ട്രിയത്തിന്റെ ഈറ്റില്ലമാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ്.മാസത്തിൽ മൂന്നും നാലും അക്രമങ്ങളാണ് ഇവിടെ നടക്കുന്നത്.മുഖംമറയ്ക്കാതെ സഹപാഠിയെ കുത്തിക്കൊല്ലുന്ന കഠാര രാഷ്ട്രീയം.

നിയമസഭയിൽ എം.കെ മുനീർ എംഎ‍ൽഎയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ കൊടുത്ത മറുപടി പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 187 വിദ്യാർത്ഥികളാണ് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് പഠനം പാതിവഴിയിൽ നിറുത്തി പോയിട്ടുള്ളത്. അതിൽ അവസാന പേര് മാത്രമാണ് എസ്.എഫ്.ഐ യുടെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച നിഖിലയുടെ പേര്. തങ്ങൾക്കിഷ്ട മില്ലാത്ത രാഷ്ട്രിയ എതിരാരാളികളെ ആക്രമിക്കുവാനും ഇവരെ ഉപയോഗിക്കുന്ന ഉന്മൂല രാഷ്ട്രിയ വിദ്യാർത്ഥികൾ.

കേരളവർമ്മ കോളേജിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്തിന്റെ പേരിൽ പട്ടാപ്പകൽ സഹവിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് ക്രൂരമായി മൂട് പടമില്ലാതെ, ഞങ്ങൾ ആരെയും എന്തും ചെയ്യും എന്ന അഹങ്കാരത്തിൽ മർദിച്ച് മൃതതുല്യരാക്കുന്ന ഫാസിസം.പയ്യന്നൂർ കോളേജ്, തലശ്ശേരി പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പേരാമ്പ്ര സി.കെ.ജി കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ്, തലശ്ശേരി എൻജിനീയറിങ് കോളേജ്, ഇടുക്കി മുട്ടം പോളി ടെക്‌നിക്, കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്, ആലപ്പുഴ എസ്.ഡി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ്, പെരിയ പോളിടെക്‌നിക് തുടങ്ങി നിരവധി കോളേജുകളിൽ ഇതര രാഷ്ട്രീയ ശബ്ദങ്ങളുയർത്തിയതിന്റെ പേരിലോ എസ്.എഫ്.ഐയുടെ പരിപാടികളുമായി സഹകരിക്കാത്തതിന്റെ പേരിലോ ശാരീരിക മർദ്ദനങ്ങൾക്കും മാനസിക പീഡനങ്ങൾക്കും വിധേയമായ ധാരാളം വിദ്യാർത്ഥികൾ ഉണ്ട്.

കണ്ണൂർ MES കോളേജിൽ പ്രിൻസിപാളിനെ ഒരു മാസമായി വിലക്ക് ഏർപ്പെടുത്തിയ അസഹിഷ്ണുതയുടെ രാഷ്ട്രീയം. ഒരു പാട് അമ്മമാരുടെ കണ്ണുനീർ SFI എന്ന സംഘടന കേരളത്തിൽ വീഴ്‌ത്തിയിട്ടുണ്ട്. സ്വന്തം കോളേജ് പ്രിൻസിപ്പാളിന് ശവമഞ്ചം നൽകി ആദരിക്കുന്ന മഹത്വം ഇവർക്ക് മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ നിരവധി വിഷയങ്ങൾ കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടന നടത്തുമ്പോൾ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവമാക്കി മാറ്റുന്ന ആടിനെ പട്ടിയാക്കുന്ന സമീപനം സ്വീകരിക്കുന്ന കേരളത്തിലെ SFl CPM നേതൃത്ത്വത്തെയാണ് ക്യാമ്പസ് മഹിമ പഠിപ്പിക്കേണ്ടത്. അണമുട്ടിയാൽ ചേരയും കടിക്കും......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP